28 C
Kochi
Friday, October 22, 2021

Daily Archives: 21st April 2021

ന്യൂഡൽഹി: മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ രണ്ടാം ഇടക്കാല വിശകലനത്തിൽ കോവിഡ്-19 നെതിരായ കോവാക്സിൻ ഷോട്ട് തീവ്രതയില്ലാത്തതുമുതൽ ഗുരുതരമായ രോഗത്തിനുവരെ 78 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു എന്ന് ഭാരത് ബയോടെക് പറഞ്ഞു. ഗുരുതരമായ കോവിഡ് രോഗത്തിനെതിരായ ഫലപ്രാപ്തി 100% ആയിരുന്നു, ഇത് ആശുപത്രിയിൽ പ്രവേശനം കുറക്കാൻ സഹായിച്ചു. ലക്ഷണങ്ങളില്ലാത്ത കോവിഡിനെതിരായ ഫലപ്രാപ്തി 70% ആണ്, ഇത് കോവാക്സിൻ രോഗം പകരുന്നത് കുറയ്ക്കുന്നെന്നും കമ്പനി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മെഡിക്കൽ...
flight services to saudi will be open on may but indians are restricted
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദിയിലേയ്ക്കുള്ള വിമാനസർവീസ് മേയ് 17 ന് തുറക്കും2 അബുദാബിയില്‍ ഫൈസര്‍ ബയോടെക് വാക്സിന് അംഗീകാരം3 കുവൈത്തിൽ കർഫ്യൂ ലംഘിച്ചാൽ നിയമ നടപടി4 ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ൻ​ തു​ട​രു​ന്നു5 ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ 2,000 ദിർഹം പിഴ6 രണ്ടു ഡോസും സ്വീകരിച്ച ആരും മരിച്ചിട്ടില്ലെന്ന് എഡിപിഎച്ച്സി7 ബി‌ അവയർ ബഹ്‌റൈൻ ആപ്പിൽ ഉപഭോക്താവിന്റെ ഫോട്ടോയും 8 മൂല്യമിടിഞ്ഞ് രൂപ, പണമയയ്ക്കാൻ...
Rajasthan, which once topped Covid vaccination charts, is now left with stock for ‘just 3 days’
രാജസ്ഥാൻ: രണ്ടാഴ്ച മുമ്പ് ഒരു ദിവസം 5 ലക്ഷം കോവിഡ് വാക്സിൻ ഷോട്ടുകൾ നൽകിയിരുന്ന രാജസ്ഥാൻ ഇപ്പോൾ ഡോസുകളുടെ കുറവ് നേരിടുന്നു. മാർച്ച് ഒന്നിനും ഏപ്രിൽ 12 നും ഇടയിൽ ഒരു കോടിയിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി സംസ്ഥാനം അവകാശപ്പെട്ടിരുന്നു. ഉയർന്ന കുത്തിവയ്പ്പ് ശതമാനമുള്ള  സംസ്ഥാനങ്ങളിൽ പ്രധാന സ്ഥാനം നിലനിർത്തിയിരുന്ന സംസ്ഥാനം ഇപ്പോൾ വാക്‌സിനേഷൻ സ്തംഭന ഭീതിയിൽ.രാജസ്ഥാനിലെ പ്രതിദിന വാക്സിനേഷൻ നമ്പറുകൾ കഴിഞ്ഞ ആഴ്ചയിൽ ഒരിക്കൽ പ്രതിദിനം 5 ലക്ഷം...
2 Hrs of Oxygen Left: Delhi Hosps Choke as Haryana, UP Ban Supply
ന്യൂഡൽഹി: "ഞങ്ങൾക്ക് 2 മണിക്കൂർ ഓക്സിജൻ ശേഷിക്കുന്നു, ദയവായി സഹായിക്കൂ" ഡൽഹിയിലെ 300 കിടക്കകളുള്ള സെൻറ് സ്റ്റീഫൻസ് ആശുപത്രിയിൽ നിന്നുള്ള ഒരു സന്ദേശമാണ്. "2-3 മണിക്കൂർ ഓക്സിജൻ സ്റ്റോക്കുണ്ട്” ഡൽഹിയിലെ കൽക്കാജി പ്രദേശത്തെ ഐറിൻ ഹോസ്പിറ്റലിൽ നിന്ന് പുറത്തുവന്ന അപേക്ഷ. "വിതരണം നിർത്തിയാൽ 325 ലധികം രോഗികൾക്ക് ഓക്സിജൻ ഇല്ലാതെ പോകും!"- ഹോളി ഫാമിലി ഹോസ്പിറ്റൽ.ഈ മൂന്ന് ആശുപത്രികളും ഫരീദാബാദിലെ ലിൻഡെ ഇന്ത്യ ലിമിറ്റഡ് എന്ന പ്ലാന്റിൽ നിന്നുള്ള മെഡിക്കൽ ഓക്സിജനെയാണ്...
Why are patients not getting beds if there are enough available, asks Gujarat HC
ഗുജറാത്ത്: മതിയായ കിടക്കകൾ ഉണ്ടെങ്കിൽ നിരവധി കോവിഡ്-19 രോഗികൾക്ക് ആശുപത്രികളിൽ പ്രവേശിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു.79,944 കിടക്കകളിൽ 55,783 എണ്ണം മാത്രമാണ് ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും ഉപയോഗത്തിലുള്ളതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് -19 അവസ്ഥയെക്കുറിച്ച് ഹൈക്കോടതി സ്വീകരിച്ച സുവോ മോട്ടു കേസിൽ ഗുജറാത്ത് സർക്കാരിനു വേണ്ടി ഹാജരായ  അഡ്വ. മനീഷാ ഷായാണ് ഈ വിവരം അറിയിച്ചത്.കേസ് പരിഗണിക്കുമ്പോൾ കിടക്കകൾ ലഭ്യമല്ലെന്ന...
covid quarantine new guidelines
 തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ/ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.രോഗസാധ്യത കൂടുതലുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾവീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ...
ന്യൂഡൽഹി:   രാജ്യത്ത്​ അതിരൂക്ഷമായ കൊവിഡ്​ വ്യാപനത്തിനിടെ ആശുപത്രികളിലേക്ക്​ ഓക്​സിജനുമായി പുറപ്പെട്ട ടാങ്കറുകൾ കൊള്ളയടിക്കുന്നുവെന്ന ആരോപണവും. ഹരിയാനയി​ൽ ഫരീദാബാദിലെ ആശുപത്രികളിലേക്ക്​​ പുറപ്പെട്ട ടാങ്കറിൽനിന്ന്​ ഓക്​സിജൻ ഡൽഹി സർക്കാർ കൊള്ളയടിച്ചെന്നാണ്​ ആരോപണം. ചൊവ്വാഴ്ചയാണ്​ സംഭവമെന്ന്​ ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ്​ പറയുന്നു. ഇതിനു പിന്നാലെ ഓക്​സിജൻ കയറ്റിവരുന്ന ടാങ്കറുകൾക്ക്​ ഹരിയാന സർക്കാർ​ പൊലീസ്​ സുരക്ഷ ഏർപ്പെടുത്തി.ടാങ്കർ ഡൽഹിയിൽ വെച്ച്​ കവർച്ചക്കിരയായതായി ട്വിറ്ററിലാണ്​ മന്ത്രി ആരോപിച്ചത്​. കുറെ ചെറുപ്പക്കാർ​ ചേർന്ന്​ വാഹനം തടഞ്ഞുനിർത്തുകയായിരുന്നുവെന്നും...
Vaccine shortage leads to great trouble in Kerala
 കോട്ടയം:കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്തെ പല വാക്സിൻ കേന്ദ്രങ്ങളിലും ആളുകളുടെ തിക്കും തിരക്കും. കോട്ടയത്ത് വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സിനേഷന്‍ ക്യാംപില്‍ ടോക്കണ്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി ഉയർന്നു. വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സീനെടുക്കാൻ എത്തിയവർ കൂടി നിൽക്കാൻ തുടങ്ങിയതോടെ പൊലീസ് ടോക്കൺ നൽകാൻ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം.പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍...
ന്യൂഡൽഹി:   സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീൻ വിൽക്കുകയെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. അമേരിക്കൻ വാക്സീനുകൾക്ക് 1500 രൂപ, റഷ്യൻ വാക്സീനുകൾക്ക് 750, ചൈനീസ് വാക്സീനുകൾക്ക് 750 രൂപ തുടങ്ങിയവയിലധികമാണ്...
Oxygen cylinders looted by some people at Damoh District Hospital last night
 ഭോപ്പാൽ:മധ്യപ്രദേശിലെ ദാമോയിൽ രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സിലിണ്ടർ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുള്ള ഒരു ട്രക്ക് ജില്ലാ ആശുപത്രിയിലെത്തിയ ഉടൻ ആളുകൾ തിരക്കിട്ട് ഓടിയെത്തി ഓക്സിജൻ സിലിണ്ടർ മോഷ്ടിക്കുകയായിരുന്നു. ജില്ലയിലെ ആശുപത്രികളിൽ ഓക്സിജന്റെ കുറവുണ്ടെന്ന് ദാമോ ജില്ലാ കളക്ടർ പറഞ്ഞു. കൊള്ളയിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്നും ഭരണകൂടം പൊതുജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ ഓക്സിജൻ ലഭ്യത ഉണ്ടായിട്ടും ആശുപത്രിയിൽ നിന്ന് രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സിലണ്ടറുമായി പോവുകയായിരുന്നു...