25 C
Kochi
Thursday, December 2, 2021

Daily Archives: 18th April 2021

തൃശ്ശൂർ:തൃശൂർ പൂരം നടത്തണമെന്ന ആവശ്യമായി ബിജെപി നേതാവ് സന്ദീപ് വാരിയർ. തൃശൂർ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡിഎംഒ അടക്കമുള്ള ചിലർ കുപ്രചരണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുതയെന്നും സന്ദീപ് വാരിയർ ഫേസ്ബുക് കുറിപ്പിലൂടെ ആരോപിച്ചു.സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ച് പൂരം നടത്താൻ പാറമേക്കാവ്, തിരുവമ്പാടി...
തിരുവനന്തപുരം:എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. നാളെ മുതല്‍ നേരിട്ട് നടത്താനിരുന്ന പരീക്ഷകളാണ്  കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി സര്‍വകലാശാലകള്‍ മാറ്റിയത്.  മലയാളം, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റി....
തിരുവനന്തപുരം:കേരള, മലയാളം സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം മുന്‍നിറുത്തി പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗം ശക്തമായിരിക്കുകയാണ്.
കവരത്തി:കൊവിഡ് വ്യപനം രൂക്ഷമായതിനെ തുടർന്ന് ലക്ഷദ്വീപിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ. അവശ്യ സർവീസുകളെയും കൊവിഡ് വാക്സിൻ എടുക്കാൻ എത്തുന്നവരെയും പരിശോധനക്ക് എത്തുന്നവരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പുറത്തു നിന്നു വരുന്നവർക്ക് ഏഴു ദിവസം വീട്ടിൽ ക്വറൻറീൻ നിർബന്ധമാക്കി. പിന്നീട് കൊവിഡ് പരിശോധന നടത്തണം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ലക്ഷദ്വീപിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.നിലവിൽ 280 പേർക്കാണ് ലക്ഷദ്വീപിൽ...
ന്യൂഡൽഹി:എൻജിനീയറിങ് പ്രവേശനത്തിനായി ഈ മാസം നടത്താനിരുന്ന ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28, 29, 30 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയ്യതി 15 ദിവസം മുമ്പ് അറിയിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷക്കും അവരുടെ അക്കാദമിക് കരിയറിനും വിദ്യാഭ്യാസ മന്ത്രാലയം പ്രാധാന്യം നൽകുന്നതായി കേന്ദ്ര മന്ത്രി...
കൊൽക്കത്ത:പശ്ചിമബംഗാളിലെ കൂച്ച്ബിഹാർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനമാണല്ലോ? നിങ്ങൾ എന്തുകൊണ്ടാണ് മാസ്‌ക് വെക്കാത്തതെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. സൂര്യന് താഴെ നിന്നാൽ കൊറോണയെല്ലാം അപ്രത്യക്ഷമാകുമെന്നായിരുന്നു യുവാവിന്റെ മറുപടി.കൊവിഡ് വക വയ്ക്കാതെ ബംഗാളിൽ മോദി ബിജെപിയുടെ തൊപ്പിയും കൊടിയും പിടിച്ചിരിക്കുന്ന യുവാവിനോടായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. 'ഞാൻ സൂര്യന് താഴെയാണ് നിൽക്കുന്നത്. അപ്പോൾ കൊറോണയൊക്കെ അപ്രത്യക്ഷമാകും. കൊറോണ...
ന്യൂഡല്‍ഹി:രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധന. ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നു. അനൗദ്യോ​ഗിക കണക്കുകളിലാണ് പ്രതിദിന കൊവിഡ് കേസുകൾ രണ്ടരലക്ഷം കടന്നുവെന്ന് വ്യക്തമായത്. രണ്ടാം തരം​ഗത്തിൽ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്നും...
കോട്ടയം:കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്ന് കേരളാ കോൺഗ്രസ്. പാർട്ടിയുടെ  സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു സീറ്റ് വിഭജനം മുതൽ ഉടലെടുത്ത കേരള കോൺഗ്രസ്‌ എം - സിപിഐ ഭിന്നതയാണ് തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വീണ്ടും മറനീക്കി പുറത്ത് വരുന്നത്.ജോസ് കെ മാണി മത്സരിച്ച പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ...
റിയാദ്:സൗദി അറേബ്യയിൽ മൊബൈൽ ഭക്ഷണശാലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. മൂന്നിനം ഫുഡ് ട്രക്കുകളിൽ അടുത്ത മാസം മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർബന്ധിത സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത്.ഐസ്‍ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽപന നടത്തുന്ന വാഹനങ്ങളിലാണ് സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത്. സൗദിവൽക്കരണ പദ്ധതികൾ പ്രയോജനപ്പെടുത്തി തൊഴിലുകൾ ആഗ്രഹിക്കുന്നവർക്ക് പലവിധ സഹായ പദ്ധതികൾ മന്ത്രാലയം നടപ്പാക്കും.പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതിയും തൊഴിൽ പരിശീലനം നൽകുന്നതിനുള്ള...
ന്യൂഡൽഹി:ഡൽഹിയിലെ ലാബുകളിൽ കൊവിഡ് പരിശോധനാ ഫലം വൈകുന്ന വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ ഇടപെടൽ. 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപ്പോർട്ട് നൽകിയില്ലെങ്കിൽ ലാബുകൾക്കെതിരെ കർശന നടപടിയെന്ന് കെജ്രിവാൾ അറിയിച്ചു. ഡൽഹിയിലെ സ്വകാര്യ ലാബുകളിൽ പരിശോധനാ ഫലം ലഭിക്കാൻ 3 ദിവസത്തോളം സമയമെടുക്കുന്നതായി വാർത്ത നൽകിയിരുന്നു.കൊവിഡ് വ്യാപനം അതീവ രൂക്ഷമായ ഡൽഹിയിൽ സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധന നടത്തി ഫലം നൽകാൻ 3 ദിവസത്തോളം സമയമാണ് ആവശ്യപ്പെട്ടിരുന്നത്....