25.5 C
Kochi
Saturday, October 16, 2021

Daily Archives: 24th April 2021

ന്യൂഡൽഹി:രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്. ജസ്റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എൻ വി രമണയാണ് രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ്.രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എൻ വി രമണയുടെ സത്യപ്രതിജ്ഞ. ആറ് മിനുട്ട് മാത്രം...
എറണാകുളം:എറണാകുളം ജില്ലയിൽ പ്രതിദിനം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ് പൂർണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കും.ഐസിയു, ഓക്സിജൻ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും.ഇപ്പോൾ മെഡിക്കൽ കോളജിൽ എഴുപതോളം കൊവിഡ് രോഗികളാണ്...
26,685 covid cases in Kerala today
 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്.രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍...
വാഷിംഗ്ടണ്‍:കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദ ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍. ഇന്ത്യയില്‍ വലിയരീതിയിലുള്ള കൊവിഡ് വ്യാപനത്തിന് കാരണമായ കുംഭമേള ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. കൊവിഡ് അതി തീവ്രമായി വ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിയേയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.കൊവിഡ് അതിന്റെ തീവ്രതയില്‍ എത്തിനില്‍ക്കുമ്പോള്‍ റാലികള്‍ നടത്തിയ മോദിയും ട്രംപും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു. ഇന്ത്യയെ അസാധാരണമായി അവതരിപ്പിച്ചുകൊണ്ടുള്ള മോദിയുടെ ബ്രാന്റിംഗ് അമിത ആത്മവിശ്വാസത്തിലേക്ക് എത്തിക്കുമെന്നും...
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് തരംഗമല്ല, കൊവിഡ് സുനാമിയാണ് ആഞ്ഞടിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ വെറുതവിടില്ലെന്നും തൂക്കിലിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.ഓക്‌സിജന്‍ വിതരണത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ഡല്‍ഹിക്ക് വാഗ്ദാനം ചെയ്ത 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ എപ്പോള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചു. ആവശ്യത്തിന് ക്രയോജനിക് ടാങ്കറുകള്‍...
ന്യൂഡൽഹി:വാക്സിൻ ഇറക്കുമതിയിൽ ഇളവ് വരുത്തി കേന്ദ്രം. കൊവിഡ് വാക്സിന് മൂന്ന് മാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോ​ഗത്തിലായിരുന്നു തീരുമാനം. രാജ്യത്തെ ഓക്സിജൻ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.രോ​ഗികൾക്ക് വീടുകളിലും ഓക്സിജൻ സൗകര്യം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. ഓക്സിജനും അനുബന്ധ ഉഫകരണങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കാനും തീരുമാനമായി. കസ്റ്റംസ് ക്ലിയറൻസ് അതിവേ​ഗം നൽകാനും നിർദേശമുണ്ട്.ഓക്സിജൻ വിതരണം സു​ഗമമാക്കാൻ എല്ലാ മന്ത്രാലയങ്ങളും...
ന്യൂഡൽഹി:കോവിഷീൽഡ് വാക്സിനു വേണ്ടി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില 600 രൂപയാണ്. ഇത് വാക്സിനുള്ള ലോകത്തെ ഏറ്റവും ഉയർന്ന വിലയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.മെയ് 1 മുതലാണ് 600 രൂപ നിരക്കിൽ ഒരു ഡോസ് വാക്സിൻ നൽകുന്നത്. കുറഞ്ഞ നിരക്കിലാണ് ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന്...
commercial flight services from India not allowed in Kuwait
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കൊവിഡ്: ആരോഗ്യരംഗത്തും യുഎഇ– ഇസ്രയേൽ ധാരണ2 കൊമേഴ്സ്യല്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്തും3 ജൂ​ലൈ​യി​ൽ വി​മാ​ന സ​ർ​വി​സ്​ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്ന്​ റിപ്പോർട്ട്4 കൊവിഡ് ചട്ടം ലംഘിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു5 കൊവിഡ് വാക്സിനേഷൻ 2 ഡോസും എടുത്തെങ്കിൽ മാത്രം ക്വാറന്റീൻ ഇളവ്6 വിമാനത്താവളങ്ങളിൽ വരും ടച് ലെസ് ടെക്നോളജി7 ഇ​ന്ത്യ​ൻ നാ​വി​ക​സേ​നാ ക​പ്പ​ൽ 'ഐഎൻഎസ് ത​ർ​ക​ഷ്' ഖ​ത്ത​റി​ൽ8 റിയൽ എസ്റ്റേറ്റ്: മാർച്ചിൽ മാത്രം 47,000...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഗവൺമെന്റ് ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്. കൊവിഡ് ചികിത്സക്ക് അമിത നിരക്ക്...
തിരുവനന്തപുരം:മകൾ ആൻസി എംബിബിഎസ് പഠനം പൂർത്തീകരിച്ച്​ വീട്ടിലെത്തിയ സന്തോഷം പങ്കിട്ട് കോൺഗ്രസ്​ നേതാവും എംപിയുമായ ടിഎൻ പ്രതാപൻ.​ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ലഭിച്ച സഹായങ്ങളും പിന്നിട്ട വഴികളിൽ അനുഭവിച്ച കഷ്​ടതകളും ഉൾപ്പെ​ടെ വികാര നിർഭരമായ കുറിപ്പാണ്​ അദ്ദേഹം തന്‍റെ ഫേസ്​ബുക്കിൽ പങ്കു വെച്ചത്​. 'ഹൗസ് സർജൻസി കഴിഞ്ഞ് അവൾ വീട്ടിലെത്തി. ഒരച്ഛന്‍റെ കണ്ണ് നിറയുകയാണ്; സന്തോഷം, അഭിമാനം' -അദ്ദേഹം കുറിച്ചു. മകളുടെ പഠനത്തിനാവശ്യമായ ഫീസ്​ നൽകി സഹായിച്ച എംഎ...