25.5 C
Kochi
Saturday, October 16, 2021

Daily Archives: 3rd April 2021

കുറ്റിപ്പുറം: വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫേസ്​ബുക്​ ​​ലൈവിൽ പൊട്ടിക്കരഞ്ഞ്​​ തവനൂർ മണ്ഡലം യുഡിഎഫ്​ സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ്​ കുന്നംപറമ്പിൽ. തന്‍റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത് വളരെ മോശം പ്രവണതയാണ്​. തനിക്കും ഭാര്യയും മക്കളും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. അപവാദ പ്രചരണത്തിന്​ തവനൂരിലെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണംനടത്തുമ്പോള്‍ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും...
ന്യൂഡൽഹി:   ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച ഗൂഡാലോചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു. നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്.ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്. ചാരക്കേസിന് പിന്നിലെ 2018ലാണ് സുപ്രീം കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത...
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ ‘അപ്പലാളെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ മധുവന്തി നാരായണനാണ് ഗാനം പാടിയിരിക്കുന്നത്.മാർട്ടിൻ പ്രക്കാട്ടാണ് ചിത്രത്തിൻ്റെ സംവിധായകൻ. ചിത്രം ഏപ്രിൽ 8 ന് തിയറ്ററുകളിലെത്തും. ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു...
നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‍ത 'കരിക്കി'ന്‍റെ പുതിയ മിനി സിരീസ് ആയ 'റിപ്പറി'ന്‍റെ പൈലറ്റ് എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സുമായുള്ള കരിക്കിന്‍റെ ആദ്യ സഹകരണമാണ് ഇത്. റിലീസ് ചെയ്‍ത് അഞ്ച് മണിക്കൂറുകള്‍ക്കകം ഒരു മില്യണ്‍ ആളുകളാണ് എപ്പിസോഡ് കണ്ടിരിക്കുന്നത്.എപ്പിസോഡിന്‍റെ നിലവിലെ വ്യൂവര്‍ഷിപ്പ് 1.6 മില്യണ്‍ കടന്നിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു റിപ്പറിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയാണ് നിഖില്‍ പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മിനി...
ആലപ്പുഴ:   കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ് ഭാസ്കരപിള്ള. തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ.വൈസ് ചെയർമാൻ റജി കെ ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻഎ നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മാർച്ച് ഏഴിന് പി ​സി ജോ​ർ​ജിൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ജ​ന​പ​ക്ഷം പി​ള​ർ​ന്നിരുന്നു. പാ​ർ​ട്ടി...
കൊല്ലം:   പി സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പിസി വിഷ്ണുനാഥ് സാമൂഹിക മാധ്യമങ്ങളിലിടപെടുന്നുണ്ട്, പക്ഷേ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ അറിയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഒരു തൊഴിലാളി പ്രശ്‌നവും ഒരു നാടിന്റെ പ്രശ്‌നവും അവരുടെ ഹൃദയവികാരം മനസിലാക്കി പരിഹാരം കാണാൻ കഴിയുന്ന തരത്തിൽ ഒരു വിഷയവും ഉയർത്തിക്കൊണ്ടുവരികയോ ഇടപെടുകയോ ചെയ്തതായി കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.‘കുണ്ടറയിലെ ഫ്ലൈ ഓവർ, ബസ് സ്റ്റാൻഡ് എന്നിവയെക്കുറിച്ച് മാത്രമേ വിഷ്ണുനാഥ്...
ചങ്ങനാശ്ശേരി:   മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിര്‍ദ്ദേശം.
ലഖ്‌നൗ:   മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പോലീസ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കാപ്പന്‍ ഹാഥ്റസ്സിലേക്കെത്തിയതെന്നാണ് പോലീസ് വാദം.കാപ്പന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കുകയായിരുന്നെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹാഥ്റസ്സിലേക്ക് യാത്ര നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് കുറ്റപത്രം സമര്‍പ്പിച്ചത്.ഹാഥ്റസ്സില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല്...
തിരുവനന്തപുരം:   കസ്റ്റംസ്സിന് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നത്. മറുപടി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും അവഹേളനമെന്ന് നോട്ടീസിലുണ്ട്. മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.ജോയിന്റ് കമ്മീഷണർ വസന്ത ഗോപനാണ് നോട്ടീസ് നൽകിയിരുന്നത്. രാജു എബ്രഹാം നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭ സെക്രട്ടറിയേറ്റ് കസ്റ്റംസിൻ്റെ...
ചെന്നൈ:   ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. കേന്ദ്രനിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡ് ചിലര്‍ ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ലെന്നും അത് തങ്ങള്‍ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നുവെന്നും ഉദയനിധി പറഞ്ഞു.ഇന്‍കം ടാക്‌സ് റെയ്ഡുകള്‍ ഡിഎംകെയ്ക്ക് സൗജന്യ പബ്ലിസിറ്റി നല്‍കി. അതിന്റെ പേരില്‍ പാര്‍ട്ടിയുടെ പേര് ഒന്നിളക്കാന്‍ പോലും ചിലര്‍ക്ക് കഴിഞ്ഞിട്ടില്ല’, ഉദയനിധി പറഞ്ഞു.വെള്ളിയാഴ്ച രാവിലെയോടെയാണ്...