വ്യാജ എടിഎം കാർഡുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ മലയാളികള്‍ പിടിയില്‍

എടിഎം മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇടപാടുകാരുടെ കാർഡിന്റെ പാസ്‍വേർഡ് ചോർത്തിയാണ് വ്യാജ എടിഎംകാർഡ് നിര്‍മിക്കുന്നത്.

0
61
Reading Time: < 1 minute

മംഗളൂരു:

വ്യാജ എടിഎം കാർഡുണ്ടാക്കി 30 ലക്ഷത്തോളം രൂപ തട്ടിയ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് പേരെ മംഗളൂരു സൈബർ പോലീസ് അറസ്റ്റ് ചെയ്തു. എടിഎം മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇടപാടുകാരുടെ കാർഡിന്റെ പാസ്‍വേർഡ് ചോർത്തി വ്യാജ എടിഎംകാർഡ് നിർമിച്ചാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം പണം തട്ടുന്നത്.

മൂന്ന്‌ മലയാളികളെ കൂടാതെ ഒരു ന്യൂഡല്‍ഹി സ്വദേശിയാണ് പിടിയിലായത്. മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്ത. പൊലീസിനെ ആക്രമിച്ച് കടന്ന് കളയാന്‍ ശ്രമിച്ച മറ്റൊരു പ്രതി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

സംഘത്തലവന്‍  തൃശ്ശൂർ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടിൽ ഗ്ലാഡ്‌വിൻ ജിന്റോ ജോസ് ആണ്. കാസർകോട് കുഡ്‌ലുവിലെ അബ്ദുൾ മജീദ് , ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവിൽ ടി എസ് രാഹുൽ എന്നിവരാണ് മറ്റ് മലയാളികള്‍.  ന്യൂഡൽഹി പ്രേംനഗർ റെയിൽവേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത്  എന്നിവരെയാണ് മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിൽപ്പെട്ട അജ്മലാണ്‌ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പരിക്കേറ്റ് ആശുപത്രിയിലാണ്. ആരോഗ്യസ്ഥിതി ഭേദപ്പെട്ടാൽ അറസ്റ്റ്‌ ചെയ്യും.

Advertisement