25.5 C
Kochi
Saturday, October 16, 2021

Daily Archives: 14th April 2021

നാഗ്പൂര്‍:സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന്  ബിആര്‍ അംബേദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന അവകാശവാദവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. നാഗ്പൂരില്‍ സംസാരിക്കവേയായിരുന്നു ബോബ്‌ഡെയുടെ അവകാശവാദം. രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ടും ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുള്ളതുകൊണ്ടുമാണ് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം അംബേദ്കര്‍ വെച്ചതെന്നായിരുന്നു ബോബ്‌ഡെയുടെ വാദം. എന്നാല്‍ അത് ഫലത്തില്‍ വന്നില്ലെന്നും ബോബ്‌ഡെ പറഞ്ഞു.ഉത്തരേന്ത്യയില്‍ തമിഴ് സ്വീകാര്യമല്ലാത്തതിനാല്‍ അതിനെ അവിടെ എതിര്‍ക്കാമെന്നും അതുപോലെ തന്നെ ദക്ഷിണേന്ത്യയിലും ഹിന്ദി...
കൊച്ചി:കൊവിഡ് വ്യാപനം രൂക്ഷമാകുന്നസാഹചര്യത്തില്‍ തബ്‌ലീഗ് ജമാഅത്തിനെയും കുംഭമേളയേയും താരതമ്യം ചെയ്തതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കൊവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുകയാണെന്ന് പാര്‍വ്വതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.‘കുംഭ മേളയെയും തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം’, പാര്‍വ്വതി ഇന്‍സ്റ്റഗ്രാമിലെഴുതി. കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‌ലീഗ്...
കൊല്‍ക്കത്ത:സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബിജെപിക്കാര്‍ ധാരാളമായി ബംഗാളിലെത്തിയതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍ ബംഗാളിലെത്തിച്ചെന്നും മമത ആരോപിച്ചു.‘തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബിജെപി നേതാക്കള്‍ ധാരാളം പേരെ ബംഗാളിലെത്തിച്ചിരുന്നു. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് രോഗവ്യാപനനിരക്ക് കുറച്ചുകൊണ്ടുവന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ അവര്‍ നടത്തിയ പ്രചരണങ്ങള്‍ സ്ഥിതി വഷളാക്കി’, മമത പറഞ്ഞു.അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ...
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ കൊവിഡ് വാക്സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ കൊവിഡ് വാക്സിനുകൾക്ക് രാജ്യത്ത് ഉടൻ ഉപയോഗ അനുമതി നൽകാനാണ് തീരുമാനം. റഷ്യയുടെ സ്പുട്നിക് ഫൈവ് അടക്കമുള്ള വാക്സിനുകൾക്കാണ് കേന്ദ്രം അനുമതി നൽകുക....
ദുബായ്:ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത (ഓട്ടോണമസ്) ടാക്സികളിൽ 2023ൽ യാത്ര ചെയ്യാം. 2030 ആകുമ്പോഴേക്കും 4,000 വാഹനങ്ങൾ. അതായത് ദുബായിലെ വാഹനങ്ങളിൽ 25% ഓട്ടോണമസ് ആകും. ഇതുസംബന്ധിച്ചുള്ള സുപ്രധാന കരാറിൽ യുഎസ് കമ്പനിയായ ക്രൂസും ആർടിഎയും ഒപ്പുവച്ചു. യുഎസിനു വെളിയിൽ ക്രൂസ് സ്വയം നിയന്ത്രിത വാഹനങ്ങൾ സർവീസ് നടത്തുന്ന ആദ്യ നഗരമാകും ദുബായ്.ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ...
തിരുവനന്തപുരം:സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളിൽ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മാറ്റാനും തീരുമാനിച്ചിരുന്നു.അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കേരളത്തിൽ സിബിഎസ്‍ഇയിൽ നിന്ന് പത്താംക്ലാസ്സിന് ശേഷം പതിനൊന്നാം ക്ലാസ്സിലേക്ക് സ്റ്റേറ്റ് സിലബസ്സിൽ പഠിക്കാനെത്തുന്നത്, ശരാശരി നാൽപതിനായിരം...
തിരുവനന്തപുരം:കെ എം ഷാജി എംഎൽഎക്കെതിരായ വിജിലൻസ്​ നീക്കം മൻസൂർ വധമടക്കമുള്ളവയിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണെന്ന്​ മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി ഷാജിക്കൊപ്പമാണെന്നും സർക്കാർ അദ്ദേഹത്തെ വേട്ടയാടുകയാണെന്നും തങ്ങള്‍ പറഞ്ഞു.'കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. അതിന് ഷാജിയെ ബലിയാടാക്കുന്നു. ഷാജിക്ക് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാവും. സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ഉറച്ച വിശ്വാസം ലീഗിനുണ്ട്.' സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ഷാജിയുടെ...
ദോ​ഹ:റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വൃ​ത്തി​സ​മ​യം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച് എം ​സി) പു​റ​ത്തി​റ​ക്കി. എ​ച്ച്എംസിക്ക് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​യ​ന്ത​ര, ഇ​ൻ​പേ​ഷ്യ​ൻ​റ് സേ​വ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ദേ​ശീ​യ കൊവിഡ്-19 ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 16000 എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ വെർച്വൽ ക്ളിനിക്കുകൾ എ​ച്ച്എംസി അ​ർ​ജ​ൻ​റ്​ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ക്ലി​നി​ക്കു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കും. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ...
തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച കെ ടി ജലീല്‍ തിരുവനന്തപുരത്ത് നിന്നും മടങ്ങി. തന്റെ സമ്പാദ്യത്തെ കുറിച്ചും മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും ഫേസ്ബുക്കിലൂടെ വിശദമായ കുറിപ്പെഴുതിയ ശേഷമാണ് കെ ടി ജലീല്‍ മടങ്ങിയത്.ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് അക്കൗണ്ടില്‍ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വര്‍ഷത്തെ ശമ്പളവും 5 വര്‍ഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് നെഗറ്റീവായി കണ്ടെത്തിയതിനെത്തുടർന്നു ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.എന്നാൽ കഴിഞ്ഞ ദിവസം വരെ കോവിഡ് നെഗറ്റീവ് ആയിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷണമില്ലാത്തത് കൊണ്ട് അവരും ഇന്ന് ആശുപത്രി വിട്ടു. മുഖ്യമന്ത്രിയും കുടുംബവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും...