25.5 C
Kochi
Saturday, October 16, 2021

Daily Archives: 28th April 2021

Qatar imposes mandatory quarantine on arrivals from India over COVID-19 fear
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നു ഖത്തറിൽ എത്തുന്നവർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍2 ആ​റു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ നെ​ഗ​റ്റി​വ്​​ സ​ർ​ട്ടി​ഫി​ക്കറ്റ് വേണ്ട3 കൊവിഡ് മുൻനിര പോരാളികൾക്കും മക്കൾക്കും വിദ്യാഭ്യാസ സ്കോളർഷിപ്4 ഗ്രാൻഡ് മോസ്കിലേക്ക് കുട്ടികളെ കൊണ്ടുവരരുത്5 തിരക്കേറിയതോടെ രണ്ടാം ഡോസ് വാക്സീൻ ഹെൽത്ത് സെന്ററുകളിൽ 6 യാത്രാവിലക്ക്​: ഒമാനിലെത്താൻ പാക്കേജുമായി ട്രാവൽ ഏജൻസികൾ7 ബഹ്റൈനില്‍ മേയ് രണ്ടിന് അവധി പ്രഖ്യാപിച്ചു8 പരിസ്ഥിതി മലിനീകരണം: യുഎസ്...
കേരള പോലീസിനും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനും എതിരെ മുന്‍ഡിജിപി ആര്‍ ശ്രീലേഖ
ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം  എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല എന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഏപ്രിൽ 6 ന് ഓൺലൈൻ ആയി ഒരു ബ്ലൂടൂത്ത് എയർഫോൺ ഓർഡർ ചെയ്തതായും ക്യാഷ് ഓൺ ഡെലിവറി എന്ന രീതിയിൽ ഓർഡർ ചെയ്തതിനാൽ 14 നു ഒരാൾ വന്ന് പൊട്ടിയ പഴയ ഹെഡ്ഫോൺ നൽകി പണവുമായി...
villagers oppose cremation of women in Uttar Pradesh
 ജൗൻപൂർ:സ്വാഭാവിക മരണമായിട്ടുകൂടി ഗ്രാമവാസികൾ കൊറോണയെ ഭയന്ന് പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ഉത്തർപ്രദേശിലെ ജൗൻപൂർ മദിഹു കോട്വാലി പ്രദേശത്തെ അംബർപൂർ ഗ്രാമവാസിയായ രാജ്കുമാരി എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ് ഉണ്ടായത്.അവസാന കർമ്മങ്ങൾക്കായി ഭാര്യയുടെ മൃതദേഹം വൃദ്ധനായ തിലക്ധാരി സിങ് സൈക്കിളിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ച ഉടനെ പോലീസ് സ്ഥലത്തെത്തി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം, സമ്പൂർണ്ണ ആചാരങ്ങളോടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്‌തു.https://www.youtube.com/watch?v=OnBWK38YyXc
കു​പ്പി​ക​ളി​ല്‍ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഓ​ക്‌​സി​ജ​നുമായി ച​ന്ദ്ര​ബോ​സ്
ശ്രീ​മൂ​ല​ന​ഗ​രം:ജീവ വാ​യു​വി​നാ​യി ജ​നം ഓ​ടി ന​ട​ക്കു​മ്പോ​ള്‍ കു​പ്പി​ക​ളി​ല്‍ കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഓ​ക്‌​സി​ജ​ന്‍ നി​ർ​മി​ച്ച് ശ്ര​​ദ്ധേ​യ​നാ​കു​ക​യാ​ണ്​ ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി റി​ട്ട. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ. ച​ന്ദ്ര​ബോ​സ്. പാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ല്‍ നി​റ​ച്ച് വ​യോ​ധി​ക​ര്‍ക്കും ശ്വാ​സ ത​ട​സ്സ​മു​ള്ള​വ​ര്‍ക്കും യ​ഥേ​ഷ്​​ടം പോ​ക്ക​റ്റി​ല്‍ കൊ​ണ്ടു​ന​ട​ക്കാം.മൂ​ന്ന് മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് 10,000 എം.​എ​ല്‍. പ്രാ​ണ​വാ​യു​വി​ന് നി​ർ​മാ​ണ ചെ​ല​വ് 70 രൂ​പ മാ​ത്രം. മൂ​ന്നു​മാ​സ​ത്തെ ക​ഠി​ന പ​രീ​ക്ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ഓ​ക്‌​സി​ജ​ന്‍ പ​രീ​ക്ഷ​ണം വി​ജ​യം ക​ണ്ട​ത്.https://youtu.be/h9FbV-X7X9g
ന്യൂഡൽഹി:മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. സിദ്ധീഖ് കാപ്പനെ യുപിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിക്ക് കൊണ്ടു പോകാൻ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക...
ന്യൂഡൽഹി:ഉറ്റവരുടെ ജീവനെടുത്തും അതിലേറെ പേരെ ആശുപത്രി കിടക്കയിലാക്കിയും കൊവിഡ് രാജ്യത്ത്​ മഹാദുരിതം തീർക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടരുതെന്നും ഈ പ്രതിസന്ധിയെയും നാം അതിജീവിക്കുമെന്നും പ്രാർത്ഥിച്ച് കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ വികാര നിർഭര കുറിപ്പ്​. ഭരണകൂടം ജനങ്ങൾക്കു വേണ്ടത്​ ചെയ്​തുകൊടുക്കുന്നതിൽ ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തിൽനിന്ന്​ ഒഴിഞ്ഞുമാറുകയും​ ചെയ്​തിട്ടുണ്ടെങ്കിലും നാം അതിജീവിക്കുക ത​ന്നെ ചെയ്യുമെന്ന്​ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സ​ന്ദേശത്തിൽ അവർ പറയുന്നു.രാജ്യത്തുടനീളം ജനം ഇറ്റു ശ്വാസത്തിനായി പാടുപെടുന്നു. ആതുര ശുശ്രൂഷക്കും...
സിഡ്‌നി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ഓസ്‌ട്രേലിയന്‍ ദിനപത്രത്തിന് കത്തയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ദി ടെലഗ്രാഫ്. ഹൈക്കമ്മീഷണറുടെ കത്തിലെ ഒരു ഭാഗവും ദി ഓസ്‌ട്രേലിയന്‍ പത്രറിപ്പോര്‍ട്ടിലെ ഒരു ഭാഗവും പ്രസിദ്ധീകരിച്ച് ഇന്ത്യയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ചിത്രത്തിനോടൊപ്പമാണ് ദി ടെലഗ്രാഫിന്റെ മറുപടി.‘ഒട്ടകപ്പക്ഷി സ്വന്തം തല മണ്ണില്‍ പൂഴ്ത്തില്ല, എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അത് ചെയ്യും,’ എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദി...
മസ്കറ്റ്:ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്ക് നി​ല​വി​ൽ​വ​ന്ന​തോ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​മാ​നി​ലെ​ത്തി​ക്കു​ന്ന പാ​ക്കേ​ജു​മാ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ. ശ്രീ​ല​ങ്ക, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ എ​ത്തി​ക്കാ​നു​ള്ള പ​ക്കേ​ജു​ക​ളാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന​ത്. 14 ദി​വ​സം ഹോ​ട്ട​ലി​ൽ ത​ങ്ങാ​നും കൊവിഡ് ടെ​സ്​​റ്റ്​ ന​ട​ത്തി ഒ​മാ​നി​ലെ​ത്തി​ക്കു​ന്ന സൗ​ക​ര്യ​മാ​ണ് ഇ​വ​ർ ഒ​രു​ക്കു​ന്ന​ത്.എ​ന്നാ​ൽ, നേ​പ്പാ​ൾ​വ​ഴി ഇ​ന്ത്യ​ക്കാ​ർ​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കു​ന്ന​തി​ന്​ വി​ല​ക്ക്​ നി​ല​വി​ൽ​വ​ന്ന​തോ​ടെ ഈ ​വ​ഴി​യു​ള്ള യാ​ത്ര ഇ​നി സാ​ധ്യ​മാ​കി​ല്ല. നി​ല​വി​ൽ കാ​ര്യ​മാ​യി ശ്രീ​ല​ങ്ക വ​ഴി​യു​ള്ള പ​ക്കേ​ജു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്....
കൊച്ചി:എസ്എസ്എൽസി വിദ്യാര്‍ത്ഥികളുടെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം.പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചി:സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് 9 മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്.കേസില്‍ കൂട്ട് പ്രതികളായ സ്വപ്ന സുരേഷ്, എം ശിവശങ്കര്‍ എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സന്ദീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസ്...