Fri. Apr 26th, 2024
UK court says Nirav Modi Can Be Extradited To India

 

ലണ്ടൻ:

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് നീരവ് മോദി യുകെയിൽ ജയിലിൽ കഴിയുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് കേസ്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ജയിലിൽ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങൾ തള്ളികൊണ്ടാണ് ഉത്തരവ്. നീരവ് മോദിക്കെതിരായ ഹാജരാക്കിയ തെളിവുകളിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും ഇത് ഇന്ത്യയിൽ വിചാരണ ചെയ്യപ്പെടേണ്ടതാണെന്നും ജഡ്ജ് സാമുവൻ ഗൊസീ പറഞ്ഞു.

ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു.

https://www.youtube.com/watch?v=QUKcArQvAk4

By Athira Sreekumar

Digital Journalist at Woke Malayalam