Fri. Mar 29th, 2024
ദോഹ:

കൊവിഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ മാ​റി​യെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ ദീ​പ​ക്​ മി​ത്ത​ൽ പ​റ​ഞ്ഞു. ലോ​ക​ത്തി​ൻെ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഹാ​യ​വ​സ്​​തു​ക്ക​ൾ ​ഖ​ത്ത​റി​ൽ സ​മാ​ഹ​രി​ക്കു​ക​യും പി​ന്നീ​ട്​ അ​ത്​ ഇ​ന്ത്യ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ആ​ഗോള ഹ​ബ്ബാ​യി ഖ​ത്ത​ർ മാ​റി​യി​രി​ക്കുന്നെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​ലൂ​ടെ ആ​കെ 1200 മെ​ട്രി​ക്​ ട​ൺ മെ​ഡി​ക്ക​ൽ ഓ​ക്​​സി​ജ​ൻ ഖ​ത്ത​റി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തും.

കൊവിഡിനെതിരെയുള്ള ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ത്തി​ന്​ സ​ഹാ​യം ന​ൽ​കാ​ൻ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ൻെ​റ അ​ടി​സ്ഥാ​ന​ത്തി​ൽ ഖ​ത്ത​ർ ഫ​ണ്ട്​ ഫോ​ർ ഡെവലപ്മെൻറിൻെറയും നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ​ഹാ​യ​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​യി എ​ത്തു​ന്ന​ത്. ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഓ​ക്​​സി​ജ​ൻ, ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ഓ​ക്​​സി​ജ​ൻ ക​ണ്ടെ​യ്​​ന​റു​ക​ൾ, ഓ​ക്​​സി​ജ​ൻ ജ​ന​റേ​റ്റി​ങ്​ പ്ലാ​ൻ​റു​ക​ൾ, റാം​ഡെ​സി​വി​ർ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മു​ള്ള​വ.

By Divya