25.5 C
Kochi
Saturday, October 16, 2021

Daily Archives: 30th April 2021

kerala man conributes oxygen cylinders to government hospital
ചാലക്കുടി: ചാലക്കുടിയിൽ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടെന്നറിഞ്ഞു സഹായവുമായി നഗരത്തിലെ തന്നെ വ്യാപാരസ്ഥാപനം. ചാലക്കുടി ട്രാംവേ  റോഡിൽ കാവുങ്ങൽ അജൻസിസ്‌ നടത്തുന്ന ആന്റിൻ ജോസ് ആണ് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകിയത്. ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ൻറെ കു​റ​വ് മ​ന​സ്സി​ലാ​ക്കി​യ ആ​ൻ​റി​ൻ തന്റെ പ​ക്ക​ലു​ള്ള 50 ഓക്സിജൻ സി​ലി​ണ്ട​റും ആ​രും ആ​വ​ശ്യ​പ്പെ​ടാ​തെ കൊ​ടു​ക്കുകയായിരുന്നു. ഓക്​​സി​ജ​ൻ കി​ട്ടാ​തെ നൂ​റു​ക​ണ​ക്കി​ന്​ പേ​ർ ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​രി​ച്ചു​വീ​ഴു​ന്ന കാ​ഴ്​​ച ദിവസേന നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മേഖലക്ക്...
Kuwait To Strengthen Nationalisation
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കുവൈത്ത് സ്വദേശിവൽകരണം 1840 പേർക്ക് ജോലി പോകും2 ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടി3 ഇന്ത്യയിലേക്കു മട‌ങ്ങാൻ ഭയം; വീസ പുതുക്കി യുഎഇ സന്ദർശക വീസക്കാർ4 അബുദാബി പ്രവേശനം കടുപ്പം; വിസിറ്റ് വീസക്കാർക്ക് കടുത്ത നിയന്ത്രണം5 ഖത്തര്‍ കോവിഡ് വാക്സിനേഷന്‍: രണ്ടാം ഡോസ് നടപടിക്രമങ്ങളില്‍ മാറ്റം6 തിരക്ക്; യുഎഇ കൂടുതൽ വാക്സീൻ കേന്ദ്രങ്ങൾ തുറന്നു7 സഹായവുമായി ആദ്യ...
കൊച്ചി:നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ന്യൂഡൽഹി:മുഴുവന്‍ വാക്സീനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. വാക്സീന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന്‍ പൊതു ഉല്‍പ്പന്നമാണ്.നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചു. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരുകയാണ്. ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ എന്താണ് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി?ചികിത്സാനിരക്ക് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആണോ?...
ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് 19ന്‍റെ രണ്ടാംവ്യാപനത്തിൽ ജനങ്ങൾ വലയു​മ്പോൾ നിരവധി രാജ്യങ്ങളും ഭീമൻ കമ്പനികളുമെല്ലാം സഹായവുമായെത്തിയിരുന്നു. അതിൽ പ്രധാനമായിരുന്നു ആഗോള ഭീമൻമാരായ ഗൂഗ്​ൾന്‍റെ സഹായം. ഗൂഗ്​ൾ സിഇഒ സുന്ദർ പിച്ചെ ഇന്ത്യക്ക്​ 135കോടിയുടെ സഹായം നൽകുന്നതായി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.സഹായപ്രഖ്യാപനത്തിന്​ പിന്നാലെ നിരവധി പേർ നന്ദി അറിയിച്ച്​ ട്വീറ്റ്​ ചെയ്യുകയും ചെയ്​തു. എന്നാൽ അതിലൊരു ട്വീറ്റാണ്​ ഇപ്പോൾ വൈറൽ. തന്‍റെ ജിമെയിൽ അക്കൗണ്ട്​ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ്​ പരാതി. 'ഹലോ സർ,...
ന്യൂഡല്‍ഹി:നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. സിദ്ധാര്‍ത്ഥിനെ പോലെയുള്ള അപൂര്‍വ്വം ഓണ്‍ സ്‌ക്രീന്‍ നായകന്മാര്‍ക്കേ സമൂഹത്തിലെ യഥാര്‍ത്ഥ വില്ലന്മാരെ നേരിടാന്‍ സാധിക്കൂ എന്നാണ് തരൂര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.‘എന്തുകൊണ്ടാണ് ഓണ്‍ സ്‌ക്രീന്‍ ഹീറോകള്‍ യഥാര്‍ത്ഥ സമയത്ത് നിലപാടുകള്‍ പറയാത്തതും പ്രൊപാഗാണ്ടയുടെ പ്രചാരകര്‍ ആയി തീരുന്നതെന്നും നമ്മള്‍ ചിന്തിക്കാറുണ്ട്. സിദ്ധാര്‍ത്ഥിനെ പോലുള്ള ചിലരൊഴികെയുള്ള ഓണ്‍ സ്‌ക്രീന്‍ നായകന്മര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും ഭീഷണിയുയര്‍ത്തുന്നവരാണ് സമൂഹം...
മുംബൈ:കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ വാക്സിൻ ഷാമത്തെ തുടർന്ന് വിതരണം നിർത്തിവച്ച് മുംബൈ. മൂന്ന് ദിവസത്തേക്കാണ് മുംബൈ വാക്സിൻ വിതരണം നി‍ർത്തിവച്ചിരിക്കുന്നത്. ​ഗ്രേറ്റ‍ർ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നത് മെയ് ഒന്നിന് ആരംഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്നാണ് ലോക്കൽ അഡ്മിനിസ്ട്രേഷൻ...
കൊച്ചി:കൊവിഡ് വ്യാപന സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണ് കൊവിഡ് ചികിത്സാ ചെലവെന്നും ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വർദ്ധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കൊവിഡ് ചികിത്സക്കുള്ള ചെലവ് കൊവിഡ് രോഗത്തേക്കാൾ ഭീകരമാണ്. സ്വകാര്യ ആശുപത്രികളിലെ കൊവിഡ്...
പാലക്കാട് / എറണാകുളം:സംസ്ഥാനത്ത് വാക്സീൻ വിതരണം പുരോഗമിക്കുന്നതിനിടെ ഇന്നും വാക്സീൻ കേന്ദ്രങ്ങളിലെ തിരക്ക്. എറണാകുളത്തും പാലക്കാടും തിരുവനന്തപുരത്തും പല വാക്സീൻ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സീൻ കേന്ദ്രങ്ങളിൽ ക്യൂവിൽ നിൽക്കുന്നത്.എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ ഡോസ് സ്വീകരിക്കുന്നതിനുള്ളവരും രണ്ടാം ഡോസ് എടുക്കുന്നതിനുള്ളവരും ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണമായത്. നൂറുകണക്കിന് ആളുകളാണ് അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ക്യൂവിൽ...
ന്യൂഡൽഹി:ഒരു നിയന്ത്രണവുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്​​ അവസരമൊരുക്കി കൊവിഡ് വ്യാപനം അതിരൂക്ഷമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്​ഥർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന​ മദ്രാസ്​ ഹൈക്കോടതി നിർദേശത്തിനു പിന്നാലെ കമ്മീഷൻ കോടതിയിൽ. ഇത്തരം വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട്​ ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നാണ്​കമ്മീഷന്റെ ആവശ്യം.രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നതിൽ തിരഞ്ഞെടുപ്പ് പ്രചാരണം കാരണമായെന്ന്​ തെളിയിക്കുന്നതൊന്നുമില്ലെന്നും കൊവിഡ് അധികമുള്ള സംസ്​ഥാനങ്ങളെല്ലാം തിരഞ്ഞെടുപ്പ് നടന്നവ​യല്ലെന്നും കമ്മീഷൻ വാദിച്ചു. കോടതി നിരീക്ഷണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ദുഃഖിപ്പിച്ചുവെന്ന്​ കോടതിയിൽ നൽകിയ...