Fri. Mar 29th, 2024
മാലിദ്വീപ്:

മാലിദ്വീപിൽ കൊവിഡ് വ്യാപനം തടയുന്നത്തിന്റെ ഭാഗമായാണ് യാത്രാവിലക്കെർപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെ 6 ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനാലാണ് ശ്രീലങ്കയ്ക്ക് പിന്നാലെ മാലിദ്വീപും നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥയെങ്കിലും, കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളിൽ 15 മടങ്ങ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതരായത്.

ആരോഗ്യ പ്രവർത്തകരൊഴികെ ദക്ഷിണേഷ്യയിൽ നിന്നുള്ള വിദേശ തൊഴിലാളികളുടെ പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഈ വർഷം ഇന്ത്യൻ സന്ദർശകരാണ് മാലിദ്വീപൽ കൂടുതലും എത്തിയത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർറ്റിഫിക്കറ്റ് ഉണ്ടെങ്കിൽ ഇവിടെ എത്താം.

By Divya