Daily Archives: 4th April 2021
തിരുവനന്തപുരം:വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി വയ്ക്കുകയാണെന്നാണ് പിണറായി പറഞ്ഞത്.ഇതോടെ ഫേസ്ബുക്കില്‍ കണക്കുകള്‍ നിരത്തി ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമായിരിക്കുകയാണ്. കേരളത്തിൻ്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന്...
ഗുവാഹത്തി:ഏപ്രില്‍ ആറിന് നടക്കുന്ന അസം മൂന്നാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ തമുല്‍പൂര്‍ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) സ്ഥാനാര്‍ത്ഥി രംഗാ ഖുന്‍ഗുര്‍ ബസുമത്താരി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആവശ്യം.തങ്ങളുടെ സ്ഥാനാര്‍ത്ഥി ഏപ്രില്‍ ഒന്നിന് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ബിപിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച പരാതിയില്‍ അസം കോണ്‍ഗ്രസ് മേധാവി റിപ്പുന്‍...
തിരുവനന്തപുരം:ഭരണമാറ്റത്തിന്റെ ശക്തമായ കാറ്റ് കേരളത്തിൽ വീശുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ആ കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരുമെന്നും എ കെ ആന്റണി പറഞ്ഞു.പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തില്ല. നല്ല നടനാണ് മോദി. ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആന്റണി കുറ്റപ്പെടുത്തി.മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിനാണ്. കോൺഗ്രസ്...
കൊല്‍ക്കത്ത:മൂന്നാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചില ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ യു പിയില്‍ നിന്നും ബീഹാറില്‍ നിന്നും ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്ന് മമത പറഞ്ഞു. ബംഗാളിലെ ഹൗറയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം.യു പിയില്‍ നിന്നും ബീഹാറില്‍ നിന്നും ഗുണ്ടകളെ കൊണ്ടുവന്ന് ഗുജറാത്തികള്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ബംഗാളിനെ ഗുജറാത്താക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇവിടെ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കാനാണ്...
കോഴിക്കോട്:യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വളരെ നിർണായകമാണ്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പിന് നല്ല റോളുണ്ട്. ജനങ്ങളെ വിഭജിക്കുന്ന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല -രാഹുൽ വ്യക്തമാക്കി.കൊവിഡ് കാലത്ത് ലോകം സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന് മുമ്പ് തന്നെ നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയെ തകർത്തു. കർഷക ദ്രോഹ നിയമങ്ങൾ നടപ്പാക്കുന്നു. ആളുകളുടെ കൈയിൽ പണമില്ല. പണമുണ്ടെങ്കിലേ...
തിരുവനന്തപുരം:ഇടുക്കി മുന്‍ എം പി ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. ‘ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം അപമാനകരം. ജോയ്സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ്. ഇങ്ങനെയുള്ളവരോട് പ്രതികരിക്കാന്‍ എനിക്കറിയില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.മാര്‍ച്ച് 30നായിരുന്നു രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി ജോയ്സ് ജോര്‍ജ് രംഗത്തെത്തിയത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു ജോയ്സിന്റെ പരാമര്‍ശം.
ന്യൂഡല്‍ഹി:ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം. വലിയ രീതിയില്‍ സ്വകാര്യത ലംഘനം നടന്നതായാണ് റിപ്പോര്‍ട്ട്. 106 രാജ്യങ്ങളില്‍ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ ചോര്‍ന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഫോണ്‍ നമ്പര്‍, വ്യക്തികളുടെ പൂര്‍ണമായ പേര്, സ്ഥലം, ജനനത്തീയതി, ബയോഡാറ്റ, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരം. സൈബര്‍ സെക്യൂരിറ്റി റിസേര്‍ച്ചറായ അലന് ഗാല്‍...
ന്യൂഡല്‍ഹി:ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റി തുറന്നുപറഞ്ഞ് നക്സല്‍ നേതാവ് കൊബാദ് ഘാണ്ടി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് ആശങ്ങള്‍ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും അത് തിരുത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.‘കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് എങ്ങനെയാണ് സിപിഐഎം ഭരണം വ്യത്യസ്തമാകുന്നത്? കേരളത്തില്‍ തന്നെ മാവോവാദി എന്ന് മുദ്രകുത്തി ഏറ്റവും നിസ്വരായ എട്ടോളം പേരെ വെടിവെച്ച് കൊന്നു. കേന്ദ്രം നല്കുന്ന ഫണ്ട് ലഭിക്കാനുള്ള പദ്ധതിയാണിത്. ഓഡിറ്റ് പോലുമില്ലാതെ അത് ഭംഗിയായി വിഴുങ്ങാന്‍ കഴിയുന്നുവെന്നതാണ് അതിന്റെ മെച്ചം. പാര്‍ലമെന്ററി...
ഇടുക്കി:അദാനി വൈദ്യുതി കരാർ അഴിമതിയാരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി എം എം മണി. എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിൽ ഉണ്ടെന്നും ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണെന്നുമാണ് വൈദ്യുതി മന്ത്രിയുടെ പരിഹാസം.അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് ഇന്ന് ആവർത്തിച്ച രമേശ് ചെന്നിത്തല കരാറിന്റെ ലെറ്റർ ഓഫ് അവാർഡും ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി...
കണ്ണൂർ:സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റൻ നടുക്കടലിലാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ പ്രചരണ പരിപാടിയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റൻ എന്ന് വിളിച്ചത്. അവർ യോഗവും കഴിഞ്ഞ് കൂലിയും വാങ്ങി പോയി. ജനാധിപത്യ സ്വഭാവമില്ലാത്ത ബിംബവത്കരണമാണ് സിപിഎമ്മിൽ നടക്കുന്നത്. ക്യാപ്റ്റൻ നടുക്കടലിലാണ് -മുല്ലപ്പള്ളി പറഞ്ഞു.പാർട്ടിയിൽ ക്യാപ്റ്റനില്ലെന്ന് കോടിയേരി പറഞ്ഞതാണ്. ഇത് തന്നെയാണ് പി ജയരാജനും പറഞ്ഞത്. പിണറായി വിജയൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിൽ...