25 C
Kochi
Sunday, July 25, 2021

Daily Archives: 8th May 2021

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.‘ഡൽഹിയിൽ ഇപ്പോൾ ഓക്‌സിജൻ ക്ഷാമമില്ല. ആവശ്യത്തിന് ഓക്‌സിജൻ ബെഡുകളും തയാറാണ്’. മന്ത്രിസഭാ യോഗത്തിന് ശേഷം കെജരിവാൾ പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ...
തിരുവനന്തപുരം:തുടര്‍ഭരണം ലഭിച്ച സന്തോഷം എകെജി സെന്‍ററില്‍ കരിമരുന്ന് പ്രയോഗം നടത്തി ആഘോഷിച്ചതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കൊവിഡ് അതിവ്യാപനത്തിനിടെയുള്ള സിപിഎം ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് ഹരീഷ് പേരടി പറഞ്ഞത്.സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ചത് മനസ്സിലാക്കാം. പിപിഇ കിറ്റ് അണിഞ്ഞ് ആബുലൻസിനായി കാത്തുനിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കൊവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡിവൈഎഫ്ഐ സഖാക്കളുടെ കമ്യൂണിസം...
പശ്ചിമബംഗാൾ:ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷൻ. ബംഗാളിൽ സന്ദർശനം നടത്തിയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിൻറെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇന്ന് സമർപ്പിക്കും. പല സ്ത്രീകൾക്കും ബലാൽസംഗ ഭീഷണികൾ നിരന്തരം നേരിടേണ്ടി വരുന്നുവെന്ന് വനിത കമ്മിഷൻ വ്യക്തമാക്കി.പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനം വിടാൻ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. അക്രമത്തിന് ഇരകളായവർക്ക് ഭയം മൂലം കാര്യങ്ങൾ തുറന്നു പറയാൻ...
അമേരിക്ക:കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ എന്നുമുണ്ടാകും.കഴിയുന്ന എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അതിവേഗം ലഭിക്കാന്‍ കൊവിഡ് വാക്‌സിനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിന് പിന്തുണ...
കൊല്ലം:സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ വാതക രൂപത്തിലുള്ള ഓക്സിജന്‍ ആരോഗ്യവകുപ്പിന് നല്‍കാന്‍ പൊതുമേഖല സ്ഥാപനമായ കെ എം എം എല്‍ നടപടി. നിലവില്‍ ദ്രാവക രൂപത്തിലുള്ള ഓക്സിജനാണ് നല്‍കുന്നത്. കൊല്ലം ചവറയില്‍ കെഎംഎംഎല്ലിന്‍റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക കൊവിഡ് ചികിത്സാ കേന്ദ്രം ഞായറാഴ്ച പ്രവര്‍ത്തനം തുടങ്ങും.ഏഴുപത് ടൺ ഓക്സിജന്‍ ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റാണ് കെ എം എം എല്ലില്‍ ഉള്ളത്. 63 ടൺ വാതക രൂപത്തിലുള്ള...
ന്യൂഡൽഹി:രാജ്യത്തെ ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് വ്യാപനം അതീവ ഗുരുതരമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധസമിതി പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിലേക്ക് കുതിക്കുന്നത് വെല്ലുവിളിയാണ്. നിലവില്‍ പതിനഞ്ച് ശതമാനമാണ്...
റിയാദ്:സൗദി അറേബ്യയിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇതോടെ 28000 വിദേശികള്‍ക്ക് ജോലി നഷ്ടമാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്‌കൂളുകളിലെ ജോലികള്‍ തീരുമാനത്തിലുള്‍പ്പെടും.വിഷയങ്ങള്‍ക്ക് അനുസരിച്ച് ഘട്ടങ്ങളായി മൂന്നു വര്‍ഷത്തിനുള്ളില്‍ നിശ്ചിത അനുപാതം ജോലികള്‍ സ്വദേശിവത്കരിക്കാനാണ് പദ്ധതി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും സ്വകാര്യവത്കരണ നിരക്ക് ഉയര്‍ത്തുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.കൂടാതെ അറബിഭാഷ, ഇസ്‌ലാമിക് പഠനം, സാമൂഹ്യ ശാസ്ത്രം, ആര്‍ട്ട് ആന്റ് ഫിസിക്കല്‍...
തിരുവനന്തപുരം:പാർട്ടിയിൽ പൂർണ ഐക്യം നിലനിർത്തി എല്ലാ തലങ്ങളിലും മാറ്റം വരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. തോൽവിയുടെ പേരിൽ ആരെയും ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും പുറന്തള്ളാൻ പാടില്ലെന്ന പൊതുവികാരം യോഗത്തിലുണ്ടായി. കോൺഗ്രസിൽ വിശ്വാസം അർപ്പിക്കുന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവീര്യം ഉയർത്താൻ സാധിക്കുന്ന പൊളിച്ചെഴുത്ത് ഹൈക്കമാൻഡിന്റെ പിന്തുണയോടെ നടപ്പാക്കാനാണു ധാരണ.ഒരു ഗുണവും ചെയ്യാത്ത ജംബോ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ ധാരണയായി. ഒരു അസംബ്ലി മണ്ഡലത്തിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു കമ്മിറ്റി എന്ന പഴയ...
ന്യൂദല്‍ഹി:മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ വിദ്വേഷ പരമാര്‍ശം നടത്തിയ ബിജെപി എംപി തേജസ്വി സൂര്യയുടെ നടപടിയെ നിസാരമായി കണ്ടുവെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി എം പി ശശി തരൂര്‍. തേജസ്വി സൂര്യയുടെ നടപടിയെ താന്‍ ഒരിക്കലും സാധാരണമായി കണ്ടിട്ടില്ലെന്നും എന്നാല്‍ വിമര്‍ശിക്കുന്നവരോട് പൂര്‍ണമായും യോജിക്കുന്നുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.‘ലോക്‌സഭാ എം പി തേജസ്വി സൂര്യയെക്കുറിച്ച് പറഞ്ഞത് ചിലര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ ഞാനും അദ്ദേഹത്തിന്റെ നടപടിയോട് യോജിക്കുന്നില്ല. 17...
തിരുവനന്തപുരം:അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ക്ഡൌണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് പൊലീസ്. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം.പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കേണ്ടതാണ്.അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക്...