25.5 C
Kochi
Saturday, October 16, 2021

Daily Archives: 6th April 2021

തിരുവനന്തപുരം:നേമത്തുൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. നേമത്തിന് പുറമെ തിരുവനന്തപുരം കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയർന്നു. നേമം യുപി സ്കൂളിലെ 130 ആം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പ്രകാശൻ എന്നയാളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയതായി കണ്ടെത്തി.കണ്ണൂർ താഴെ ചൊവ്വയിൽ കള്ളവോട്ട് ചെയ്ത ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് സംശയിച്ച് തമിഴ്നാട്ടിൽ നിന്നെത്തിയ 14 അംഗ...
കണ്ണൂർ:തളിപ്പറമ്പിൽ വ്യാപക കളളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അബ്ദുൾ റഷീദ് പറഞ്ഞു.അതേസമയം തളിപറമ്പ്  വേശാല 174 നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റ് ഷംസുദ്ദീന്റെ നേരെ മുളക് പൊടി എറിഞ്ഞതായി പരാതിയുണ്ട്. അതേസമയം മണ്ഡലത്തിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന...
ആറന്മുള:ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു.ആറാട്ടുപുഴയിൽ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. വാഹനം തടഞ്ഞശേഷമാണ് കയ്യേറ്റ ശ്രമം. വീണ ജോർജിനെ അസഭ്യം പറഞ്ഞതായും വിവരമുണ്ട്.
തൃശൂര്‍:ചേലക്കരയില്‍ വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ വൃദ്ധന് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടിംഗ് രേഖകളില്‍ മരിച്ചുപോയി എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വോട്ട് ചെയ്യുന്നതില്‍ നിന്നും ഇയാളെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചേലക്കര എസ്എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ടു ചെയ്യാനെത്തിയ അബ്ദുള്‍ ബുഹാരി എന്ന വയോധികനോടാണ് രേഖകളില്‍ മരിച്ചുപോയെന്നാണ് കാണിക്കുന്നതെന്ന് അറിയിച്ചത്. അതിനാല്‍ അബ്ദുള്‍ ബുഹാരിക്ക് വോട്ട് ചെയ്യാനാവില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്നാല്‍ ഇത് കേട്ടതോടെ അബ്ദുള്‍ ബുഹാരി പോളിംഗ് ബൂത്തിന്...
പാലക്കാട്:കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്റെ മകള്‍ അനുപമ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപി പ്രമോദും അച്ഛനെ കാണാന്‍ വീട്ടില്‍ വന്നിരുന്നുവെന്നും എന്നാല്‍ വോട്ടര്‍ സ്‌ളിപ്പ് നല്‍കാന്‍ പോലും കോണ്‍ഗ്രസുകാര്‍ വീട്ടില്‍ വന്നില്ലെന്നുമാണ് അനുപമ പറയുന്നത്.ഷാഫി പറമ്പില്‍ വന്നില്ലെന്നും മറുപടി കോണ്‍ഗ്രസുകാര്‍ പറയണമെന്നും അനുപമ പറഞ്ഞു. ‘ചിലപ്പോള്‍ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ്...
തിരുവനന്തപുരം:വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്.ഉച്ചയ്ക്ക് 1.30 ഓടെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ സുരേഷ് ഗോപിയോട് വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും സുരേഷ് ഗോപി മറുപടികള്‍ നല്‍കിയില്ല. പ്രതികരിക്കാനില്ലെന്ന നിലപാടാണ് സുരേഷ്...
തിരുവനന്തപുരം:കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ഏഴ്​​ മണിക്കൂർ പിന്നിടു​േമ്പാൾ കനത്ത പോളിങ്​. സംസ്ഥാനതലത്തിൽ പോളിങ് ശതമാനം 52.41 കടന്നു. പുരുഷൻമാർ - 54.31 %, സ്ത്രീകൾ - 50.63%,ട്രാൻസ് ജെൻഡർ- 23.87% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.ഏതാനും ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത്ഒഴിച്ചാൽമറ്റ്അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. തിരുവല്ല വള്ളംകുളത്തും കോട്ടയം ചവിട്ടുവരിയിലും വോട്ടർമാർ കുഴഞ്ഞ് വീണ്...
എറണാകുളം:നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തി. മമ്മൂട്ടി വോട്ട്​ രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്​ഥാനാർത്ഥിയുടെ ഭാര്യയും പ്രവർത്തകരും പ്രതിഷേധിച്ചതോടെ ബൂത്തിൽ നേരിയ സംഘർഷമുണ്ടായി.പൊന്നുരുന്നി ക്രൈസ്റ്റ്​ കിങ്​ ഗേൾസ്​ സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തിയത്. മമ്മൂട്ടിയെ കണ്ടതോടെ മാധ്യമങ്ങളും ആരാധകരും ഫോ​ട്ടോ എടുക്കാനും വിഡിയോ എടുക്കാനുമായി ഒപ്പം കൂടി. ഇതിനിടെയാണ്​ ബിജെപി സ്ഥാനാർത്ഥി എസ്​ സജിയുടെ ഭാര്യ സ്​ഥലത്തെത്തിയത്.മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്ന്​...
ന്യൂഡല്‍ഹി:എസ്എൻസി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ച് സുപ്രീം കോടതി. രണ്ടാഴ്ച്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷയിലാണ് കേസ് മാറ്റിയിരിക്കുന്നത്.27ാം തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റുന്നത്. ഇനിയും കേസ് മാറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി. ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചതിന് പിന്നില്‍ വന്‍ ശക്തിയായ അദാനിയാണെന്ന്...
കാസര്‍കോട്:സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏറ്റവും വലിയ അസുരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയിൽ ചെയ്ത നീചമായ കാര്യങ്ങൾ വോട്ടര്‍മാര്‍ വീണ്ടും ഓ‍ര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും സുരേന്ദ്രൻ ആരോപിച്ചു.ഇത് ജനം വിശ്വസിക്കില്ല. പിണറായി ദുര്‍ബലനാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ഇന്നത്തെ വാക്കുകളിൽ കണ്ടത്. തിരഞ്ഞെടുപ്പിൽ...