24 C
Kochi
Tuesday, December 7, 2021
Home 2021 March

Monthly Archives: March 2021

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് പുകഴ്ത്തുന്നതിനെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ യഥാർത്ഥ ഹീറോ എന്ന് വിശേഷിപ്പിച്ചും നടൻ ജോയ് മാത്യു. ഇടത് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ സത്യമാണെന്ന് തെളിയിച്ച രമേശ് ചെന്നിത്തലയല്ലേ യഥാർത്ഥ ഹീറോ എന്ന് ജോയ് മാത്യു ചോദിക്കുന്നു.വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഉന്നയിച്ച പല ആരോപണങ്ങളും സിപിഎമ്മിന്‍റെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി ഒടുങ്ങിയെന്നും ജോയ്...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നക്‌സലൈറ്റ് ബാധിത മേഖലകളിൽ (ഒൻപത് മണ്ഡലങ്ങളിൽ) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികൾ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്.ഇതു ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും....
തിരുവനന്തപുരം:എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ശശിതരൂർ. കേരളം കടത്തിൽ മുങ്ങി നിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം അഴിമതിയാണെന്നും ശശി തരൂർ ആരോപിച്ചു. ഇടത് ഭരണത്തിൽ ജനങ്ങളെ നാണം കെടുത്തുന്ന കാര്യങ്ങളാണ് നടന്നത്.കേരളത്തിൽ നിക്ഷേപകർക്ക് അടിസ്ഥാന സൌകര്യം ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇത്രയും മതിയോ കേരളത്തിനെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. പല അഴിമതികളും പ്രശ്നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്.കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നിയമസഭയിലേക്കുള്ളത്. കോൺഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ് ഇരട്ട വോട്ടിൽ...
കോഴിക്കോട്:കുന്ദമംഗലം മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ സംസാര വിഷയം മുസ്ലിം ലീഗ് സ്വതന്ത്രനെ ഇറക്കിയുള്ള മത്സരം. യുഡിഎഫ് ലീഗിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണ സ്വതന്ത്രമായാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ സാമുദായിക സമവാക്യമാണ് സ്വതന്ത്ര പരീക്ഷണത്തിന് ലീഗിനെ പ്രേരിപ്പിച്ചത്.ലീഗിന്റെ വിശാല കാഴ്ചപ്പാടില്‍ നിന്നാണ് സ്വതന്ത്ര പരീക്ഷണമെന്ന് യുഡിഎഫ് വിശദീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി ധാരണയാണ് മണ്ഡലത്തില്‍ കോണി ചിഹ്നം ഒഴിവാക്കാന്‍ കാരണമെന്ന് സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ്...
ആലപ്പുഴ:സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിര‍ഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല അവകാശപ്പെടുന്നു. കേസ് ഹൈക്കോടതിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും പറഞ്ഞ പ്രതിപക്ഷ വ്യാജ വോട്ടർമാരുടെ മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് അറിയിച്ചു. വെബ്സൈറ്റിലൂടെ...
ന്യൂസിലാന്‍ഡ്:ന്യൂസിലാന്‍ഡില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ). രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും ഈടാക്കുന്ന ടാക്‌സിലും വന്‍ വര്‍ദ്ധനയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വരുത്തിയിരിക്കുന്നത്.ഇനിമുതല്‍ അതിസമ്പന്നരില്‍ നിന്നും 39 ശതമാനം ടാക്‌സ് ഈടാക്കും എന്നാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. തൊഴിലില്ലായ്മ വേതനത്തിലും ചെറിയ വര്‍ദ്ധനവ് കൊണ്ടുവന്നിട്ടുണ്ട്.അതിസമ്പന്നിരില്‍ നിന്നു കൂടുതല്‍ ടാക്‌സ് ഈടാക്കുന്നത് സര്‍ക്കാരിന്റെ വരുമാനത്തില്‍...
ചെന്നൈ:തിരഞ്ഞെടുപ്പ് പ്രമോയില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിൻ്റെ ഭാര്യ ശ്രീനിധി ചിദംബരത്തിൻ്റെ ഭരതനാട്യം പോസ് ഉപയോഗിച്ച് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ശ്രീനിധിയുടെ ചിത്രം ഉപയോഗിച്ചത്.കാര്‍ത്തി ചിദംബരത്തിൻ്റെ ഭാര്യയുടെ ചിത്രമാണ് ഉപയോഗിച്ചതെന്ന് മനസ്സിലായതോടെ പാര്‍ട്ടി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. 2010 ല്‍ നടന്ന സെമ്മൊഴി സമ്മേളനത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി രചിച്ച് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ സെമ്മൊഴി...
തിരുവനന്തപുരം:വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് കേരള പുലയ മഹാസഭ. മുന്നാക്ക സംവരണ വിഷയത്തില്‍ മൂന്ന് മുന്നണികളും സ്വീകരിച്ചത് ഒരേ നിലപാട് ആണെന്നും അതിനാലാണ് ഇത്തവണ ആരെയും പിന്തുണയ്ക്കാതിരിക്കുന്നതെന്നും കെപിഎംഎസ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം.പട്ടികജാതി- വര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന മുന്നാക്ക സംവരണ കാര്യത്തില്‍ മൂന്നു മുന്നണികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ പഠനമോ സ്ഥിതിവിവര...
കൊല്‍ക്കത്ത:നന്ദിഗ്രാമിലെ ബിജെപി നേതാവിനെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചെന്ന വാര്‍ത്ത ബംഗാളില്‍ വിവാദങ്ങള്‍ക്ക് വഴിയൊരിക്കുമ്പോള്‍ കേട്ട വാര്‍ത്ത തെറ്റല്ലെന്ന് സമ്മതിച്ച് മമത. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരെ വിളിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്ന് മമത ചോദിച്ചു. അത് ഒരു കുറ്റമല്ലെന്നും അവര്‍ പറഞ്ഞു.”അതെ, നന്ദിഗ്രാമിലെ ഈ ബിജെപി നേതാവിനെ ഞാന്‍ വിളിച്ചിരുന്നു. ആളുകള്‍ എന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഫീഡ്ബാക്ക് എനിക്ക് ലഭിച്ചിരുന്നു,അതിനാല്‍...
കോഴിക്കോട്:തിരഞ്ഞെടുപ്പ് സര്‍വേയില്‍ വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടി. ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജീവിക്കാന്‍ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തില്‍ വെറും വാക്ക് പറയാറില്ല.തൻ്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായും ധര്‍മജന്‍ പരാതിപ്പെട്ടു. ധര്‍മജന്റെ പ്രചാരണ വേദികളില്‍ സെല്‍ഫിയൊടുക്കാന്‍ വോട്ടര്‍മാരുടെയും കുട്ടികളുടെയും തിരക്കാണ്. താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്ന് ധര്‍മജന്‍. ബാലുശ്ശേരിയില്‍ കാറ്റ് മാറി വീശി തുടങ്ങിയെന്നും ബോള്‍ഗാട്ടിക്കാരന്‍ പറയുന്നു.എന്നാല്‍ ബാലുശ്ശേരി...