24 C
Kochi
Thursday, July 29, 2021

Daily Archives: 8th April 2021

fire in kuwait army central market
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ കോവിഡ് പരിശോധനാ നിരക്ക് 300 റിയാല്‍2 കൊവിഡ് പ്രതിരോധം: 25 നഗരങ്ങളിൽ അബുദാബി ഒന്നാമത്3 കുവൈത്തിന്റെ പ്രതിരോധ നടപടികളെ പ്രശംസിച്ച് യുഎൻ4 ഖത്തറില്‍ നാളെ മുതൽ നിയന്ത്രണങ്ങള്‍ കനക്കു5 കുവൈത്ത് ആർമി സെൻ‌ട്രൽ മാർക്കറ്റിൽ അഗ്നിബാധ6 ക്ലാസുകളിൽ കുട്ടികളുടെ പരമാവധി എണ്ണം നിജപ്പെടുത്തി കുവൈത്ത്7 ഷോപ്പിങ് മാളുകളിൽ സമ്പൂർണ സൗദിവത്കരണം8 സൈബർ പരസ്യങ്ങളെ അത്ര വിശ്വസിക്കേണ്ട,...
Medical Students dance pointed as Love Jihad by High court advocate
 തിരുവനന്തപുരം:തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനായ ആ‍ര്‍ കൃഷ്ണരാജാണ് വിദ്യാ‍ര്‍ത്ഥികൾക്കെതിരെ വ‍ര്‍ഗീയ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. "ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ...
covid cases and deaths rising in Kasargod
 കാ​സ​ർ​കോ​ട്:​കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കൊവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ വി രാം​ദാ​സ് പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം മ​ര​ണ​വും വ​ര്‍ധി​ച്ചു ​വ​രു​ന്ന​താ​യാ​ണ്​ ഒ​രാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നത്.ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​വ​രെ 964 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 173 പേ​രും ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു​ള്ള​ത്. നി​ല​വി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും കി​ട​ക്ക​ക​ള്‍ രോ​ഗി​ക​ളെ...
 കോഴിക്കോട്:കോഴിക്കോട് പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപം മൂന്ന് ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത തുണിക്കട തീവെച്ച്​ നശിപ്പിച്ചു. മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ച 1.40നാണ് സംഭവം. പതിനാറ് മുറികളിലായുള്ള ഇരു നില കെട്ടിടത്തിൽ വിൽപനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങൾ ഉൾപ്പെടെയാണ് കത്തി നശിച്ചത്.ഒരു കോടി രൂപക്ക് മുകളിൽ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. കോണാട്ട് റംസീന മൻസിൽ നിജാസിന്‍റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം. ബുധനാഴ്ച...
ചങ്ങരംകുളം:മകനെതിരായ സമൂഹമാധ്യമങ്ങളിലെ ഭീഷണിക്ക് മറുപടിയുമായി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് ഫെയ്സ്ബുക്കിൽ കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് . ലീഗ് സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലായിരുന്നു സുഹ്റ മമ്പാടിന്റെ മകനെതിരെ ഫേസ്ബുക്കിൽ കമന്റിലൂടെ വധ ഭീഷണി വന്നത്.‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ...
ന്യൂഡല്‍ഹി:ജമ്മുവിൽ കഴിയുന്ന റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ സുപ്രീം കോടതി അനുവാദം നൽകി. നടപടി ക്രമങ്ങൾ പാലിച്ച് മ്യാൻമറിലേക്ക് റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ എതിർക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമ്മു ജയിലിൽ കഴിയുന്ന 150 റോഹിങ്ക്യകളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.നടപടി ക്രമങ്ങൾ പാലിക്കാതെ ഇവരെ തിരിച്ചയക്കരുതെന്ന ഹർജിക്കാരുടെ അവശ്യം കോടതി അംഗീകരിച്ചു. റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
മുംബൈ:വരുന്ന 15 ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാര്‍ കൂടി രാജിവയ്ക്കേണ്ടിവരുമെന്നും സംസ്ഥാനത്ത് ഇതോടെ രാഷ്ട്രപതി ഭരണം വരുമെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു.മറ്റൊരു മന്ത്രിയായ അനില്‍ പരാബും അഴിമതി ആരോപണത്തിന്റെ പിടിയിലാണ്. എന്നാല്‍ ശിവസേന നേതാവ് കൂടിയായ അനില്‍ പരാബ് തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരുന്നു. ഇതിന്...
ഡൽഹി:കൊവിഡ് വാക്സിന്‍ ദൗര്‍ലഭ്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനന് ഒഡിഷ ആരോഗ്യമന്ത്രിയുടെ കത്ത്. വാക്സിന്‍ ലഭ്യതക്കുറവിലുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് കത്ത്. ദിവസേന 2.5 ലക്ഷം ആളുകള്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ ലഭ്യതക്കുറവ് മൂലം ഒഡിഷയിലെ 700 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അടയ്ക്കേണ്ട അവസ്ഥയിലെത്തി.സംസ്ഥാനത്തെ നെഗറ്റീവ് വാക്സിന്‍ വേസ്റ്റേജ് -0.5 ശതമാനമാണ്. ഏപ്രില്‍ ഏഴ് രാവിലെ 10 മണിയുടെ കണക്ക് അനുസരിച്ച് 5.34 ലക്ഷം കൊവിഷീല്‍ഡ് വാക്സിനാണ് സംസ്ഥാനത്തുള്ളത്....
ഛത്തീസ്ഗഡ്:ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ ദൂതന്മാർ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റുകളുമായി ചർച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം. ദൂതന്മാരെ സംബന്ധിച്ചും, ജവാനെ പാർപ്പിച്ചിരിക്കുന്ന മേഖലയെ കുറിച്ചുമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം മാവോയിസ്റ്റുകൾ പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റ് ക്യാമ്പിലെന്ന് കരുതപ്പെടുന്ന സ്ഥലത്തെ താത്കാലിക ഷെഡിലിരിക്കുന്ന ജവാൻ രാകേശ്വർ സിംഗ് മൻഹാസിൻ്റെ ചിത്രമാണ് മാവോയിസ്റ്റുകൾ പുറത്തുവിട്ടത്. മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന...
മുംബൈ:മുകേഷ് അംബാനി, അനില്‍ അംബാനി അടക്കം അംബാനി കുടുംബാഗംങ്ങള്‍ അടക്കം ഒന്‍പതുപേര്‍ക്ക് 25 കോടി പിഴ ചുമത്തി സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. കമ്പനി ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കാണിച്ച ക്രമവിരുദ്ധമായ നടപടികളെ തുടര്‍ന്നാണ് ഈ പിഴ ശിക്ഷ വിധിച്ചത്.1997 ലെ സെബി റെഗുലേഷനുകള്‍ക്ക് വിരുദ്ധമായി റിലയന്‍സ് ഇന്‍ട്രസ്ട്രീസ് പ്രമോട്ടര്‍മാര്‍ പ്രവര്‍ത്തിച്ചുവെന്ന കാര്യമാണ് സെബി കണ്ടെത്തിയിരിക്കുന്നത്. മുകേഷ് അംബാനി, അനിൽ അംബാനി, നിത അംബാനി, ടിന...