Fri. Mar 29th, 2024
ന്യൂഡൽഹി:

രാജ്യത്ത്​ കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ ഡൽഹിയിലെ ബിജെപി ആസ്​ഥാനം കൊവിഡ്​ ആ​​ശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. ഡൽഹിയിൽ എട്ടുനിലകളിലുള്ള കെട്ടിടമാണ്​ ബിജെപി ആസ്​ഥാനം.

രാജ്യതലസ്​ഥാനത്ത്​ കൊവിഡ്​ സാഹചര്യം മെച്ച​പ്പെടുന്നതുവരെ ബിജെപിയുടെ പഴയ ഓഫിസായ അശോക ​റോഡ്​ സർക്കാർ ബംഗ്ലാവ്​ താൽക്കാലിക ഓഫിസായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തോട്​ മറ്റു ബി​ജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.

രാജ്യത്ത്​ കൊവിഡ്​ വ്യാപനം ഏറ്റവും രൂക്ഷമായ സ്​ഥലമാണ്​ ഡൽഹി. കൊവിഡ്​ പടർന്നതോടെ സ്​റ്റേഡിയം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ കൊവിഡ്​ താൽകാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു. വെള്ളിയാഴ്​ച 19,832കേസുകളും വ്യാഴാഴ്ച 19,133 കേസുകളുമാണ്​ ഡൽഹിയിൽ റി​പ്പോർട്ട്​ ചെയ്​തത്​. വെള്ളിയാഴ്ച 314 മരണവും സ്​ഥിരീകരിച്ചു. 24.92 ശതമാനമാണ്​ പോസിറ്റിവിറ്റി നിരക്ക്​.

By Divya