Wed. May 8th, 2024
ന്യൂഡല്‍ഹി:

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റി തുറന്നുപറഞ്ഞ് നക്‌സല്‍ നേതാവ് കൊബാദ് ഘാണ്ടി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് ആശങ്ങള്‍ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും അത് തിരുത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് എങ്ങനെയാണ് സിപിഐഎം ഭരണം വ്യത്യസ്തമാകുന്നത്? കേരളത്തില്‍ തന്നെ മാവോവാദി എന്ന് മുദ്രകുത്തി ഏറ്റവും നിസ്വരായ എട്ടോളം പേരെ വെടിവെച്ച് കൊന്നു. കേന്ദ്രം നല്‍കുന്ന ഫണ്ട് ലഭിക്കാനുള്ള പദ്ധതിയാണിത്. ഓഡിറ്റ് പോലുമില്ലാതെ അത് ഭംഗിയായി വിഴുങ്ങാന്‍ കഴിയുന്നുവെന്നതാണ് അതിന്റെ മെച്ചം. പാര്‍ലമെന്ററി ജനാധിപത്യവും സായുധ പോരാട്ടവും പരാജയപ്പെട്ടിരിക്കുന്നു,’കൊബാദ് ഘാണ്ടി പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് സോഷ്യലിസം വലിയ സംഭാവനയാണ് ചെയ്തതെന്നും നിലവിലെ സാഹചര്യം സാധാരണക്കാരന് മാത്രമല്ല മധ്യവര്‍ഗ്ഗത്തിനും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ 3500 അതിസമ്പന്നര്‍ക്ക് വേണ്ടിയാണ് എല്ലാം ഇന്ന് നിലനില്‍ക്കുന്നതെന്ന് കൊബാദ് ഘാണ്ടി പറഞ്ഞു.

By Divya