25.5 C
Kochi
Saturday, October 16, 2021

Daily Archives: 27th April 2021

തൃശൂർ:പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്.മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികൾ. സംസ്കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.
kuwait offers support to india, will send oxygen cylinders
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഇന്ത്യയിലേക്ക് കുവൈത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയയ്ക്കുമെന്ന് തീരുമാനം2 കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി യുഎഇ3 ഖത്തറിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ 28 മുതൽ പ്രാബല്യത്തിൽ4 കുവൈത്തിൽ വാക്സീൻ സ്വീകരിച്ചവർ 10 ലക്ഷം കവിഞ്ഞു5 ആദ്യ പത്തിൽ മക്കയിലെത്തിയത് 15 ലക്ഷം പേർ6 യൂണിയന്‍കോപ്പിനെ ആദരിച്ചു7 ബഹ്റൈനിൽ ആദ്യ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ തുറന്നു8 ഗതാഗത ലംഘനം പിടിക്കാൻ പുതിയ ക്യാമറകൾ9 പുതിയ ഉയരങ്ങൾ...
ഹരിയാന:കൊവിഡ് മരണങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. മരിച്ചവർ തിരിച്ച് വരില്ല. കൊവിഡ് മരണത്തെ കുറിച്ചുള്ള ചർച്ച അനാവശ്യമെന്നാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ ചൊവ്വാഴ്ച പ്രതികരിച്ചത്.രോഗം ഭേദമാകുന്നവരുടെ എണ്ണത്തെ കുറിച്ച് ആരും മിണ്ടുന്നില്ലെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞു. കൂടുതല്‍ ആളുകള്‍ രോഗവിമുക്തരാവുന്നതിനായിരിക്കണം കൂടുതല്‍ ശ്രദ്ധയെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. അപകടകരമായ ഒരു സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്.മരിച്ചവരുടെ എണ്ണം സംബന്ധിച്ച ചര്‍ച്ചയല്ല ഇപ്പോഴാവശ്യം. അസുഖത്തില്‍ നിന്ന്...
sreedharan story on Subaidumma
കഴിഞ്ഞ വര്ഷം ജൂൺ 17ന് ശ്രീധരൻ എന്ന ഒരു വ്യകതി തന്റെ സുഹൃത്തുക്കൾക്കായി മാത്രം ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു; ‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. അവരുടെ കബറിടം വിശാലമാക്കിക്കൊടുക്കാൻ പ്രാർഥിക്കണണേ...’ എന്നായിരുന്നു അത്.“ശ്രീധരന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകുകയോ ?” രണ്ട് പേരുടെയും പേരുകളിൽ ഒരു കൗതുകം ഉൾക്കൊണ്ട ചിലയാളുകൾ അത് ശ്രീധരന്റെ 'അമ്മ തന്നെയാണോ എന്ന സംശയം ഉന്നയിച്ചു. മാത്രമല്ല  തൊപ്പിയിട്ടു നിൽക്കുന്ന ശ്രീധരന്റെ ഫോട്ടോ കണ്ടപ്പോൾ,...
Unable to get bed, Delhi doctor who helped the homeless dies of Covid
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ശക്തിയാര്‍ജിച്ചതോടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടയിൽ ഉത്തരേന്ത്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് വീടില്ലാത്തവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രശസ്ത ഡോക്ടര്‍ പ്രദീപ് ബിജല്‍വാന്റെ മരണവാർത്ത.ഐഎഎസ് ഓഫീസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ കൂടി പിന്തുണയോടെ പാവപ്പെട്ടവരുടെ ഡോക്ടറായി അറിയപ്പെടുന്ന പ്രദീപ് തെരുവിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിച്ചുവരികയായിരുന്നു. ഹര്‍ഷ് മന്ദർ തന്നെയാണ് ഡോക്ടർ പ്രദീപിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ്...
Billionaire Bill Gates not in support of waiving Covid-19 vaccine patents
ബ്രിട്ടൺ: ലോകത്തിലെ ഏറ്റവും ധനികനും മനുഷ്യസ്‌നേഹിയുമെന്ന രീതിയിൽ അറിയപ്പെടുന്ന മൈക്രോസോഫ്ട് സ്ഥാപകൻ  ബിൽ ഗേറ്റ്സ് സാമൂഹികനീതി പ്രചാരകരിൽനിന്ന് ശക്തമായ വിമർശനങ്ങൾ നേരിടുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സാങ്കേതികവിദ്യയുടെ പേറ്റന്റ് പരിരക്ഷ എടുത്തുകളയുകയും വികസ്വര രാജ്യങ്ങളുമായി ഉത്പാദന രീതി പങ്കുവെച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുകയും ചെയ്യണമെന്ന ആഹ്വാനം മോശം ആശയമാണെന്ന് ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് എല്ലാമേഖലകളിൽനിന്നും പ്രധിഷേധം ശക്തമാകുന്നത്. ലോകമെമ്പാടും കോവിഡ് വലിയ നാശം വിതച്ചിരിക്കുന്ന സമയത്ത് ബിൽ ഗേറ്റ്സിനെപ്പോലുള്ള ഒരാളിൽനിന്ന്...
മഹാരാഷ്ട്ര:കൊവിഡിന്റെ ഭീകരാവസ്ഥയും ആരോഗ്യപ്രവര്‍ത്തകരുടെ നിസഹായാവസ്ഥയും വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു ചിത്രം. ഒരു ആംബുലന്‍സില്‍ കൊവിഡ് ബാധിതരായി മരിച്ച 22 പേരുടെ മൃതദേഹം. പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മൃതദേഹങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി നിരത്തിയിട്ട് ആംബുലന്‍സ് നിറച്ചിരിക്കുന്നു.ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രമാനന്ദ് തീര്‍ത്ഥ് മറാത്ത്‌വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ളതാണ് മൃതദേഹങ്ങള്‍. സംസ്‌കരിക്കുന്നതിനായി അവ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായത്. കൊവിഡ് വ്യാപനം രൂക്ഷമാകുകയും പ്രതിദിന മരണസംഖ്യ ഉയരുകയും ചെയ്തതോടെ മൃതദേഹങ്ങള്‍...
ന്യൂഡൽഹി:കൊവിഡ് അതിതീവ്ര രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കാൻ ഹെൽപ് ഡെസ്കുമായി വാണിജ്യ മന്ത്രാലയം. കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം, ബാങ്കിങ് തടസം തുടങ്ങിയവ പരിഹരിക്കാൻ വേണ്ടിയാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്.വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് ഈ ഹെൽപ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. നിരന്തരം കയറ്റുമതിയും ഇറക്കുമതിയും നിരീക്ഷിക്കുകയും വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കുകയുമാണ് ലക്ഷ്യം.ഇറക്കുമതി-കയറ്റുമതി ലൈസൻസിങ്, കസ്റ്റംസ് ക്ലിയറൻസ്, ഡോക്യുമെന്റേഷൻ, ബാങ്കിങ് വിഷയങ്ങൾ എന്നിവയിൽ...
പട്​ന:രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ സ്ട്രെച്ചറില്ലാത്തതിനാൽ സ്​കൂട്ടറിൽ കൊവിഡ് രോഗിയുമായി പോകുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്​. ജാർഖണ്ഡ്​ പലാമുവിലെ മെഡിനിറൈ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ സംഭവം.മൂന്നുപേർ ചേർന്ന്​ പ്രായമായ രോഗിയെ എടുത്ത്​ സ്​കൂട്ടറിൽ കയറ്റുന്നതും ആശുപത്രി വാർഡിലൂടെ രോഗിയെ നടുക്കിരുത്തി സ്​കൂട്ടറിൽ പോകുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം​. ​അവശനിലയിലുള്ള രോഗിയെ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തതാണോ അതോ മറ്റൊരു ആശുപത്രിയിലേക്ക്​ ​കൊണ്ടുപോകുന്നതാണോയെന്ന് വ്യക്തമല്ല.സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ...
കൊച്ചി:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വോട്ടെണ്ണൽ ദിവസത്തില്‍ സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടികൾ പര്യാപ്തമാണെന്നും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.സർവ കക്ഷി യോഗത്തിൽ ഈ കാര്യങ്ങളിൽ തീരുമാനം എടുത്തുവെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചെന്നും വിജയഹ്ലാദപ്രകടനം അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ന്‍ കോടതിയെ അറിയിച്ചു. എന്നാല്‍,...