25.5 C
Kochi
Saturday, October 16, 2021

Daily Archives: 5th April 2021

കൊച്ചി:ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. തൃപ്പൂണിത്തുറയിലാണ് കർമസമിതിയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഡോ കെഎസ് രാധാകൃഷ്ണന്‍റെ പോസ്റ്ററുകള്‍ക്ക് സമീപത്താണ് ഈ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് പോസ്റ്ററുകൾ പതിച്ചതിന് പുറമെ വീടുകളിലും എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ തങ്ങളല്ല ഈ പോസ്റ്ററുകള്‍ പതിച്ചതെന്നാണ് ശബരിമല കര്‍മ സമിതി നേതാക്കള്‍...
ന്യൂദല്‍ഹി:റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റാഫേല്‍ കരാറില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് ഇന്ന് പുറത്തുവന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നല്‍കണമെന്ന് സുര്‍ജേവാല പറഞ്ഞു. റാഫേല്‍ യുദ്ധ വിമാനക്കരാറില്‍...
കാസര്‍കോട്:മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലവാനാണോ എന്ന് ജനങ്ങൾ വിധിയെഴുതും.യുഡിഎഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. വികസനത്തിനും ബിജെപി വളർച്ച തടയാനും എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും യുഡിഎഫ് വോട്ടുൾപ്പെടെ ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും വിവി രമേശൻ പറഞ്ഞു. മഞ്ചേശ്വരത്ത് സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്.ബിജെപിയെ തോൽപ്പിക്കാൻ സിപിഐഎം ഇനി യുഡിഎഫിന്...
Adwaith with Rahul Gandhi in cockpit
 കോഴിക്കോട്:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിലുണ്ട്. കണ്ണൂർ ഇരിട്ടിയിൽ സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. റോഡ് ഷോ കഴിഞ്ഞ ശേഷം മടങ്ങവേ കീഴൂർകുന്നിലെ അപ്സര കഫെ 1980 എന്ന ചായക്കടയിൽ അദ്ദേഹം കയറി.ആ ചായക്കടയിലെ ജനാലകൾക്കിടയിലൂടെ ഒരു കൊച്ചുകുട്ടി എത്തി നോക്കുന്നത് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അവനെ അടുത്ത് വിളിച്ച് കൂടെയിരുത്തി...
ന്യൂഡല്‍ഹി:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്എ ബോബ്‌ഡെ പറഞ്ഞത്.ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഈ പരാമര്‍ശം നടത്തിയത്. മഅ്ദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക്...
കോഴിക്കോട്:വടകരയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്നാണ് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.ആർഎംപി നേതാവും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയുമാണ് കെ കെ രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി. വടകരയില്‍ രമ ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യുഡിഎഫ് അറിയിച്ചിരുന്നു.ആർഎംപി സെക്രട്ടറി എൻ വേണുവിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആർഎംപി...
മഹാരാഷ്ട്ര:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം. അഴിമതി ആരോപിച്ച് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത്, ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കണമെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ്...
തിരുവനന്തപുരം:തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതാണ് ശരിയെന്നും പിന്തുണ സി ഒ ടി നസീറിനാണെന്നും വി മുരളീധരൻ പറഞ്ഞു. ബിജെപിയിൽ ജില്ലാ നേതാക്കളേക്കാൾ വലുതാണ് സംസ്ഥാന നേതാക്കളെന്നും വി മുരളീധരൻ പറഞ്ഞു.തലശേരിയിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി രംഗത്തെത്തിയത്. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ്...
ന്യൂഡല്‍ഹി:നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.ഐഎസ്ആരഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് ഏപ്രില്‍...
കൊല്ലം:ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ കൺഫ്യൂഷൻ വേണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ക്യാപ്റ്റനെന്നും രക്ഷകനെന്നും പിണറായി വിജയനെ വിളിക്കുന്നത് ജനങ്ങളാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മേഴ്‌സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിക്കുന്നതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനെ...