Reading Time: < 1 minute
കോഴിക്കോട്​:

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അഞ്ച്​ സംസ്​ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വളരെ നിർണായകമാണ്​. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പിന് നല്ല റോളുണ്ട്​. ജനങ്ങളെ വിഭജിക്കുന്ന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല -രാഹുൽ വ്യക്​തമാക്കി.

കൊവിഡ് കാലത്ത്​ ലോകം സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന്​ മുമ്പ്​ തന്നെ നോട്ടുനി​രോധനവും ജിഎസ്​ടിയും ഇന്ത്യയെ തകർത്തു. കർഷക ദ്രോഹ നിയമങ്ങൾ നടപ്പാക്കുന്നു. ആളുകളുടെ കൈയിൽ പണമില്ല. പണമു​ണ്ടെങ്കിലേ തൊഴിലും ഉൽപാദനവും വർദ്ധിക്കുകയുള്ളൂ. തൊഴിലില്ലായ്​മ പരിഹരിക്കപ്പെടണം. ഈ സാഹചര്യത്തിലാണ്​ കോൺഗ്രസ്​ മുന്നോട്ടുവെച്ച ന്യായ്​ പദ്ധതി കേരളത്തിനും രാജ്യത്തിനും അനിവാര്യമാ​ണെന്ന്​ ഞാൻ പറയുന്നത്​. ഇത്​ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണന്നും രാഹുൽ പറഞ്ഞു.

Advertisement