24 C
Kochi
Thursday, July 29, 2021

Daily Archives: 13th April 2021

health insurance mandatory for all visa holders
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 പള്ളികളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളായി2 പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; കരട് നിയമത്തിന് അംഗീകാരം3 കുവൈത്തിലും സൗദിയിലും നമസ്കാര സമയം കുറച്ചു4 ദു​ബൈ റോ​ഡു​ക​ളി​ൽ ഡ്രൈവറില്ലാതെ നിയന്ത്രിക്കുന്ന വാ​ഹ​ന​ങ്ങ​ൾ വരുന്നു5 ദുബായിൽ ഭക്ഷണ മേഖല മറയ്ക്കേണ്ട6 സ്വകാര്യ കമ്പനികൾ കൃത്യസമയത്ത് ശമ്പളം നൽകണമെന്നു നിർദേശം7 മാനസിക പ്രശ്നമുള്ളവരുടെ വീസ റദ്ദാക്കണമെന്ന് എംപി8 ഭൗ​മ മ​ണി​ക്കൂ​ർ ദു​ബൈ ലാ​ഭി​ച്ച​ത് 291 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി9 വാറ്റ്...
ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് പുറത്തു വിട്ട വാ‍ർത്താക്കുറിപ്പിലാണ് ആരോ​ഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയ‍ർന്ന രോ​ഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയ‍ർന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് ആർടിപിസിആർ സംവിധാനം ഉപയോ​ഗിക്കാത്തതും പ്രശ്നമാണെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ വാക്സിൻ്റെ അടിയന്തര ഉപയോ​ഗത്തിനുള്ള...
പാനൂർ:പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊന്ന് കെട്ടി തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്നാണ് ചോദ്യം. കെ സുധാകരനെയും അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. രതീഷിന്റെ പേര് എഫ്‌ഐആറില്‍ വന്നത് ലീഗ് പ്രവര്‍ത്തകന്‍ റഫീഖിന്റ മൊഴി പ്രകാരമാണ്.അക്രമത്തെ അക്രമം കൊണ്ട്...
cyber attack against pramod mohan thakazhy
 ആലപ്പുഴ:സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കി സിപിഎമ്മിനെ ഉയർത്തിക്കാട്ടി ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി മാറി സർക്കാസത്തിലൂടെ പോസ്റ്റുകൾ ഇട്ടിരുന്ന സിപിഎമ്മിന്റെ ഒരു സൈബർ മുഖമായിരുന്നു പ്രമോദ് മോഹൻ തകഴി. പ്രമോദിന്റെ വിഡിയോകൾ ലക്ഷക്കണക്കിനുപേരാണ് കണ്ടിരുന്നത്. ഇപ്പോൾ പ്രമോദ് സൈബർ ആക്രമണത്തെ നേരിടുകയാണ്, അതും സിപിഎം അനുഭാവികളിൽ നിന്നുള്ള ആക്രമണം.സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും വിദേശയാത്രകളിൽ ചില സംശയങ്ങളുണ്ടെന്ന് ദിവസങ്ങൾക്കു മുൻപ് പ്രമോദ് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു....
gardener collecting covid sample in Madhyapradesh
 ഭോപ്പാൽ:മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ സാഞ്ചിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആശുപത്രിയിലെ തോട്ടക്കാരനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. ഹല്‍കെ റാം എന്നയാളാണ് ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചിലരെക്കൊണ്ട് ഹല്‍കെ റാം സ്വയം സാമ്പിളുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുണ്ട്.തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ആളുകള്‍ സ്വയം സാമ്പിളുകള്‍ എടുക്കുകയും ഇവര്‍ക്കുള്ള നിര്‍ദേശം റാം നല്‍കുകയും ചെയ്യുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലെ എല്ലാവര്‍ക്കും വൈറസ് ബാധിച്ചതിനാലാണ് താന്‍ സാമ്പിളുകള്‍...
Motor vehicle Thiroorangadi distributing Vishukit
 വാഹനയാത്രയിൽ പാലിച്ചിരിക്കേണ്ട നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ സമ്മാനമായി വിഷുക്കിറ്റ് കിട്ടും. തിരൂരങ്ങാടി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ വിഷുക്കണിക്കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി നിയമം പാലിക്കാൻ പ്രോത്സാഹനമൊരുക്കിയത്.ബൈക്കിലാണെങ്കിൽ മുന്നിലും പിന്നിലും ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിരിക്കണം. കാറിലാണെങ്കിൽ എല്ലാവരും സീറ്റുബെൽറ്റ് ധരിച്ചിട്ടുണ്ടാവണം. കൊന്നപ്പൂവ്, കണിവെള്ളരി, മാങ്ങ, പൈനാപ്പിൾ, നാളികേരം, പട്ട്, പഴങ്ങൾ തുടങ്ങി വിഷുവിന് കണികാണാനുള്ള സാധനങ്ങളും സദ്യക്കുള്ള അരി, പായസം മിക്സ്, പച്ചക്കറികൾ എന്നിവയുമാണ് കിറ്റിൽ നൽകിയത്.തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ. എസ്.എ. ശങ്കരൻപിള്ള, മോട്ടോർ...
കൊച്ചി:കെ ടി ജലീലിന്റെ രാജിയില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഗത്യന്തരമില്ലാതെയാണ് കെ ടി ജലീല്‍ രാജിവെക്കാന്‍ തയ്യാറായതെന്ന് പി കെ ഫിറോസ് പറഞ്ഞു. കോടതിയില്‍ വാദമുഖങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ ഹാജരായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മറ്റു പി എമാരും വാദം എതിരാകുമെന്ന് മന്ത്രിയെ വിളിച്ച് അറിയിച്ചപ്പോഴാണ് രാജിവെക്കാന്‍ വേണ്ടി തയ്യാറായത്.സ്‌റ്റേ ലഭിക്കില്ലെന്നുറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോള്‍ അപ്പോഴും നുണപറയാനാണ് മന്ത്രി...
മുംബൈ:തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ശിവസേന എം പി സഞ്ജയ് റാവത്ത്. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് റാവത്ത് വിമര്‍ശിച്ചു.മമതയ്ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയ്ക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഈ രാജ്യം ഭരിക്കുന്ന ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് വ്യക്തമാണ്.ഇത് ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്....
പൂഞ്ഞാര്‍:റംസാന്‍ മാസത്തെ വരവേല്‍ക്കുന്ന വിശ്വാസികള്‍ക്ക് ആശംസകളുമായി പൂഞ്ഞാര്‍ എംഎൽഎ പി സി ജോര്‍ജ്. ഫേസ്ബുക്കിലാണ് പി സി ജോര്‍ജ് ആശംസകളുമായി എത്തിയത്. ‘വ്രതശുദ്ധിയുടെ നിറവില്‍ നോമ്പ് കാലത്തെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഏവര്‍ക്കും റംസാന്‍ ആശംസകള്‍’ എന്നാണ് അദ്ദേഹം എഴുതിയത്.അതേസമയം, ഇന്ത്യ ഒരു ഹിന്ദു രാജ്യമാക്കണം എന്ന പി സി ജോര്‍ജിന്റെ നേരത്തേയുള്ള പ്രസ്താവനക്ക് മറുപടിയായി പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്. നേരത്തേ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന്...
ബേപ്പൂർ (കോഴിക്കോട്​):ബേപ്പൂരിൽ നിന്ന് ആഴക്കടൽ മീൻപിടിത്തത്തിന് പുറപ്പെട്ട ബോട്ട്​ മംഗലാപുരത്ത്​ കപ്പലിലിടിച്ച് മൂന്ന് മരണം. ഒമ്പത്​ പേരെ കാണാതായിട്ടുണ്ട്​. രണ്ടുപേർ രക്ഷപ്പെട്ടതായാണ്​ വിവരം. ബേപ്പൂർ സ്വദേശി മാമൻറകത്ത് ജാഫറിൻ​​ന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് ഞായറാഴ്ച രാത്രിയാണ് ബേപ്പൂർ ഹാർബറിൽ നിന്നും മീൻപിടിത്തത്തിനായി പുറപ്പെട്ടത്.മംഗലാപുരത്തുനിന്നും പടിഞ്ഞാറുഭാഗത്തായിട്ടാണ് കപ്പൽ ഇടിച്ച് ബോട്ട് തകർന്നത്.ബോട്ട് പൂർണമായും കടലിൽ താഴ്ന്ന നിലയിലാണെന്നാണ് വിവരം. 14 തൊഴിലാളികളിൽ ഏഴ് പേർ തമിഴ്നാട് കുളച്ചൽ സ്വദേശികളും ഏഴ് പേർ...