ഐഎഫ്എഫ്കെ പൊടിപൊടിച്ചത് കൊച്ചിയിലോ ? തിരുവനന്തപുരത്തോ?

തിരുവനന്തപുരത്തിന്റെ വർണ്ണ ശോഭയിൽ തിളങ്ങിയ രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിൽ വെച്ച് നടക്കുമ്പോൾ തിരുവനന്തപുരത്താണോ കൊച്ചിയിലാണോ മേളയുടെ ഓളം പൊടിപൊടിക്കുന്നത് എന്ന് കാണികൾ വോക്ക് മലയാളത്തി നോട് പങ്കുവയ്ക്കുന്നു

0
154
Reading Time: < 1 minute

കൊച്ചി:

ഇരുപത്തിഅഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള രണ്ടാം മേഖലയായ കൊഹിയിൽ അരങ്ങേറുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു ഒപ്പം ആശങ്കയും. തിരുബവന്തപുരത്തിന്റെ ഗൃഹാതുരുത്വം ലഭിച്ചില്ലെന്ന് അഭിപ്രായപെടുന്നവരും തിരുവനതപുരം ചലച്ചിത്ര മേളയുടെ കുത്തകയാക്കേണ്ട എന്ന് പറയുന്ന പ്രേക്ഷകരും മേളയിൽ പ്രത്യക്ഷപെട്ടു.

മറ്റു ജില്ലകളിൽ കൂടെ മേള അരങ്ങേറുന്നത് സിനിമ പ്രേക്ഷകരിൽ എത്തിക്കാൻ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുന്ന ജനങ്ങൾക്ക് ഒപ്പം തന്നെ നിശാഗന്ധിയുടെയും കൈരളിയുടെയും ഗൃഹാതുരുത്വം കൊച്ചിയിൽ ലഭിച്ചില്ല എന്ന് അഭിപ്രായപെട്ടവരും ഉണ്ട്. ജില്ലാ ഏതായാലും സൗഹൃദവും സിനിമയും ഒരുപോലെ കൊണ്ടാടുന്ന ഉത്സാവം ആയി മേള മാറണമെന്ന് ഒരു തലമുറ ആവിശ്യപെടുമ്പോൾ മാറ്റം ഒന്നും ആഗ്രഹിക്കാതെ തുടർന്നും തിരുവനന്തപുരത്തു മേള ആസ്വദിക്കാൻ കാത്തിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെയും മേളയിൽ കാണാൻ സാധിച്ചു.

തിരുവനന്തപുരത്തിന്റെ വർണ്ണ ശോഭയിൽ തിളങ്ങിയ രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിൽ വെച്ച് നടക്കുമ്പോൾ തിരുവനന്തപുരത്താണോ കൊച്ചിയിലാണോ മേളയുടെ ഓളം പൊടിപൊടിക്കുന്നത് എന്ന് കാണികൾ വോക്ക് മലയാളത്തി നോട് പങ്കുവയ്ക്കുന്നു.

https://youtu.be/vVhQ11unuVU

Advertisement