25.5 C
Kochi
Saturday, October 16, 2021

Daily Archives: 1st April 2021

കണ്ണൂർ:ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേരും വോട്ടർ പട്ടികയിൽ. ഇദ്ദേഹത്തിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക് മറുപടി ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നാണ് മറുപടി കിട്ടിയത്.കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തൻ്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്. 2020 ജൂണിലാണ് അദ്ദേഹം മരണപ്പെടുന്നത്.എന്നാല്‍...
കോഴിക്കോട്:സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബഫർ സോൺ നിർദേശം കേന്ദ്രത്തിന് നൽകിയത് സംസ്ഥാന സർക്കാരെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍ സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ്പദ്ധതി നടപ്പായാൽ കേരളത്തിൽ ഒരു പാവപ്പെട്ടവൻ പോലും ഉണ്ടാകില്ല. പദ്ധതിയിലൂടെ മാസം 6000 രൂപ നല്‍കും. ഈ പദ്ധതി കേരളത്തിന്‍റെ സമ്പദ്‍രംഗത്തെ മാറ്റി മറിക്കുമെന്നും...
ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്‌ക്കെതിരെ പരാതി നൽകുവാനൊരുങ്ങി രാഹുല്‍ ഈശ്വര്‍. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി. '30 സെക്കന്റ് കൊടുക്ക് അഭിലാഷേ' എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലൻസിയറും പറയുന്നുണ്ട് . ഈ സംഭാഷണത്തിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിക്കൊരുങ്ങുന്നത്.റിപോർട്ടൽ ചാനലിൻ്റെ ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു രാഹുലിൻ്റെ ഭാഗത്ത് നിന്നും ഇത്തരമൊരു സംഭാഷണം ഉണ്ടായത്. സംഭവത്തെക്കുറിച്ച്‌ രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ:ശ്രീ...
ഇന്നത്തെ പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു2)കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഒമാനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍3)റമദാനിൽ ഉംറ നിർവഹിക്കാൻ കൊവിഡ് വാക്സിനേഷൻ നിർബന്ധമില്ല4)സൗദിയിൽ ഭക്ഷ്യ മേഖലയിലെ മുഴുവൻ തൊഴിലാളികളും കൊവിഡ് വാക്‌സിനെടുക്കണം5)ഗാ​ർ​ഹി​ക സു​ര​ക്ഷ നി​യ​മം ശ​ക്ത​മാ​ക്കി സൗ​ദി6) ഇന്ത്യ-ബഹ്​റൈൻ ഉന്നതതല ജോയൻറ്​ കമ്മീഷൻ യോഗം ഏപ്രിൽ ഏഴിന്7)പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി8)ഒമാന്‍ സ്വദേശിയെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്9)സൗദി അറേബ്യയിൽ തുറമുഖങ്ങളിലെ...
കൊച്ചി:സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ എന്ന പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഗുരുതര പിഴവെന്ന് ആരോപണം. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലൂടെ പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ വോട്ടുകൾ കള്ള വോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. അമൽ ഘോഷ് എസ് എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് തെളിവുകൾ ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്.കോതമംഗലം നിയോജക മണ്ഡലത്തിൽ 154 ബൂത്തിലെ ക്രമനമ്പർ 34 അക്ഷയ്, 35 അഭിഷേക് എന്നിങ്ങനെ  ഇരട്ട...
ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍1) ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ടസഹോദരങ്ങളുടെ വോട്ടും കള്ളവോട്ട്2)മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് പിണറായി വിജയൻ 3)ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി 4)പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് പത്തനംതിട്ട ഒരുങ്ങുന്നു 5) കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ് 6)നഗരസഭയിലെ കൈയ്യാങ്കളി വ്യക്തിപരം, പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടെന്ന് ജോസ് കെ മാണി 7)'കുലംകുത്തിയെ തിരിച്ചറിയണം' ; ജോസ് കെ മാണിക്കെതിരെ പാലായില്‍ പോസ്റ്റര്‍ 8)ലൗ ജിഹാദ് ആരോപണം ഉയ‍ര്‍ത്തി കേരളത്തില്‍ യോഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം9)...
E Bull Jet
കൊച്ചി:ട്രാവല്‍ യൂട്യൂബേഴ്സ് തമ്മിലുള്ള പ്രശ്നമാണ് ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇ ബുള്‍ ജെറ്റ് ട്രാവല്‍ വ്ലോഗേഴ്സ് ഒരു വീഡിയോ പോസറ്റ് ചെയ്തതാണ് ചര്‍ച്ചയ്ക്ക് ആധാരം.മല്ലു ട്രാവലറും സുജിത് ഭക്തനും തമ്മില്‍ പിണക്കത്തിലാണ് എന്നാണ്  ഇ ബുള്‍ ജെറ്റ് ട്രാവല്‍ വ്ലോഗേഴ്സ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. സുജിത് ഭക്തന്‍റെ 'ടെക് ട്രാവല്‍ ഈറ്റ്' പണി കൊടുത്തു. ഇ ബുള്‍ ജെറ്റും മല്ലു...
തിരുവനന്തപുരം:എൽഡിഎഫ് ഭരിക്കുമ്പോഴാണ് കേരളത്തിൽ ബിജെപി വളരുന്നതെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാരയുണ്ട്. വർഗീയതയുടെ പേരിൽ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപി തന്ത്രം പരാജയപ്പെടും. കേരളത്തിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടുമെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.കോടികളുടെ പരസ്യം കൊണ്ട് ഇടത് സർക്കാറിന്‍റെ അഴിമതി മറക്കാനാവില്ലെന്ന് സചിൻ പൈലറ്റ് പറഞ്ഞു. സർക്കാറിന്‍റെ അഴിമതിക്കഥകൾ ഒാരോന്നായി പുറത്തു വരികയാണ്. ഇല്ലാത്ത അവകാശവാദങ്ങൾ ഉയർത്തിയുള്ള പരസ്യങ്ങളിലൂടെ വിജയിക്കാമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. വിവേകമുള്ള കേരള...
തിരുവനന്തപുരം:വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആര്‍ സമർപ്പിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. പോക്സോ, എസ്‍സി/എസ്ടി നിയമം, കൊലപാതകം എന്നീ ചുമത്തിയാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ജനുവരി 13, മാർച്ച് 4 എന്നീ തിയ്യതികളിലാണ് വാളയാർ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ...
പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം ഉയർന്നത്. തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ ആരോപണം ശക്തിപ്പെട്ടു.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന ആരോപണം എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫും എല്‍ഡിഎഫും പരസ്പരം ഉന്നയിക്കാറുണ്ട്.  ഇത്തവണയും അത് രണ്ട് തരത്തിൽ ഉയർന്നു വന്നിട്ടുണ്ട്. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ...