25 C
Kochi
Saturday, July 31, 2021

Daily Archives: 9th May 2021

ഒമാൻ:കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​പ്രീം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ണി​ൽ ഒ​മാ​നി​ലെ സൂ​ഖു​ക​ളും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും നി​ശ്​​ച​ല​മാ​യി. പ​ര​മ്പ​രാ​ഗ​ത വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ മ​ത്ര സൂ​ഖ് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ശ​നി​യാ​ഴ്​​ച ആ​രം​ഭി​ച്ച നി​യ​ന്ത്ര​ണം 15 വ​രെ തു​ട​രും. റ​മ​ദാ​നി​ലെ അ​വ​സാ​ന​ത്തി​ൽ ആ​ളും ആ​ര​വ​വും നി​റ​ഞ്ഞു സ​ജീ​വ​മാ​കേ​ണ്ടി​യി​രു​ന്ന മ​ത്ര സൂ​ഖ് ആ​ള​ന​ക്ക​മി​ല്ലാ​തെ നി​ശ്ച​ല​മാ​യി.പെ​രു​ന്നാ​ളൊ​രു​ക്ക​ങ്ങ​ള്‍ക്കാ​യി രാ​വേ​റെ ചെ​ല്ലു​ന്ന​ത് വ​രെ തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​റു​ണ്ടാ​യി​രു​ന്ന സൂ​ഖ് കൊവിഡ് പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഏ​താ​നും നാ​ളാ​യി​​ട്ടേ​യു​ള്ളൂ. ചെ​റു​കി​ട വ്യാ​പാ​രി​ക​ളും...
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ. പ്രതിദിന രോഗബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,092 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്.37,36,648 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്. രാജ്യത്തിന്റെ വാക്സീൻ കയറ്റുമതി നയം പാളിയെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.കൊവിഡ് വാക്സീൻ...
ചെന്നൈ:16മത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും. ആദ്യ ദിവസം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. മേയ് 12ന് പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കും.വെള്ളിയാഴ്ചയാണ് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ നയിക്കുന്ന ഡി എം കെ സഖ്യ സർക്കാർ അധികാരമേറ്റത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. സത്യപ്രതിജ്ഞക്ക് പിന്നാലെ എം കെ സ്റ്റാലിൻ...
ബംഗ്ലൂരു:കർണാടകയിൽ കൊവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചു വിറ്റ സംഭവത്തില്‍ വിവാദം അടങ്ങുന്നില്ല. വിവാദ പരാമർശം നടത്തിയ ബെംഗളൂരു എംപി തേജസ്വി സൂര്യ കൂടുതൽ കുരുക്കിലേക്ക്. തേജസ്വിയോടൊപ്പം കൊവിഡ് വാർ റൂമിൽ എത്തി തിരച്ചിൽ നടത്തിയ എംഎൽഎയുടെ പിഎയും പൊലീസ് നിരീക്ഷണത്തിലാണ്.കരിഞ്ചന്തക്കാരുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇയാൾ കൊവിഡ് രോഗബാധിതനായി ചികിത്സയിലാണ്. രോഗ മുക്തനായതിന് ശേഷം ഇയാളെ ചോദ്യം ചെയ്യും. നേരത്തെ വാർ റൂമിലെത്തി തേജസ്വിയും സംഘവും വിളിച്ചു പറഞ്ഞ 16 മുസ്ലിം...
വാഷിങ്ടൺ:നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബിയുടെ കോർ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നു.
മുംബൈ:മഹാനഗരത്തിൽ കൊവിഡ്​ താണ്ഡവമാടു​മ്പോൾ ഹൃദയം കവരുകയാണ്​ ഒരു അമ്മയും മകനും. മഹാമാരിക്കാലത്ത്​ വിശക്കുന്നവന്​​ ത​ങ്ങളുടെ റസ്റ്ററന്‍റ്​ അടുക്കള വഴി ഭക്ഷണം നൽകുകയാണ്​ ഇരുവരും. ഹീന മാണ്ഡവ്യയും മകൻ ഹർഷ്​നെയും മുംബൈക്കാർക്ക്​ ഇപ്പോൾ സുപരിചിതം.കൊവിഡ് ആദ്യ വ്യാപനത്തിൽ പ്രഖ്യാപിച്ച ലോക്​ഡൗണിലാണ്​ ഇരുവരും തങ്ങളുടെ കൊച്ചു അടുക്കള വിശക്കുന്നവർക്കായി തുറന്നത്​. രണ്ടാം വ്യാപനത്തിലും തുടർന്നു. സുമനസ്​കരായ വോളണ്ടിയർമാരെയും ഒപ്പംകൂട്ടി.അമ്മയും മകനും ​വോളണ്ടിയർമാരും ചേർന്ന്​ പണം സമാഹരിച്ചാണ്​ ഭക്ഷണത്തിനുള്ള തുക കണ്ടെത്തുന്നത്​....
കൊച്ചി:മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് ലീഗ് അഴിമതി നടത്തിയെന്നും കെമാല്‍ പാഷ ആരോപിച്ചു.” അഴിമതികള്‍ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുകയാണ്. കോടിക്കണക്കിന്...
ദോഹ:വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ ഫലസ്​തീനികൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ രംഗത്ത്. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്​ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്​. അന്താരാഷ്​ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഫലസ്​തീൻ ജനതക്കും അൽ അഖ്സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രായേൽ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിർത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹത്തിെൻറ ഭാഗത്തുനിന്നും ക്രിയാത്മകമായ...
ജറുസലേം:അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തിന് ശേഷവും, ലയ്‌ലത്തുല്‍ ഖദറിന്റെ ഭാഗമായി ആയിര കണക്കിന് പലസ്തീനികളാണ് ശനിയാഴ്ച ഇവിടെ എത്തിച്ചേര്‍ന്നത്. 90,000 പേരോളം എത്തിയിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള വഴികളില്‍ ഇസ്രാഈല്‍ സേന വാഹനങ്ങള്‍ തടഞ്ഞിരുന്നതിനാല്‍ കാല്‍നടയായി സഞ്ചരിച്ചാണ് നൂറ് കണക്കിന് പേര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. വെള്ളിയാഴ്ച നടന്ന അടിച്ചമര്‍ത്തലിനെതിരെയുള്ള...
ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് അനുമാനം
ബീജിംഗ്:അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ ചൈനീസ് റോക്കറ്റ് 'ലോങ് മാര്‍ച്ച് 5 ബി' ഇന്ത്യൻ മഹാ സമുദ്രത്തിൽ മാലദ്വീപിന്‍റെ അടുത്ത് വീണുവെന്ന് അനുമാനം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന.https://youtu.be/8r7g0SXZnLM