25.5 C
Kochi
Saturday, October 16, 2021

Daily Archives: 11th April 2021

ന്യൂഡൽഹി:റെംഡിസിവർ ക്ഷാമത്തിൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. രാജ്യത്തെ കൊവിഡ് സാഹചര്യം മാറുന്നത് വരെ റെംഡിസിവർ ഇഞ്ചക്ഷൻ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ മരുന്നിന് പല സംസ്ഥാനങ്ങളിലും ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നടപടി.എല്ലാ തദ്ദേശീയ നിർമാതാക്കളും റെംഡിസിവർ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഫാർമസ്യൂട്ടിക്കൽ വകുപ്പ് മരുന്ന് നിർമാതാക്കളുമായി ചേർന്ന് റെംഡിസിവർ ഉത്പാദനം വർധിപ്പിക്കാൻ നടപടിയെടുക്കണമെന്നും...
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ കൂടുതല്‍ വാക്സീനുകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യത. സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. അഞ്ച് വാക്സീനുകള്‍ക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും.വാക്സീൻ സ്റ്റോക്ക് വിവരം അടിയന്തരമായി അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നല്‍കി. രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷം പിന്നിട്ട രോഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോള്‍ ഒന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,52,879 പേര്‍...
കോഴിക്കോട്:ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് സൂചിപ്പിച്ച് എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ. എൽജെഡി നേതാവ് സലീം മടവൂരാണ് കെടിജലീൽ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് തുറന്നു പറഞ്ഞത്.ബാക്കിയുള്ള 18 ദിവസത്തേക്കായി മാത്രം മന്ത്രി സ്ഥാനത്ത് തുടരണമോ അതോ വരും കാലത്ത് യഥാർഥ അഴിമതിക്കാർക്ക് അധികാരത്തിൽ കടിച്ചുതൂങ്ങാൻ മാതൃക നൽകാതെ മാറി നിൽക്കണമോ എന്ന് ആലോചിക്കണം - എന്നായിരുന്നു സലിം മടവൂരിന്റെ പ്രതികരണം.ലോകായുക്ത വിധിക്കെതിരെ...
കണ്ണൂർ:ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂർ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മർദ്ദമാണെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവ്.ജീവനക്കാരി ആത്മഹത്യ...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ര​ണ്ടാം ടെ​ർ​മി​ന​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കും. രൂ​പ​ക​ൽ​പ​ന​യി​ലും ന​ട​ത്തി​പ്പി​ലും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ കാ​ഴ്​​ച​പ്പാ​ട്​ പു​ല​ർ​ത്തു​ന്നു. സോ​ളാ​ർ ഉ​ൾ​പ്പെ​ടെ പാ​ര​മ്പ​ര്യ ഉൗ​ർ​ജം പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്കും.വി​വി​ധ വ​സ്​​തു​ക്ക​ളു​ടെ പു​ന​രു​പ​യോ​ഗ​ത്തി​നും നി​ർ​മാ​ണ​ത്തി​ൽ ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ട്. 1,83,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് പ്ര​തി​വ​ർ​ഷം ര​ണ്ട​ര​ക്കോ​ടി യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നാ​വും. 131 കോ​ടി ദി​നാ​ര്‍ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി രാ​ജ്യ​ത്തി​െൻറ വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.തു​ര്‍ക്കി പ്രോ​ജ​ക്​​ട്​...
തിരുവനന്തപുരം:ക്രഷിംഗ് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളുമായി സംസ്ഥാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഗാ വാക്‌സിന്‍ ക്യാമ്പുകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തുടക്കമായി. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ അഞ്ച് വാര്‍ഡുകളിലാണ് ക്യാമ്പുകള്‍ മുഖേന വാക്‌സിന്‍...
കണ്ണൂര്‍:പാനൂർ കടവത്തൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്‍റെ ദേഹത്ത്​ മുറിവും ആന്തരികാവയവങ്ങൾക്ക്​ ക്ഷതവും ഉണ്ടായിരുന്നതായാണ്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. ഇതോടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ്​​ അന്വേഷണ ഉദ്യോഗസ്​ഥർ.മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി സൂചനയുണ്ട്​. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്​ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്​. പോസ്റ്റ് മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്...
കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംശയം തോന്നിയ കസ്റ്റംസ് ബാഗേജ് പരിശോധിച്ചപ്പോഴാണ് മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയാണ് പിടിയിലായത്.ദുബായില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ ഇറങ്ങിയത്. ലാബിലെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ...
തിരുവനന്തപുരം:കെ ടി ജലീലിൻ്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതിൻ്റെ രേഖകൾ പുറത്ത്. ജലീലിൻ്റെ ബന്ധു അദീബിൻ്റെ നിയമനം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴൊക്കെ ജലീൽ കർശന നിർദ്ദേശം നൽകിയതിൻ്റെ ഫയൽ വിവരങ്ങളും ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ അദീബിൻ്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥ‌ർ പല തവണ എതിർത്തിരുന്നു.അദീബിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിൻ്റെ അമിതമായ താല്പര്യമാണ്. വിവാദമുണ്ടായപ്പോൾ ജലീലിനെ പൂർണ്ണമായും പിന്തുണച്ച...
പാനൂർ​:മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രതികരണവുമായി സഹോദരൻ മുഹ്​സിൻ. മൻസൂറിനെ വെട്ടിയത്​ ശ്രീരാഗോ നിജിനോ ആണെന്നും ഏത്​ സംഘം അന്വേഷിച്ചാലും സഹോദരന്​ നീതി കിട്ടണമെന്നും മുഹ്​സിൻ പറഞ്ഞു. മൻസൂർ സജീവ രാഷ്​ട്രീയക്കാരനായിരുന്നില്ല. അക്രമികളുടെ ലക്ഷ്യം താനായിരുന്നു. തന്നെ ആക്രമിക്കുന്നത്​ തടയാനാണ്​ മൻസൂർ ശ്രമിച്ചതെന്നും മുഹ്​സിൻ പറഞ്ഞു.ബൈക്കിലിരുന്ന തന്നെ പേരു വിളിച്ച്​ വാഹനത്തിൽ നിന്ന്​ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തനിക്കു നേരെ വാൾ വീശുന്നതിനിടെ രക്ഷിക്കാനാണ്​ സഹോദരൻ വന്നത്​....