25.5 C
Kochi
Saturday, October 16, 2021

Daily Archives: 7th April 2021

കണ്ണൂർ:മുംബൈയിൽ ദാവൂദ്​ ഇബ്രാഹിമിന്‍റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്‍റെ പി കമ്പനിയാണ്​ നിലവിലുള്ളതെന്ന്​ ​കെ എം ഷാജി. പാനൂരിൽ ലീഗ്​ പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ കലക്​​ട്രറേറ്റിന്​ മുന്നിൽ സംഘടിപ്പിച്ച യുഡിഎഫ്​ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെട്ടാനും കൊല്ലാനും അണികളെ നിർത്തുകയും അധികാരത്തിൽ പാവപ്പെട്ടവന്‍റെ പണമെടുത്ത് അവരുടെ കേസുകൾ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ക്രിമിനലുകളാണ് ഈ രാജ്യത്തുള്ളത്. ഇവരെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലുള്ള...
മലപ്പുറം:വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ഭീകരത മാപ്പര്‍ഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. ഇത്തരം രീതികള്‍ ഇത്രയും കാലം നാം ശിലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യപരമായ പൊതുപ്രവര്‍ത്തന രീതികള്‍ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നല്‍കുന്ന സന്ദേശം എന്താണെന്നും മുനവ്വര്‍ അലി തങ്ങള്‍ ചോദിച്ചു.തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഓരോ...
കൊച്ചി:രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയിൽ ഉറപ്പുനൽകി.കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തീയതി പിന്നീട് പിൻവലിച്ചിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്...
ചെന്നൈ:തമിഴ് നടന്‍ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ. ചെക്ക് കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ശരത് കുമാറിന് പങ്കാളിത്തമുള്ള മാജിക്ക് ഫ്രെയിംസ് കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് വിധി.റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ ഹർജിയിലാണ് ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശരത് കുമാർ പ്രതികരിച്ചു.
കണ്ണൂർ:കണ്ണൂർ കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്‍റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്.കോഴിക്കോട്ടെക്കും കാസര്‍കോട്ടേക്കും എല്ലാം ആയുധങ്ങൾ എത്തിക്കുകയാണ്. അക്രമം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താൻ എന്തിനാണ് ഇത്ര കാലതാമസം .മുഖ്യമന്ത്രി കണ്ണൂരിൽ ഉള്ളപ്പോഴാണ് കൊലപാതകം നടന്നത്. ഇതിന് പിണറായി വിജയൻ മറുപടി...
ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം വ്യാപനവും പ്രാദേശികതലത്തെ ലോക്​ഡൗണുകളും ഡിമാന്‍റിനെ സ്വാധീനിക്കുമെന്ന്​ ആർബിഐ ഗവർണർ ശക്​തികാന്ത ദാസ്​. സമ്പദ്​വ്യവസ്ഥ സാധാരണനിലയിലേക്ക്​ എത്തുന്നതിന്‍റെ തോത്​ ഇതുമൂലം കുറയുമെന്നും ശക്​തികാന്ത ദാസ്​ മുന്നറിയിപ്പ്​ നൽകുന്നു.പുതിയ വായ്​പനയം പ്രഖ്യാപിച്ചതിന്​ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. വായ്​പ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ്​ ആർബിഐ പുതിയ വായ്​പനയം പ്രഖ്യാപിച്ചത്​.സമ്പദ്​വ്യവസ്ഥയുടെ തിരിച്ച്​ വരവിനൊപ്പം കൊവിഡ് തടഞ്ഞു നിർത്തുന്നതിനും പ്രാധാന്യം നൽകണം. കൊവിഡിന്‍റെ രണ്ടാം വ്യാപനം സമ്പദ്​വ്യവസ്ഥകളിൽ...
കണ്ണൂര്‍:പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ മകന്‍ ജയിന്‍ രാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ല, പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ‘ഇരന്ന്...
ഗുവാഹത്തി:ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തത്. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയിലാണ് എഴുത്തുകാരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.'ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ സേവനത്തിനിടയില്‍ മരിക്കുമ്പോള്‍ രക്തസാക്ഷി എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കില്‍, വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍...
തിരുവനന്തപുരം:ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇന്ന് കൈമാറുമെന്ന് പരാതിക്കാരനായ ടി പി നന്ദകുമാര്‍. ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ഈ രേഖകൾ ഇഡി ക്ക് കൈമാറുമെന്നും നന്ദകുമാർ അറിയിച്ചു. നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് രാവിലെ പതിനൊന്നിനാണ് നന്ദകുമാർ ഇഡി ഓഫീസിൽ ഹാജരായത്....
കണ്ണൂർ:സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. രണ്ട് മണിക്കൂറ് മുൻപ്‌ പോസ്റ്റ് ചെയ്ത ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ മൻസൂറിന്റെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റിട്ടു....