25 C
Kochi
Saturday, July 31, 2021

Daily Archives: 7th May 2021

കൊൽക്കത്ത:മെയ് 2 ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, പശ്ചിമ ബംഗാളില്‍ നിന്ന് ജയിച്ച ബിജെപി എംഎല്‍എമാരില്‍ 51 ശതമാനം പേരും ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 34 ശതമാനം പേരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. അതായത് ബിജെപിയുടെ പകുതിയിലധികം എംഎല്‍എമാരും ത്രിണമൂലിന്‍റെ മൂന്നിലൊന്ന് എംഎല്‍എമാരും ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.ത്രിണമൂലിന്‍റെ 213 എംഎല്‍എമാരില്‍ 73...
ബെർലിൻ:കൊവിഡ്​ വാക്​സി​ൻറെ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി. ബൗദ്ധിക സ്വത്തവകാശം നേരത്തെയുള്ള പോലെ തന്നെ സംരക്ഷിക്കപ്പെടുമെന്നും ജർമ്മനി വ്യക്​തമാക്കി. വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള നിർദ്ദേശത്തിൽ യുറോപ്യൻ യുണിയനും ചർച്ച തുടങ്ങിയിരുന്നു. ചില അംഗരാജ്യങ്ങൾ ഇതിന്​ അനുകൂലമായി നിലപാട്​ എടുക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഇതിന്​ വിരുദ്ധമായ നിലപാടാണ്​ ജർമ്മനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്​.പേറ്റൻറ്​ ഒഴിവാക്കുന്നത്​ ദരിദ്ര രാജ്യങ്ങൾക്ക്​ വാക്​സിൻ ലഭിക്കുന്നതിന്​ സഹായിക്കുമെന്നാണ്​ ഉയരുന്ന പ്രധാനവാദം. എന്നാൽ, മരുന്ന്​ നിർമാതാക്കളും പേറ്റൻറ്​...
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും.പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന നിലപാട് യോഗത്തിൽ എ ഗ്രൂപ് കൈകൊള്ളുമെന്നാണ് സൂചന. ഹൈക്കമാന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ നേതൃയോഗം സമിതിയെയും നിയോഗിച്ചേക്കും. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും കെപിസിസി അധ്യക്ഷ സ്ഥാനത്തും പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം.സംഘടനയുടെ അടിത്തട്ട്...
കോഴിക്കോട്:കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് കളക്ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.നിലവില്‍ ഓക്‌സിജന്‍ ലഭ്യതയുണ്ട്. കൂടുതല്‍ രോഗികള്‍ എത്തിയാല്‍ പ്രതിസന്ധി ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ സജ്ജമാണെന്നും കളക്ടര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 5700 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്...
തിരുവനന്തപുരം:എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ വാക്ക്പ്പോര് തുടര്‍ന്ന് സിപിഐഎം. ജി സുകുമാരൻ നായർ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കോൺഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്നാണ് സിപിഎം  ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമർശനം.സര്‍ക്കാറിനെതിരായ അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ പരസ്യപ്രസ്താവനകൾ നടത്തിയെന്നാണ് ലേഖനം കുറ്റപ്പെടുത്തുന്നത്. വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്നും എ വിജയരാഘവന്‍ പറയുന്നു.തിരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ്...
ഖത്തർ:അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് ഖത്തർ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറലിന്റെ ഉത്തരവ്.  പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റവും ധനമന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷമാണ് അറസ്റ്റിന് ഉത്തരവിട്ടിരിക്കുന്നതെന്ന് ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ധനകാര്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ജൂണിലാണ് അലി ഷെരീഫ് ഇമാദി ഖത്തറിന്റെ ധനകാര്യമന്ത്രിയായി...
പശ്ചിമബംഗാൾ:പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ മമതാബാനര്‍ജി രംഗത്തുവന്നതിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.ആഭ്യന്തരമന്ത്രലയത്തിലെ അഡീഷണല്‍ സെക്രട്ടറി തലത്തിലുള്ള നാല് ഉദ്യോഗസ്ഥരെയാണ് പശ്ചിമ ബംഗാള്‍ സംഘര്‍ഷങ്ങളിലെ വസ്തുതാപരിശോധനയ്ക്ക് കേന്ദ്രം നിയോഗിച്ചത്. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സംഘം ഇന്നലെ ബംഗാളില്‍ എത്തി.ശക്തമായ വിമര്‍ശനമാണ് കേന്ദ്ര സംഘത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. അധികാരമേറ്റ് 24...
കൊച്ചി:ലോക്ക്ഡൗണില്‍ വിതരണം ചെയ്യുന്ന കിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കയറുമായി എത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പ്രതിഷേധ സൂചകമായാണ് കയറുമായി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തിയത്.എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായരുടെ വീട്ടിലാണ് പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഒരു മുഴം കയര്‍ കൊണ്ട് ചെന്ന് വെച്ചത്. ഡിവൈഎഫ്ഐ ഉദയം...
തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്. സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. അതേസമയം, നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സിപിഐ. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും സിപിഐ അറിയിച്ചു.നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥിച്ചിരുന്നു. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്. ഐഎൻഎല്ലും കോവൂർകുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനൽകി.
കൊല്‍ക്കത്ത:ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്താന്‍ സംഘത്തെ അയച്ചതില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ ഇല്ലാത്ത പ്രശ്‌നങ്ങളില്‍ കേന്ദ്രം സംഘത്തെ അയക്കുന്നത് നിര്‍ത്തണമെന്നാണ് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ചിട്ട് 24 മണിക്കൂര്‍ പോലുമായില്ല. അതിനുമുന്നേ സംഘത്തെയും മന്ത്രിമാരെയുമൊക്കെ അയക്കാന്‍ തുടങ്ങി. ആരെങ്കിലും പുറത്ത് നിന്ന് ഇങ്ങോട്ട് വരുന്നുണ്ടെങ്കില്‍ അവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. അത് പ്രത്യേക വിമാനത്തില്‍ വരുന്നവരായാലും ചെയ്തിരിക്കണം,മമത...