‘വോട്ടിന്​ പോകുമ്പോൾ ഗ്യാസിനെ നമസ്​കരിക്കൂ…’

പാചകവാതക വില കുതിച്ചുയരുന്നതിനിടെ മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. 'നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ, വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കു..അതും അവർ തട്ടിപ്പറിച്ചെടുക്കുകയാണ്' എന്നായിരുന്നു യുപിഎ ഭരണകാലത്ത്​ മോദിയുടെ ട്വീറ്റ്.

0
242
Reading Time: < 1 minute

 

പാചകവാതക വില കുതിച്ചുയരുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ്​ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. യുപിഎ ഭരണകാലത്ത്​ ഗ്യാസിന്​ വില കൂട്ടിയപ്പോൾ മോദി നടത്തിയ പ്രതികരണമാണ്​ ഇപ്പോൾ തിരിച്ചുകുത്തുന്നത്​. മോദി അധികാരത്തിലേറുന്നതിന്​ മുമ്പ്, 2013 നവംബർ 23 നായിരുന്നു ട്വീറ്റ്​.

‘നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ, വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കു..അതും അവർ തട്ടിപ്പറിച്ചെടുക്കുകയാണ്’ എന്നായിരുന്നു നരേന്ദ്ര മോദി ​ ഇൻ എന്ന ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ്​ ചെയ്​തത്​.വിലവർധനക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ സംക്ഷിപ്​ത രൂപമായിരുന്നു ഇത്​. പ്രസംഗത്തിന്‍റെ വിഡിയോയും പ്രചരിക്കുന്നുണ്ട്​.

നരേന്ദ്ര മോദി സർക്കാർ ഭരണത്തിലെത്തിയ ശേഷം നിരവധി തവണയാണ്​ ഗാർഹിക പാചകവാതകത്തിന്​ വിലകൂട്ടിയത്​. ഏറ്റവുമൊടുവിൽ മൂന്നുമാസത്തിനിടെ 225 രൂപ വർധിപ്പിച്ചു. സിലിണ്ടറിന്​ 826 രൂപയാണ്​ വില. 2019 ജൂണിൽ സബ്​സിഡിയുള്ള എൽപിജി സിലിണ്ടറിന്റെ വില 497 രൂപയായിരുന്നു​. 

https://www.youtube.com/watch?v=RlS_IhCDsr4

Advertisement