25.5 C
Kochi
Saturday, October 16, 2021

Daily Archives: 29th April 2021

Asked to provide food for dalits and tribals; Riot charges against Prof. Kusumam Joseph charged
കൊല്ലം: കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ദളിത്-ആദിവാസി കുടുംബങ്ങൾ പട്ടിണിയിലാണെന്നു കാണിച്ച് പോസ്റ്റിട്ട പ്രൊഫസ്സർ കുസുമം ജോസഫിനെതിരെ കേസ് എടുത്ത് പോലീസ്. കൊല്ലം കുളത്തൂപ്പഴക്കു സമീപം അരിപ്പ എന്ന സ്ഥലത്താണ്  ഈ സംഭവം. സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച് ഫേസ്ബുക്  വഴി പോസ്റ്റിട്ടു എന്നാണ്  കുസുമം ജോസെഫിനെതിരെയുള്ള ആരോപണംലോക്ക് ഡൗണിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഭക്ഷണ സാധനങ്ങൾ  ആവശ്യത്തിന് കരുത്തിയിട്ടില്ലായിരുന്ന ആദിവാസി ദളിത് കുടുംബങ്ങൾക്ക് അടിയന്തരമായി അരിയും സാധനങ്ങളും എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് 2020...
Oman On Course To Providing Employment To All Citizens
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഒമാനില്‍ 10 ശതമാനം പ്രവാസി തൊഴിലാളികളെ  മാറ്റി സ്വദേശികളെ നിയമിക്കും2 നേപ്പാളും ട്രാൻസിറ്റ് യാത്ര വിലക്കി; മലയാളികൾ ഉൾപ്പെടെ പ്രവാസികൾ വലയുന്നു3 ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ബഹ്റൈൻ പാർലമെൻ്റംഗം4 ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം5 ഖത്തർ വാക്സിനേഷൻ: എസ്എംഎസ് കിട്ടിയാൽ മാത്രം എത്തിയാൽ മതി6 കുവൈത്തില്‍ ജനസംഖ്യയുടെ 27 ശതമാനത്തിന് കോവിഡ് വാക്‌സിന്‍ നല്‍കി7 വാർത്ത വ്യാജം;...
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ട്രെന്റിംഗ് ആയ #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. സംഭവത്തില്‍ ഫേസ്ബുക്കിന്റെ പ്രതകരണം വന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.പൊതുജനങ്ങളുടെ വിയോജിപ്പുകള്‍ തടയാന്‍ വേണ്ടി ഫേസ്ബുക്കിലെ ഒരു ഹാഷ്ടാഗ് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തുവെന്ന തരത്തില്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്ത വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്നതും നികൃഷ്ടമായ ഉദ്ദേശ്യത്തോടെ ഉള്ളതാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.ഹാഷ്ടാഗ് പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യം ഫേസ്ബുക്ക് തന്നെ...
തിരുവനന്തപുരം:വേണ്ട ഇനി വിട്ടുവീഴ്ച എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നുമായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കുന്ന വീഡിയോകള്‍ക്കെല്ലാം വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീട്ടുജോലിയുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് പുതുതായി പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.വീട്ടുകാരെ സഹായിക്കുന്നതായി രണ്ടു പേര്‍ തമ്മില്‍ വാട്‌സ്ആപ്പില്‍ ചാറ്റു ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്ന വീഡിയോയില്‍ വീട്ടു ജോലി സഹായമല്ലെന്നും ഇതൊക്കെ എല്ലാവരും ഒരുമിച്ചു ചെയ്യേണ്ടതല്ലേ എന്നും പറയുന്നു. വീട്ടുജോലികളില്‍ പുരുഷന്മാര്‍ സഹായിക്കുന്നതിനെ വലിയ...
ഉത്തർപ്രദേശ്:കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ വൈകീട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക് ഡൗൺ. നേരത്തേ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്.ഉത്തർപ്രദേശിൽ ഇന്നലെ 29,824 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,82,848 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അമിത വിലയും നിലവാരം ഇല്ലായ്മയും: സംസ്ഥാനത്ത് ഓക്‌സി മീറ്ററിന് ക്ഷാമം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്‌സിജന്‍ നില അളക്കുന്ന പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം. ലഭ്യമായവ തന്നെ നിലവാരം കുറഞ്ഞവയെന്നുമാണ് പരാതി.ശരീരത്തില്‍ നിന്ന് രക്തം എടുക്കാതെ തന്നെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്തുന്നതിനാണ് പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിക്കുന്നത്.  കോവിഡിന് മുമ്പ് മുന്‍നിര ബ്രാന്‍ഡുകളുടെ ഓക്‌സി മീറ്ററുകള്‍ 600 രൂപയ്ക്ക് വരെ ലഭ്യമായിരുന്നു. എന്നാലിപ്പോള്‍ വില 2000 ത്തിന് മുകളിലാണ്. ഏപ്രില്‍ മാസത്തോടെയാണ് വില ഇത്രയധികം വര്‍ധിച്ചതും...
ചെന്നൈ:കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിലേക്കാണ് നടന്‍ പിഴത്തുക അടക്കേണ്ടത്. കൊവിഡ് എന്നൊന്ന് ഇല്ലെന്നും എന്തിനാണ് നിര്‍ബന്ധിച്ച് കൊവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.തമിഴ് നടന്‍ വിവേക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം. ഒരു കുഴപ്പവുമില്ലാതിരുന്ന വിവേക് വാക്‌സിന്‍ എടുത്ത...
ചെന്നൈ:തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്. അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.ബിജെപിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. ‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും...
കൊല്‍ക്കത്ത:പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ ഇതുവരെ 50 ശതമാനത്തിനടുത്ത് പോളിംഗ്. വടക്കൻ കൊല്‍ക്കത്തയിലെ ഒരു ബൂത്തിൽ ബോംബേറ് നടന്നതൊഴിച്ചാൽ പോളിംഗ് പൊതുവെ സമാധാനപരമാണ്. വടക്കൻ കൊല്‍ക്കത്തയിലെ മഹാജതി ഓഡിറ്റോറിയത്തിനടുത്താണ് ബോംബേറ് നടന്നത്.മാർച്ച് ഇരുപത്തിയേഴിന് തുടങ്ങിയ വോട്ടെടപ്പാണ് ഇന്ന് അവസാനിക്കുന്നത്. അവസാന ഘട്ടത്തിൽ 35 സീറ്റുകളിലാണ് വോട്ടെടുപ്പ്. നടൻ മിഥുൻ ചക്രവർത്തി ഉൾപ്പടെയുള്ളവർ അവസാന ഘട്ടത്തിൽ വോട്ടു ചെയ്തു.ആദ്യ ഘട്ടങ്ങളിൽ മമതയ്ക്ക് അനുകൂലമായിട്ടായിരുന്നു എല്ലാ അഭിപ്രായ സർവ്വെകളും. എന്നാൽ വോട്ടെടുപ്പ്...
കൊല്ലം:കുണ്ടറയില്‍ സ്വന്തം കാര്‍ കത്തിക്കാന്‍ ഗൂഢാലോചന നടത്തിയ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ ചോദ്യം ചെയ്യലിനായി കൊല്ലം ചാത്തന്നൂരിലെത്തിച്ചു. സംഭവത്തില്‍ ദല്ലാളിന്റെ പങ്കിനെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസ് നീക്കം. വൈദ്യ പരിശോധനാ ഫലം വന്നതിന് ശേഷമാവും ഷിജു വര്‍ഗീസിന്റെ ചോദ്യംചെയ്യല്‍ ആരംഭിക്കുക.കുണ്ടറ നിയമസഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷിജു വര്‍ഗീസിനെ ഇന്ന് രാവിലെ 9. 30 ഓടെയാണ് ഗോവയില്‍ നിന്നും കൊല്ലം ചാത്തന്നൂരില്‍ എത്തിച്ചത്. ദല്ലാള്‍...