25.5 C
Kochi
Saturday, October 16, 2021

Daily Archives: 9th April 2021

ലണ്ടന്‍:എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്.
തിരുവനന്തപുരം:എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡി ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച. അതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ പാടില്ല. സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയില്ല.
ന്യൂദല്‍ഹി:കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ. ആരാധനാനിയമം (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) പ്രകാരം എല്ലാ ആരാധനാലയങ്ങളിലും തല്‍സ്ഥിതി തുടരണമെന്നാണ് പറയുന്നതെന്ന് പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ മേല്‍ക്കോടതി ഇടപെടണമെന്നും പിബി ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന പ്രദേശവാസികളുടെ...
തൃശൂർ:റാ റാ റാസ്പുടിൻ എന്ന ഗാനത്തിന് ചുവടുകൾ വെച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയ നവീനിനെയും ജാനകിയേയും പിന്തുണച്ച് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ക്യാമ്പയിൻ ആരംഭിച്ചു. റെസിസ്റ്റ് ഹേറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ വിദ്യാർഥികൾ നൃത്ത ചുവടുകളുമായി രംഗത്ത് വന്നു.വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം #resisthate ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകൾ ഇടാന്‍-...
thick fog in UAE
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്2 അനുമതി പത്രമില്ലാതെ മസ്​ജിദുൽ ഹറാമിൽ​ എത്തുന്നവർക്ക് പിഴ3 പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് അഞ്ചുപേർ മാത്രം; നിബന്ധന ഇന്നു മുതൽ4 വെള്ളി, ശനി ദിവസങ്ങളിൽ ​മെട്രോയും ബസുകളും ഓടില്ല5 വാക്സിനെടുക്കാത്ത ജീവനക്കാർക്ക് എല്ലാ ആഴ്ചയും പിസിആർ നിർബന്ധം6 കൊവിഡ് നിയന്ത്രണം: ഖത്തറിലെ മ്യൂസിയങ്ങള്‍ അടച്ചു7 ഒമാനില്‍ സന്ദര്‍ശന വീസക്കാര്‍ക്കു പ്രവേശന വിലക്ക് പ്രാബല്യത്തില്‍8 റമസാനിൽ യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങൾ 9...
thrissur medical college union video in solidarity with navin and janaki
 തൃശൂര്‍:തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥികളുടെ വൈറൽ ഡാൻസിന് പിന്നാലെ ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയ അഭിഭാഷകന്റെ പ്രസ്താവനയിൽ ഏറെ പ്രതിഷേധങ്ങൾ ഉയർന്നതിന് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പുതിയ ഡാന്‍സ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. നവീനിനും ജാനകി ഓംകുമാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറല്‍ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയാണ് ഇരുവരുടെയും സഹപാഠികള്‍.https://www.facebook.com/watch/?v=489817285709051വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടി തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍...
postal vote doubling reported in Kollam and Parassala
 കൊല്ലം:പാറശ്ശാലയ്ക്ക് പിന്നാലെ കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോ‍‌‌ർട്ട് ചെയ്തു. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ് അധ്യാപകൻ കെ ബാബുവിനാണ് വോട്ടിട്ട ശേഷം വീണ്ടു ബാലറ്റ് കിട്ടിയത്. അന്വേഷിക്കാൻ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൊല്ലം കളക്ടര്‍ നിര്‍ദേശം നല്‍കി.സമാനമായ രീതിയിൽ പല ഉദ്യോഗസ്ഥർക്കും ബാലറ്റ് കിട്ടിയെന്നും സംശയമുണ്ട്. അതേമസയം ക്രമക്കേടിനെ പറ്റി വ്യക്തിപരമായ പരാതികൾ കിട്ടിയിട്ടില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ പറയുന്നു....
Scam in SC development corporation office in Trivandrum
 തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് ഉദ്യോഗസ്ഥർ. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ഓഫിസിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനുമൊക്കെ അനുവദിക്കുന്ന ധനസഹായം ഉദ്യോഗസ്ഥര്‍ സ്വന്തം കീശിയിലാക്കിയെന്നാണ് ജില്ലാ ഓഫിസറുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. ധനസഹായത്തിനുള്ള അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. ഇങ്ങനെ പണം അനുവദിച്ചപ്പോള്‍...
Manju Warrier bike ride with Mallu Traveller video viral
Kochiകൊച്ചി:'ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ താരത്തിനെ കൈവീശി കാണിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.ഏറെ നാളായി കൊച്ചിയിലൂടെ താൻ ബൈക്കിൽ യാത്ര ചെയ്തിട്ടെന്നും അതുകൊണ്ടു തന്നെ ഈ യാത്ര ഏറെ ആസ്വദിക്കുന്നുവെന്നും മഞ്ജു പറയുന്നു. സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന...
കണ്ണൂര്‍:കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പ്രഹസനമാണ്. അന്വേഷണ സംഘത്തെ മാറ്റണം. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ നോക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.പൊലീസുകാരെ ഉപയോഗിച്ച് കേസ് തേയ്ച്ച് മായ്ച്ച് കളയാമെന്നൊന്നും സിപിഐഎം കരുതേണ്ട. കൊല്ലപ്പെട്ട മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏത് അറ്റം വരെയും പോകും. പാർട്ടിയും മുന്നണിയും കുടുംബത്തിനൊപ്പം നിൽക്കും. നിയമപരമായ എല്ലാ പിന്തുണയും നൽകും....