25.5 C
Kochi
Saturday, October 16, 2021

Daily Archives: 25th April 2021

കോട്ടയം:കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വീണ്ടും ഓൺലൈൻ കുർബാന ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പള്ളികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അത് ഘട്ടം ഘട്ടമായി പിൻവലിച്ചു.ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗം വ്യാപിക്കുമ്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ കൊവിഡ് പ്രോട്ടോക്കോളിലേക്ക് പൂർണമായും മാറുകയാണ്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളും കൊവിഡ് മാനദണ്ഡലം പാലിച്ച് ആരാധനച്ചടങ്ങുകള്‍ നടത്താൻ ആഹ്വാനം ചെയ്തിരുന്നു.മാസ്ക് ധരിച്ച്...
ന്യൂഡല്‍ഹി:കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യന്‍ ജനതയെ സഹായിക്കാനായി രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധി. സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു എന്നും ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ‘സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങള്‍ക്ക് വേണ്ടി (ജന്‍ കി ബാത്ത്) പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം.ഈ ദുരന്തത്തില്‍ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിനാവശ്യം. അതുകൊണ്ട് ഞാന്‍ എന്റെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങള്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും മാറ്റിവെച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കൂ, അവരെ...
ന്യൂഡൽഹി:രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു. പ്ലാ​ന്‍റു​ക​ൾ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തിരഞ്ഞെടുക്കപ്പെട്ട സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.ജി​ല്ലാ ത​ല​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത വ​ർ​ദ്ധിപ്പിക്കുന്നതിന് ഈ ​പ്ലാ​ന്‍റു​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്രധാനമന്ത്രിയുടെ ഓ​ഫീ​സ് അറിയിച്ചു. ഈ ​വ​ർ​ഷ​മാ​ദ്യം 162 പി​എ​സ്എ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പി​എം...
അമേരിക്ക:തൊണ്ണൂറ്റിമൂന്നാമത് ഓസ്കർ പുരസ്കാരനിശ ഇന്ന്. ലോസാഞ്ചലസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ അഞ്ച് മുപ്പതിനാണ് ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടക്കുക. മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിൽ നീണ്ടുപോയ ഓസ്കർ പുരസ്കാരച്ചടങ്ങുകളിൽ കലാപരിപാടികൾ ഉണ്ടാകില്ല.മൂന്ന് മണിക്കൂർ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. മികച്ച സംവിധാനത്തിനായി 2 വനിതകൾ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ക്ലോയ് ഷാവോ എന്ന സംവിധായിക ചൈനീസ് വംശജയും ഈ നോമിനേഷൻ നേടുന്ന ആദ്യ...
കാസർകോട്:സോളാർ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് റിമാൻഡിലായ പ്രതി സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ ക്വാറന്‍റീൻ സൗകര്യമുള്ളത് പരിഗണിച്ചാണ് നടപടി.കണ്ണൂർ വനിതാ ജയിലിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ സരിതയുടെ ഫലം നെഗറ്റീവായിരുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസ‌ിലാണ് സരിത നായരെ ഈ മാസം 27 വരെ...
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. തിരുവന്തപുരം ജില്ലയിലെ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ കൂടി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയെന്നതാണ് അജിത്തിനെതിരായ...
ന്യൂഡൽഹി:രാജ്യത്ത് സൗജന്യ വാക്സീനേഷൻ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തിൽ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യർത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ട്.കൊവിഡ് തരംഗം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി.എന്നാൽ ഈ തരംഗത്തിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം...
ന്യൂഡൽഹി:കൊവിഡ് ബാധിച്ച ഡോക്​ടർക്ക്​ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ കിടക്ക ലഭിച്ചത്​ നാലുമണിക്കൂറിന്​ ശേഷമെന്ന്​. രാജ്യത്തെ കൊവിഡ് പ്രതിസന്ധി മോശമായതിന്‍റെ സൂചനയാണിതെന്നാണ്​ ഉയരുന്ന പ്രതികരണം.ഫെഡറേഷൻ ഓഫ്​ ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ മീഡിയ ചാർജ്​ കൂടിയുള്ള ഡോ മനീഷ്​ ജാൻഗ്രക്കാണ്​ ദുരനുഭവം നേരിട്ടത്​. ആർഎംഎൽ ആശുപത്രിയിൽ ജോലി​ചെയ്​തു വരികയായിരുന്നു അദ്ദേഹം.അവിടെ ജോലി ​ചെയ്യുന്ന തന്നെ പരിശോധിക്കാൻ മൂന്നുമണിക്കൂറിലധികമെടുത്തു. കാരണം ആശുപത്രി മാനേജ്​മെന്‍റ്​ വി ഐ പി രോഗികളെക്കുറിച്ച്​ ആശങ്കാകുലരായിരുന്നുവെന്നും അദ്ദേഹം...
ന്യൂഡല്‍ഹി:കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡസന്‍ കണക്കിന് ട്വീറ്റുകള്‍ എടുത്തുമാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ട്വീറ്റുകള്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം, കൊവിഡ് നേരിടുന്നതില്‍ മോദി സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്...
മസ്കറ്റ്:ഇ​ന്ത്യ​യ​ട​ക്കം മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​മാ​നി​ലേ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു മു​ത​ലാ​ണ്​ വി​ല​ക്ക്​ നി​ല​വി​ൽ​വ​ന്ന​ത്. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വ്വീസുകൾ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ മു​ട​ങ്ങും. മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ 14 ദി​വ​സ​ത്തി​നി​ടെ സ​ഞ്ച​രി​ച്ച​വ​ർ​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്.അ​തേ​സ​മ​യം, ഒ​മാ​ൻ സ്വ​ദേ​ശി​ക​ളും ന​യ​ത​ന്ത്ര, ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും യാ​ത്ര ചെ​യ്യാ​ൻ ത​ട​സ്സ​മു​ണ്ടാ​കി​ല്ല. കൊവിഡ് വ്യാ​പ​ന​ത്തി​ന്റെ പശ്ചാത്തലത്തിലാണ് സു​പ്രീം ക​മ്മി​റ്റി യാ​ത്ര​വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​മാ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം...