25 C
Kochi
Sunday, July 25, 2021

Daily Archives: 8th May 2021

പിണറായി വിജയൻ
തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.കൊവിഡ് മഹാമാരിക്കാലത്ത് തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിസ്വാർത്ഥമാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിൻ കാരിയർ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിൽ വാർത്ത വന്നിരുന്നു. ടി ബി...
ന്യൂഡല്‍ഹി:സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. സുപ്രീം കോടതി വിധി അനുസരിച്ച് സിദ്ദീഖ് കാപ്പനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് റൈഹാന നേരത്തെ പരാതി ഉന്നയിച്ചിരുന്നു.ഈ പരാതി പരിഗണിക്കാതെയാണ് എയിംസ് ആശുപത്രിയില്‍ നിന്ന് ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായി സിദ്ദീഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്ത് മഥുരയിലെ ജയിലിലേക്ക് കൊണ്ടുപോയത്. ‘ഡല്‍ഹിയില്‍ നിന്നും ഇക്കയെ കാണാന്‍ കഴിയാതെ...
ഇ​റ്റാ​വാ:ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ര​ണ്ടു പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.നി​ല​വി​ൽ...
ന്യൂഡൽഹി:രാജ്യത്ത്​ കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ ഡൽഹിയിലെ ബിജെപി ആസ്​ഥാനം കൊവിഡ്​ ആ​​ശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. ഡൽഹിയിൽ എട്ടുനിലകളിലുള്ള കെട്ടിടമാണ്​ ബിജെപി ആസ്​ഥാനം.രാജ്യതലസ്​ഥാനത്ത്​ കൊവിഡ്​ സാഹചര്യം മെച്ച​പ്പെടുന്നതുവരെ ബിജെപിയുടെ പഴയ ഓഫിസായ അശോക ​റോഡ്​ സർക്കാർ ബംഗ്ലാവ്​ താൽക്കാലിക ഓഫിസായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തോട്​ മറ്റു ബി​ജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.രാജ്യത്ത്​ കൊവിഡ്​ വ്യാപനം...
ലഖ്നൗ:കൊവിഡ് വരാതെ സുരക്ഷിതമായി നില്‍ക്കാന്‍ പശുമൂത്രം കുടിക്കണമെന്ന അശാസ്ത്രീയ വാദവുമായി ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും എംഎല്‍എയുമായ സുരേന്ദ്ര സിംഗ്. പശുമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നാണ് ഇയാള്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണമെന്ന് ഇയാള്‍ പറയുന്നു. പശു മൂത്രം കുടിച്ച ശേഷം അരമണിക്കൂറോളം ഒന്നും കഴിക്കരുതെന്നും എംഎല്‍എ പറഞ്ഞു. പല...
ചെന്നൈ:കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെ പ്രവർത്തിക്കും.അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് തമിഴ്നാട്ടിൽ വിലക്ക് ഏർപ്പെടുത്തി. തമിഴ്നാട് അതിർത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങൾ തടയും. അടിയന്തര ആവശ്യമുള്ള യാത്രകൾ അനുവദിക്കും.രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്....
ലുധിയാന:കൊവിഡ് രോഗിയില്‍ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കിയ ആംബുലന്‍സ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ കൂടിയായ മിമോഗ് കുമാര്‍ ബണ്ടേവാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് രോഗിയെ ഗുഡ്ഗാവില്‍ നിന്ന് ലുധിയാനയിലേക്ക് കൊണ്ടുപോകാനാണ് ഇയാള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.നഗരത്തില്‍ ആംബുലന്‍സുകളൊന്നും കിട്ടാത്തതിനാല്‍ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ഓപ്പറേറ്ററുമായി ബന്ധപ്പെടുകയായിരുന്നെന്ന് രോഗിയുടെ കുടുംബം പറഞ്ഞു. സര്‍വീസിനായി ഓപ്പറേറ്റര്‍ ആദ്യം 1.40 ലക്ഷം  ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് 20000...
എറണാകുളം:എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയില്‍ നിന്നുമാണ് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി ഇത്രയും അധികം തുക ഈടാക്കിയത്. ആശുപത്രിയിലെ അമിത ബില്ലിനെതിരെ വീട്ടമ്മ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി.സംഭവം വാര്‍ത്തയായതോടെ ഇന്നലെ രാത്രി മുഴുവന്‍ പണവും തിരികെ നല്‍കി വീട്ടമ്മയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി...
ബീജിങ്​:ചൈനയുടെ കൊവിഡ്​ വാക്​സിനായ സിനോഫോമി​ൻറെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകി ലോകാരോഗ്യ സംഘടന. വാക്​സി​ൻറെ രണ്ട്​ ഡോസുകൾ നൽകാനാണ്​ അനുമതി. ഇതോടെ ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന ആറാമത്തെ കൊവിഡ്​ വാക്​സിനായി സിനോഫോം മാറി.നേരത്തെ ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ, ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകൾക്ക്​ ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. ഇന്ത്യയിലെ സിറം ഇൻസ്​റ്റിറ്റ്യുട്ട്​ ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ്​ വാക്​സിനും പ്രത്യേകമായി അനുമതി നൽകിയിരുന്നു.18 വയസിന്​...
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ പറയുന്നു. വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.B. 1. 617 വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ തന്നെയാണ്.24 മണിക്കൂറിനിടെ...