25.5 C
Kochi
Saturday, October 16, 2021

Daily Archives: 19th April 2021

vaccines to be available for all above 18 from may 1
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 1 മുതൽ പതിനെട്ടു വയസുകഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 45 വയസിനു മുകളിലുള്ളവർക്കു മാത്രമായിരുന്നു വാക്‌സിൻ ലഭ്യമായിരുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.നിലവിൽ പല സംസ്ഥാനങ്ങളിലും വാക്‌സിൻ ലഭ്യതയ്ക്ക് കുറവുകൾ ഉണ്ടെങ്കിലും രാജ്യത്തിന് പുറത്തുള്ള നിർമാതാക്കളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കാൻ കേന്ദ്രം തീരുമാനമെടുത്തതിന് പിന്നാലെയാണ് ഈ തീരുമാനം. ഇനിമുതൽ വാക്‌സിൻ പൊതുവിപണിയിൽ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്....
തൃശൂർ:തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്.ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക.മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അന്തിമ...
strict measures to contain covid situation in ernakulam
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിവ്യാപനം ചെറുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. പരിശോധന ശക്തമാക്കി കൂടുതല്‍ രോഗവ്യാപനം ചെറുക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്.സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മറ്റ് ആള്‍ക്കൂട്ടങ്ങളുമായി ഇടപെട്ടവര്‍, കൂടുതല്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ചാകും പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ നടത്തുക.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുടെ...
ദുബൈ:കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. ഈ വര്‍ഷം ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 1,133 സ്ഥാപനങ്ങള്‍ക്ക് ശക്തമായ താക്കീതും നല്‍കി.2021ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിലായി 13,775 പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ 12,438  സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ദുബൈ മുന്‍സിപ്പാലിറ്റി ഭക്ഷ്യ...
Dead bodies being cremated on footpaths in Ghaziabad
 ഗാസിയാബാദ്:ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിൽ ഫുട്പാത്തുകളിൽ പോലും  മൃതദേഹങ്ങൾ സംസ്കരിക്കപ്പെടുകയാണ് ഗാസിയാബാദിൽ. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഗാസിയാബാദിൽ ഏപ്രിൽ മാസത്തിൽ അകെ 4 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ടിലുള്ളത്. ജില്ലയിലെ ഹിൻഡൺ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനായി ബന്ധുക്കളുടെ നീണ്ട ക്യൂവാണ്. വെള്ളിയാഴ്ച രാത്രി വൈദ്യുത ശ്മശാനം പ്രവർത്തിക്കാതെ വന്നപ്പോഴാണ് പോസ്റ്റുമാർട്ടം കഴിഞ്ഞ നിരവധി മൃതദേഹങ്ങൾ റോഡിന്റെ ഫുട്പാത്തിൽ സംസ്‌കരിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയത്.https://www.youtube.com/watch?v=kuhBQL3nyCs 
തിരുവനന്തപുരം: കൊവിഡ് മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നതിനാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ അഞ്ച് പരീക്ഷകള്‍ കഴിഞ്ഞു 1, 27, 28, 29 എന്നീ തീയതികളിലാണ് ഇനി എസ്എസ്എല്‍സി പരീക്ഷ ഉള്ളത്. നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ചൊവ്വാഴ്ചയും 22, 24, 26 തീയതികളിലായി വിവിധ ബ്രാഞ്ചുകളിലെ പ്ലസ് ടു പരീക്ഷയും നടക്കുന്നു. നാല് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പേരാണ് പ്ലസ് ടു പരീക്ഷ...
Patient arranged his own Oxygen Cylinder and sitting outside Lok Nayak Hospital
 ഡൽഹി:രാജ്യത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കോവിഡ് ബാധിച്ച രോഗികളുടെ ചികിത്സയില്‍ ഓക്‌സിജന്‍ ഒരു നിര്‍ണായക ഘടകമാണ്. എന്നാൽ നിലവിൽ ഓക്സിജൻ ക്ഷാമം വളരെ അധികം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്റെ കുറവ് അതിരൂക്ഷമാണ്.ഡൽഹിയിൽ ഓക്സിജൻ സിലിണ്ടർ സ്വന്തമായി ക്രമീകരിച്ച് ഒരു രോഗി ലോക് നായക് ആശുപത്രിക്ക് പുറത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ഡൽഹി ആർ‌എം‌എൽ ആശുപത്രിക്ക് പുറത്ത്...
award winning marathi director sumithra bhave passes away
പൂനെ: മറാത്തി സിനിമയിലും നാടകത്തിലും സജീവ സാന്നിധ്യമായിരുന്ന സുമിത്ര ഭാവെ (78) പൂനെയിലെ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചു.  കഴിഞ്ഞ രണ്ട് മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് സുമിത്ര മരിച്ചത്.വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു സാമൂഹ്യക്ഷേമ സംഘടനയിൽ ജോലി ചെയ്യാൻ തുടങ്ങിയ അവർ പൂനെയിലെ കാർവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അദ്ധ്യാപികയായും...
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ. കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കാന്‍ തീരുമാനം. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുമണിവരെ ബാധകം.വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും. കൊവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കൊവിഡ് കോര്‍ കമ്മിറ്റി ചേര്‍ന്നു. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. പൊതു ഇടങ്ങളിലെ തിരക്ക് കുറക്കാനുള്ള നടപടികള്‍ തീരുമാനിച്ചു.
പനാജി:കൊവിഡ് രണ്ടാം തരംഗത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജനാണ് കേരളം എത്തിച്ചത്. ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ തന്നെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്.ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജന്‍ എത്തിച്ചുനല്‍കി സഹായിച്ചതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിശ്വജിത്ത് പ്രതാപ് സിംഗ്...