25 C
Kochi
Saturday, July 31, 2021

Daily Archives: 7th May 2021

വാഷിംഗ്ടണ്‍:കൊവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നു. യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും നടപടിയെ സ്വാഗതം ചെയ്തു.പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പേറ്റന്റ് ഉപേക്ഷിക്കുന്ന എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നുവെന്നും ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ തയ്യാറാണെന്നുമാണ് യുറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡേര്‍ ലെയന്‍ അറിയിച്ചത്.അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം രംഗത്തുവന്നിരുന്നു. അതേസമയം...
ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് രണ്ടാം വ്യാപനത്തിൽ ആശങ്കയുയർത്തി കേസുകൾ ഉയരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് രോഗികള്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന വർദ്ധനയാണിത്. 3915 പേര്‍ മരിച്ചു. 3,31,507 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ 62,194  പേർക്കും കർണാടകയിൽ 49, 058 പേർക്കും 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിൽ 853 പേർ ഇന്നലെ കൊവിഡിന് കീഴടങ്ങി. യുപി 26,622, തമിഴ്നാട് 24,898 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന. ഒഡിഷ, തെലങ്കാന,...
ദോഹ:കൊവിഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ മാ​റി​യെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ ദീ​പ​ക്​ മി​ത്ത​ൽ പ​റ​ഞ്ഞു. ലോ​ക​ത്തി​ൻെ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഹാ​യ​വ​സ്​​തു​ക്ക​ൾ ​ഖ​ത്ത​റി​ൽ സ​മാ​ഹ​രി​ക്കു​ക​യും പി​ന്നീ​ട്​ അ​ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്.ഇ​ത്ത​ര​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ആ​ഗോള ഹ​ബ്ബാ​യി ഖ​ത്ത​ർ മാ​റി​യി​രി​ക്കുന്നെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​ലൂ​ടെ ആ​കെ 1200 മെ​ട്രി​ക്​ ട​ൺ മെ​ഡി​ക്ക​ൽ...
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി. നിലവില്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍മ്മാണ മേഖലയ്ക്ക് നല്‍കിയ അനുമതിയുമെല്ലാം അപ്രായോഗികമാണെന്നാണ് പൊലീസ് പറയുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം.യാത്ര അനുവദിക്കുക അപ്രായോഗികമാണെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പൊലീസ് വിലയിരുത്തുന്നു.
ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്.ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമൽഹാസൻ, ശരത്കുമാർ, പി ചിദംബരം തുടങ്ങിയവർ ചടങ്ങിനെത്തി.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളില്‍ ഡിഎംകെ...
ആലപ്പുഴ:സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്.പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തത്. ഏറെ നാളുകള്‍ക്ക് മുന്‍പ് ലഭിച്ച ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ...
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സസിന്റെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേ തീരുമാനം.ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് രംഗത്തെത്തിയിരിക്കുന്നത്. ഡ്യൂട്ടി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാര്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നഴ്‌സസ് പ്രതിഷേധം കടുപ്പിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചേക്കും.
തമിഴ്നാട്:കമൽ ഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കൾ നീതി മയ്യത്തിൽ കൂട്ടരാജി. ജനാധിപത്യ രീതിയിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടി പാർട്ടി വൈസ് പ്രസിഡന്റ് ആർ മഹേന്ദ്രൻ, വി പൊൻരാജ് അടക്കം പത്തോളം പേരാണ് പാർട്ടി വിട്ടത്. നേതൃത്വത്തിന്റെ പ്രവർത്തന ശൈലി അംഗീകരിക്കാൻ കഴിയില്ലെന്നും ചിലരുടെ മാത്രം കൈപ്പിടിയിലാണെന്നും രാജിക്കുശേഷം മഹേന്ദ്രൻ ആരോപിച്ചു.പാർട്ടി ജനറൽ സെക്രട്ടറിമാരായ എ ജി മൗര്യ, ഉമാദേവി, സി കെ കുമരാവേൽ, എം മുരുകാനന്ദം, തിരഞ്ഞെടുപ്പ്...
മസ്‍കത്ത്:ഒമാനില്‍ ഓക്സ്ഫോര്‍ഡ് ആസ്ട്രസെനിക വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ആഗോള തലത്തില്‍ വാക്സിന്‍ എത്തുന്നതിലുള്ള കാലതാമസം പരിഗണിച്ച ഡോസുകള്‍ക്കിടയില്‍ നാല് മാസം ഇടവേള നല്‍കാനാണ് തീരുമാനം.ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞവര്‍ക്ക് അടുത്ത ഡോസ് വാക്സിനെടുക്കാനുള്ള ഇടവേള നാല് മാസമാക്കി നിജപ്പെടുത്തിക്കൊണ്ട് മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കി. വാക്സിന്റെ ഫലപ്രാപ്‍തി ഉറപ്പാക്കാനായി വാക്സിന്‍ നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ള സമയപരിധി പാലിച്ചാണ് ഈ ഇടവേള കണക്കാക്കിയിട്ടുള്ളതെന്നും അധികൃതര്‍...
വാഷിംഗ്ടണ്‍:നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ആശങ്കയിലായി ലോകരാഷ്ട്രങ്ങള്‍. നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് പതിക്കുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.ചൈനയുടെ പ്രധാന ബഹിരാകാശ പദ്ധതികളിലൊന്നായ ലാര്‍ജ് മോഡ്യുലാര്‍ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ച് മടങ്ങി വരവേ ഏപ്രില്‍ 29നാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഭൗമാന്തരീക്ഷത്തിലൂടെയുള്ള യാത്രയില്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍...