25 C
Kochi
Sunday, July 25, 2021

Daily Archives: 9th May 2021

കാസർകോട്​:കേരളത്തിലേക്കുള്ള മെഡിക്കൽ ഓക്​സിജൻ വിതരണത്തിന്​ വിലക്ക്​ ഏർപ്പെടുത്തി​ കർണാടക സർക്കാർ. ശനിയാഴ്​ച മംഗളൂ​രുവിലെ പ്ലാൻറിൽ ഓക്​സിജൻ എടുക്കാൻ എത്തിയപ്പോഴാണ്​ വിലക്ക്​ വിവരം പുറത്തറിഞ്ഞത്​. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്​ ചൂണ്ടിക്കാട്ടി ഓക്​സിജൻ നൽകാൻ കഴിയില്ലെന്നാണ്​ പ്ലാൻറ്​ അധികൃതർ അറിയിച്ചത്​.മംഗളൂരു ബൈകമ്പാടി മലബാർ ഓക്​സിജൻ പ്ലാൻറിൽനിന്നാണ്​ കാസർകോട് ഉൾപ്പെടെ ഏതാനും വടക്കൻ ജില്ലകളിലേക്ക്​ ഓക്​സിജൻ ഇറക്കുന്നത്​. കാസർകോ​ട്ടെ സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും ഓക്​സിജൻ കൊണ്ടുവരുന്നതും​ ഈ പ്ലാൻറിൽനിന്നാണ്​....
തിരുവനന്തപുരം:കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഗാർഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരുണ്ടാകും. ലോക്ക്ഡൗണിന് ശേഷമാകും സന്ദർശനം. നിയമസഭാ കക്ഷിയോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും.പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്നും വി ഡി സതീശന്റെ പേരാണ് ഉയരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും പി ടി തോമസിന്റെയും പേരുകളും ഉയരുന്നുണ്ട്. അതേസമയം...
പാലക്കാട്:സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍. പാലക്കാട് ജില്ലയിൽ ഈമാസം 15 പേര്‍ മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്‌കരിച്ചത് അതിന്റെ മൂന്നിരട്ടിയോളം പേരെ. മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിക്കുന്നു.തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്‌കരിക്കാനെത്തുന്ന നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊര്‍ണൂര്‍ ശാന്തിതീരത്തെ ഈമാസത്തെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ച...
ചൈന:നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഒൻപതു മണിയോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന് പ്രവചനം. നാശനഷ്ടമുണ്ടാക്കാതെ പസഫിക് സമുദ്രത്തിൽ പതിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മണിക്കൂറിൽ 18,000 മൈൽ വേഗത്തിൽ  സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പൂർണ കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല.രാവിലെ ഏഴിനും പതിനൊന്നിനുമിടയിലാകും വീഴ്ചയെന്ന് യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ എയ്റോ സ്പേസ് കോർപറേഷൻ വിലയിരുത്തുന്നു. ചൈനയുടെ...
ന്യൂഡൽഹി:ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡൽഹിയിൽ ചേർന്ന ഉന്നതതല ചർച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് ഗുവഹട്ടിയിൽ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് ശേഷമാണ്, അസമിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന് ധാരണയിലെത്താനായത്. ഡൽഹിയിൽ ഉന്നത നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചയ്ക്കൊടുവിൽ ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രി...
ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മക്രോണ്‍ ഇന്ത്യയെ പിന്തുണച്ചത്. വാക്‌സീന്‍ വിതരണത്തില്‍ ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മക്രോണ്‍ പറഞ്ഞു.ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഇയു പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മക്രോണിന്റെ പ്രസ്താവന. നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്‌സീന്‍ കയറ്റുമതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രിക്കും സര്‍ക്കാറിനുമെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ്...
ന്യൂഡൽഹി:സുപ്രീം കോടതി നിർദേശപ്രകാരം എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മടക്കിക്കൊണ്ടുപോയത് ചികിത്സ പൂർത്തിയാക്കാതെ. കൊവിഡ് മുക്തി നേടിയെന്ന് യുപി സർക്കാർ വാദിക്കുമ്പോഴും ശാരീരികാവശതകളിലാണ് കാപ്പൻ. കൊവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണിൽ കാപ്പൻ ഭാര്യ റൈഹാനത്തിനോടു പറഞ്ഞു.എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാപ്പനെ കാണാൻ, ഭാര്യ ഡൽഹിയിലെത്തിയെങ്കിലും യുപി പൊലീസും ആശുപത്രി അധികൃതരും അനുവദിച്ചില്ല. കഴിഞ്ഞദിവസം രാത്രി ബന്ധുക്കളെ അറിയിക്കാതെയാണു തിരികെ മഥുര ജയിലാശുപത്രിയിലേക്കു കൊണ്ടുപോയത്. തുടർന്നു...
ദുബൈ:മികവ് പുലര്‍ത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലുള്‍പ്പെടെ എക്‌സലന്‍സ് കാര്‍ഡുകള്‍ വഴി ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും.2020ലെ തഖ്ദീര്‍ അവാര്‍ഡില്‍ നാല്, അഞ്ച് സ്റ്റാറുകള്‍ നേടി മികവ് പുലര്‍ത്തിയ 15 കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് പ്രാരംഭ ഘട്ടത്തില്‍ എക്‌സലന്‍സ് കാര്‍ഡ് ലഭിക്കുക. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്...
തിരുവനന്തപുരം:കവി സച്ചിദാനന്ദനു സമൂഹമാധ്യമമായ ഫെയ്സ്ബുക് ഉപയോഗിക്കുന്നതിന് നിയന്ത്രണം. 24 മണിക്കൂർ നേരത്തേക്ക് വിഡിയോ പോസ്റ്റു ചെയ്യുന്നതിനു കമ്പനി വിലക്കേർപ്പെടുത്തി. ഒരു മാസത്തേക്ക് ലൈവ് വരുന്നതിനും വിലക്കുണ്ട്.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു. ‘ബിജെപിയെ വിമർശിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും ധാരണയുണ്ടെന്നാണ് മനസിലാകുന്നത്’ സച്ചിദാനന്ദന്‍ പറഞ്ഞു.
ന്യൂദല്‍ഹി:ഇന്ത്യയില്‍ കൊവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാകുമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റ്. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന്റ വീഴ്ചകള്‍ ലാന്‍സെറ്റ് ചൂണ്ടിക്കാണിക്കുന്നത്.ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നാണ് പഠനം പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി.കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍...