Thu. Apr 18th, 2024
തിരുവനന്തപുരം:

ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. ‘ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം അപമാനകരം. ജോയ്‌സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ്. ഇങ്ങനെയുള്ളവരോട് പ്രതികരിക്കാന്‍ എനിക്കറിയില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

മാര്‍ച്ച് 30നായിരുന്നു രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു ജോയ്‌സിന്റെ പരാമര്‍ശം.

By Divya