Fri. Apr 19th, 2024
തിരുവനന്തപുരം:

വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി വയ്ക്കുകയാണെന്നാണ് പിണറായി പറഞ്ഞത്.

ഇതോടെ ഫേസ്ബുക്കില്‍ കണക്കുകള്‍ നിരത്തി ഇരുവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. കേരളത്തിൻ്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോട് ഉന്നയിച്ചിരുന്നു. അതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചില മറുപടി നല്‍കിയത് കണ്ടു.

സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്’, മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുമായി താരതമ്യം ചെയ്താല്‍ ഏതൊരു മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ മുന്നിലാണെന്നും അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതും വസ്തുതകള്‍ മറച്ചുവയ്ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്തുത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി വയ്ക്കുകയാണെന്നും പിണറായി പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചാരണങ്ങളും മാറ്റിനിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ എന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെല്ലുവിളി. തുടര്‍ന്ന് വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തുകയായിരുന്നു.

By Divya