25.5 C
Kochi
Saturday, October 16, 2021

Daily Archives: 2nd April 2021

രാജനഗരി എന്നറിയപ്പെടുന്ന കൊച്ചി രാജഭരണ ചരിത്രമുറങ്ങുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം മരട് ഉദയംപേരൂർ പഞ്ചായത്തുകളും, കൊച്ചി കോർപ്പറേഷനിലെ 11 മുതൽ 18 വരെയുള്ള വാർഡുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം.രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ 1991 വരെ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ മാറി മാറി വിജയിച്ച മണ്ഡലമാണിത്. എന്നാൽ 1991 മുതൽ തുടർച്ചയായി അഞ്ച് തവണ കോൺഗ്രസ് നേതാവായ കെ ബാബു വിജയിക്കുകയും 2011-2016 യുഡിഎഫ് മന്ത്രിസഭയിൽ...
ചെന്നൈ:തൻ്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തൻ്റെ പേര് സ്റ്റാലിനെന്നാണെന്നും ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘എൻ്റെ പേര് സ്റ്റാലിന്‍ എന്നാണ്. അടിയന്തരാവസ്ഥയേയും ‘മിസ’യേയും വരെ നേരിട്ടവനാണ് ഞാന്‍. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാല്‍ ഞാന്‍ ഭയപ്പെടുകയില്ല. അങ്ങനെ മോദിയുടെ അടിമകളായി മാറാന്‍ ഞങ്ങള്‍ എഐഎഡിഎംകെ നേതാക്കളല്ല’, സ്റ്റാലിന്‍ പറഞ്ഞു.വെള്ളിയാഴ്ച രാവിലെയോടെയാണ്...
മധുര:തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ബഹുമാനിക്കാത്തവരാണ് ഇരുപാര്‍ട്ടികളെന്നും സ്ത്രീസുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം. മധുരയില്‍ വെച്ച് നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഈ പരാമര്‍ശം.സ്ത്രീകളെ ബഹുമാനിക്കുന്നവരുടെ നാടാണ് മധുരയെന്നും അവര്‍ക്ക് എങ്ങനെ സുരക്ഷയൊരുക്കണമെന്ന് മധുരയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാനോ അവര്‍ക്ക് സുരക്ഷയൊരുക്കാനോ ശ്രമിക്കാത്ത പാര്‍ട്ടികളാണ് ഡിഎംകെയും കോണ്‍ഗ്രസും. മധുരയെ ഒരു മാഫിയ തലസ്ഥാനമായി...
ഗുവാഹത്തി:കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോള്‍. താന്‍ ഇവിഎം മോഷ്ടിച്ചു കൊണ്ടുപോയതല്ലെന്നും ആ സമയത്ത് തൻ്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്നും പോള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അവരെ സഹായിക്കുകയായിരുന്നെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് കൃഷ്‌ണേന്ദു പോള്‍ പറഞ്ഞത്.‘ എൻ്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അദ്ദേഹം അനുസരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഞാന്‍ എന്ന്...
കണ്ണൂർ:നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്  ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി  ഒരിടത്തും നല്‍കിയിട്ടില്ലെന്ന് അവധിയിൽ പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.ഇനി മല്‍സരിക്കാനില്ലെന്ന ഇപി ജയരാജന്‍റെ പ്രസ്താവന അഭിപ്രായപ്രകടനം മാത്രമാണ്.  വിനോദിനിയുടെ ഐ ഫോൺ പണം കൊടുത്തു വാങ്ങിയതാണെന്നും കോടിയേരി ബാലകൃഷ്ണൻ പറ‍ഞ്ഞു. മുഖ്യമന്ത്രി കേരളത്തിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റൻ...
ന്യൂഡൽഹി:അസമിൽ ബി ജെ പി എംഎൽഎയുടെ കാറിൽ വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്​ഥയാണ്​ വ്യക്​തമാക്കുന്ന​തെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ഇസിയുടെ കാർ മോശം, ബിജെപിയുടെ ഉദ്ദേശ്യം മോശം, ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം!' അദ്ദേഹം ട്വീറ്റ്​ ചെയ്​തു.രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാ​ത്രിയാണ്​ പാതാർകണ്ടി എംഎൽഎ കൃഷ്​ണേന്ദു പാലിന്‍റെ വാഹനത്തിൽനിന്ന്​ വോട്ടിങ്​ മെഷീൻ കണ്ടെടുത്തത്​. ജനങ്ങൾ വാഹനം തടയുകയും ഇവിഎം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ...
അടൂര്‍:തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക​ടു​മ്പോ​ൾ പ്രചാരണ ചൂടിലാണ് സ്ഥാനര്‍ത്ഥികളും മുന്നണികളും. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍ എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടിനോട് തല്‍ക്കാലം രണ്ട് ദിവസത്തേക്ക് വിടപറഞ്ഞ് മകന്‍റെ കൂടെയൊണ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എംജി ക​ണ്ണ​നാണ് തിരഞ്ഞെടുപ്പ് തിരക്കുകള്‍ മാറ്റിവെച്ച്  അ​ർ​ബു​ദ രോ​ഗി​യാ​യ മ​ക​നെ റീജ്യണൽ കാൻസർ സെൻററിൽ (ആ​ർ.​സി.​സി​) കാ​ണി​ക്കു​ന്ന​തി​നാ​ണ് ഭാ​ര്യ സു​ജി​ത​മോ​ളു​മൊ​ത്ത്  തിരുവനന്തപുരത്ത് പോയത്.നാ​ലു​വ​ർ​ഷ​മാ​യി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചി​കി​ത്സ​യി​ലാ​ണ്  ഒ​മ്പ​തു​വ​യ​സ്സു​കാ​ര​നാ​യ ഇദ്ദേഹത്തിന്‍റെ...
ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് 1)അദാനിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പിണറായി സര്‍ക്കാറിന്‍റെ പുതിയ വെെദ്യുതി കരാറെന്ന് ചെന്നിത്തല2)ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി3)വൈദ്യുതി വാങ്ങുന്നതിന് ആദാനിയുമായി കെഎസ്ഇബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് എംഎം മണി4)തുടര്‍ഭരണം ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ആശയമെന്ന് കോടിയേരി5)തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ടെന്നും താരിഖ് അൻവർ6) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയ് റാലി ഇന്ന് പത്തനംതിട്ടയിൽ7)പറഞ്ഞ വാക്കൊന്നും പാലിച്ചില്ലെന്ന് സർക്കാരിനെതിരെ തൃശ്ശൂർ അതിരൂപത8)ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി9) പോസ്റ്റൽ വോട്ടിംഗിൽ കൃത്രിമം നടക്കുന്നുവെന്ന് എം...
തിരുവനന്തപുരം:എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ നേമത്ത് കെ മുരളീധരന്‍ വേണ്ടിയുള്ള പ്രചാരണത്തിനെത്തില്ലെന്ന് പ്രിയങ്ക അറിയിച്ചു. കൊവിഡ് സമ്പര്‍ക്കം മൂലമാണ് താന്‍ ഐസൊലേഷനിലേക്ക് പോകുന്നതെന്നും കൊവിഡ് നെഗറ്റീവാണെന്നും പ്രിയങ്ക പറഞ്ഞു. അസമിലെ പ്രചാരണവും പ്രിയങ്ക റദ്ദാക്കിയിട്ടുണ്ട്.നേരത്തെ പ്രിയങ്ക കേരളത്തിലെത്തിയെങ്കിലും തന്റെ പ്രചാരണത്തിനെത്താതിരുന്നതില്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു. തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ...
വാഷിംഗ്ടണ്‍:അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ തടഞ്ഞുവെച്ചു. യു എസിലെ അലബാമയിലാണ് ബില്ല് തടഞ്ഞുവെച്ചത്. യാഥാസ്ഥിതിക ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല് തടഞ്ഞുവെച്ചത്. ഹിന്ദു മത വിഭാഗക്കാര്‍ യോഗയിലൂടെ മത പരിവര്‍ത്തനത്തിന് ശ്രമിക്കുമെന്നായിരുന്നു പ്രധാനമായും ക്രിസ്ത്യന്‍ യാഥാസ്ഥിതിക ഗ്രൂപ്പുകള്‍ ആരോപണം ഉന്നയിച്ചത്.1993 അലബാമ ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധിച്ചിരുന്നു. 2020ല്‍ അലബാമയില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ 17നെതിരെ 84...