ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ബ്രെയിലി ലിപിയിൽ നിവേദനം നൽകി വിദ്യാർഥിനി

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​മൂ​ഹ​ത്തിന്‍റെ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് രാമനാട്ടുകര സ്വദേശിനിയായ ആ​യി​ഷ സ​മീ​ഹയാണ് നി​വേ​ദ​നം നല്‍കിയത്.

0
133
Reading Time: < 1 minute

രാമനാട്ടുകര:

ബ്രെയിലി ലി​പി​യി​ലെ​ഴു​തി​യ നി​വേ​ദ​നം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്ക്​ ന​ൽ​കി ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി. കോഴിക്കോട് രാമനാട്ടുകരയിലെ വിദ്യാര്‍ത്ഥിനിയാണ് നഗരസഭ അധ്യക്ഷയ്ക്ക് നിവേദനം നല്‍കിയത്. തന്‍റെയും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​മൂ​ഹ​ത്തിന്‍റെയും ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ആ​യി​ഷ സ​മീ​ഹ എന്ന വിദ്യാര്‍ത്ഥിയാണ് നി​വേ​ദ​നം നല്‍കിയത്.

വി​ദ്യാ​ർ​ഥി​നി​യെ കൊ​ണ്ടു​ത​ന്നെ നി​വേ​ദ​നം വാ​യി​പ്പി​ച്ച ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബു​ഷ​റ റ​ഫീഖ് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി.

കാ​ഴ്ച പ​രി​മി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ് ത​നി​ക്കും ല​ഭ്യ​മാ​ക്കു​ക, വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് കോ​ൺ​ക്രീ​റ്റ്​ ചെ​യ്യു​ക, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​യ​ന​ശാ​ല​ക​ളി​ൽ ബ്രെയിലി ലി​പി​യി​ലു​ള്ള പു​സ്ത​ക​ങ്ങ​ളും ഓ​ഡി​യോ സി​സ്​​റ്റ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക, രാ​മ​നാ​ട്ടു​ക​ര ന​ഗ​രം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ആ​യി​ഷ സ​മീ​ഹ​യു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ചി​ല​ത്.

Advertisement