25.5 C
Kochi
Saturday, October 16, 2021

Daily Archives: 10th April 2021

തിരുവനന്തപുരം:പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സംബന്ധിച്ച  വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. ആകെ വിതരണം ചെയ്തത്, വോട്ട് രേഖപ്പെടുത്തിയത്, എണ്‍പത് വയസിന് മുകളില്‍ വോട്ടുചെയ്തവര്‍ എന്നിവയുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് നല്‍കിയത്.
ന്യൂഡൽഹി:ഒരു ഇടവേളയ്ക്ക് ശേഷം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം. കൊവി‍ഡ് പശ്ചാത്തലത്തിൽ സമരം നീട്ടിവെയ്ക്കണമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ ആവശ്യപ്പെട്ടു. പതിന്നൊന്ന് വട്ടം ചർച്ച നടത്തിയിട്ടും പരിഹാരമാക്കാത്ത സമരം അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടത്.എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ കർഷകസമരം വീണ്ടും കരുത്താർജ്ജിച്ചിരിക്കുകയാണ്. ദില്ലി കെഎംപി അതീവേഗപാത ഉപരോധത്തിൽ പങ്കെടുക്കുന്നത് പതിനായിരത്തിലേറെ കർഷകരാണ്. മെയ് ആദ്യ വാരം കർഷകർ പ്രഖ്യാപിച്ച പാർലമെന്‍റിലേക്കുള്ള കാൽനട ജാഥയ്ക്ക് മുന്നോടിയായിട്ടാണ് ഉപരോധം...
കോഴിക്കോട്:കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. അടുത്ത കാലത്തായി സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും. അതെങ്ങനെ സംഭവിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.കെ ടി ജയകൃഷ്ണൻ വധക്കേസ്, ഫസൽ വധക്കേസ് ഉൾപ്പെടെ കേസുകളിൽ പ്രതികൾ കൊല്ലപ്പെട്ടതായും ഇതിന് ഉദാഹരണമായി...
hot weekends expected in Qatar
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 വാക്സിൻ എടുക്കാത്തവർക്ക് യാത്രാവിലക്കില്ല: കുവൈത്ത്2 റമസാൻ: യാചകരെ തുരത്താൻ ക്യാംപെയ്നുമായി പൊലീസ്3 ഒമാനിൽ നാളെ മുതൽ അടിയന്തര ശസ്ത്രക്രിയ മാത്രം4 അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ പിഴ5 വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​ച്ചൂ​ട് ക​ന​ക്കും6 വാടകക്കരാർ അറ്റസ്റ്റേഷൻ നിരക്ക് പകുതിയാക്കിയത് പിൻവലിച്ചു7 എം എ യൂസഫലിക്ക് അബൂദബിയുടെ ഉന്നത ബഹുമതി8 ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിറ്റാൽ 2 വർഷംവരെ തടവും പിഴയും9 ഖത്തർ ലോകകപ്പ് ഓട്ടമേറ്റഡ് ഓഫ്‌സൈഡ്...
ranjith r panathoor facebook post about his success story
 പ്രതിസന്ധികളെ തരണം ചെയ്​ത്​ ഐ.ഐ.എം റാഞ്ചിയിലെ ​പ്രഫസർ തസ്​തികയിലേക്ക് എത്തിയ രഞ്​ജിത്​ ആർ പാണത്തൂരിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഹയർ സെക്കൻഡറിയിൽ പഠനം ഉപേക്ഷിക്കാനുറച്ച രഞ്​ജിത് പിന്നീട്​ ജീവിത സാഹചര്യങ്ങളോട്​ പൊരുതി ഐഐഎം വരെ എത്തുകയായിരുന്നു. അദ്ദേഹം തന്നെയാണ് തന്റെ ജീവിതകഥ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചത്.രഞ്​ജിത്​ ആർ പാണത്തൂരിന്റെ ഫേസ്ബുക് കുറിപ്പ്:https://www.facebook.com/Ranjith248/posts/3811386428975416https://www.youtube.com/watch?v=1bVT3gnodz0
sangh parivar activists block palakkad film shooting
 ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റിയുടെയോ ദേവസ്വം ബോര്‍ഡിന്റെയോ അനുമതി ഇല്ലാതെയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം പറയുന്നത്. അതുകൊണ്ട് പ്രതിഷേധവുമായി മുന്നോട്ടുപോകും എന്നും അവര്‍ പറയുന്നു. എന്നാൽ ക്ഷേത്രം അധികൃതരുമായി...
FOREST DEPARTMENT DRINKING WATER FOR ANIMALS
 വ​ന​ത്തി​ന​ക​ത്ത് മൃ​ഗ​ങ്ങ​ൾ​ക്കാ​യി ദാ​ഹ​ജ​ല​മൊ​രു​ക്കി വ​നം വ​കു​പ്പ്. മി​ണു​ക്കു​ശ്ശേ​രി, അ​ത്തി​ക്കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങളിൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ശ്ര​മ​ത്തിലാണ് ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ച​ത്.വ​ന​ത്തി​ന​ക​ത്തു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളി​ൽ​നി​ന്ന്​ മു​പ്പ​തി​ല​ധി​കം ഉ​ര​ഗ​വ​ർ​ഗ​ങ്ങ​ൾ​ക്കും ദാ​ഹ​മ​ക​റ്റാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ച​തി​നു ശേഷം ഇ​തു​വ​രെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്താ​റി​ല്ലെ​ന്ന് മി​ണു​ക്കു​ശ്ശേ​രി​വാ​സികൾ അറിയിച്ചു.ഇപ്പോൾ സമാനമായ രീതിയിൽ തെ​ന്മ​ല വ​ന​പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി കു​ടി​വെ​ള്ള സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ക​യാ​ണ്.https://www.youtube.com/watch?v=Zju-6NFhSrE
സിനിമയുടെ നിര്‍മ്മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണമെന്നാണ് അലി അക്ബര്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞു. മമധര്‍മ്മയ്ക്ക് ഇതുവരെ 11742859 രൂപ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായും അതില്‍ ചെലവ് ഒഴിവാക്കി ബാക്കി 3076530 രൂപ മാത്രമാണ് കൈവശമുള്ളതെന്നും അലി അക്ബര്‍ പറഞ്ഞു. ചിത്രത്തിന്റെ അറുപത് ശതമാനം ചിത്രീകരിച്ചതായും തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കണമെങ്കില്‍ പണം ആവശ്യമാണെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍...
കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സിഎപിഎഫ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് വെടിവെപ്പ് നടന്നതെന്ന് സൗഗത റോയി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റോയി ആരോപിച്ചു.”എന്തിനാണ് കേന്ദ്ര സായുധ പൊലീസ് സേന വെടിയുതിര്‍ത്തത്? സാധാരണ വോട്ടര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിനുള്ള ഈ ധൈര്യം അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു? അതാണ് പ്രധാന ചോദ്യം. ഇതൊരു ഗൂഢാലോചനയുടെ...
ഛണ്ഡിഗഢ്​:പഞ്ചാബിൽ കൊവിഡിന്‍റെ രണ്ടാം തരംഗം പടർന്നു പിടിക്കുന്നതിനിടെ അഞ്ച്​ ദിവസത്തേക്കുള്ള വാക്​സിൻ മാത്രമാണ്​ സ്​റ്റോക്കുള്ളതെന്ന്​ അറിയിച്ച്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. പ്രതിദിനം വാക്​സിൻ നൽകുന്നവരുടെ എണ്ണത്തിൽ പഞ്ചാബ്​ ലക്ഷ്യം പൂർത്തികരിച്ചാൽ മൂന്ന്​ ദിവസത്തേക്ക്​ മാത്രമേ വാക്​സിൻ സ്​റ്റോക്ക്​ തികയുവെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.പ്രതിദിനം 80,000 മുതൽ 90,000 പേർക്കാണ്​ നിലവിൽ വാക്​സിൻ നൽകുന്നത്​. ഇത്​ രണ്ട്​ ലക്ഷമാക്കി ഉയർത്തുകയാണ്​ ലക്ഷ്യം. അത്​ സാധ്യമായാൽ മൂന്ന്​ ദിവസത്തേക്ക്​ മാത്രമേ വാക്​സിൻ...