Thu. May 2nd, 2024
ന്യൂഡൽഹി:

ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇന്ന് മുതല്‍ 10 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറഞ്ഞു. എന്നാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടാതെ ബംഗാള്‍, രാജസ്ഥാന്‍, മിസോറാം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികള്‍ മാറ്റമില്ലാതെ തുടരുന്നു.

മഹാരാഷ്ട്രയില്‍ 40,956 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 793 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 39,510 പേര്‍ക്കും തമിഴ്‌നാട്ടില്‍ 29, 272 പേര്‍ക്കും പുതുതായി രോഗബാധ കണ്ടെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് മരണസംഖ്യ 4000 കടന്നേക്കും.

By Divya