Fri. Apr 26th, 2024

തിരുവനന്തപുരം:

പൊതു വിതരണത്തിനിടയില്‍ ഉണ്ടാകുന്ന തട്ടിപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതിന് സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് വാഹന ട്രാക്കിങ് മാനേജ്‌മെന്റ് സിസ്റ്റം.  റേ​ഷ​ൻ വി​​ട്ടെ​ടു​പ്പ്​-​വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ മു​ഖേ​ന ന​ട​ക്കു​ന്ന ത​ട്ടി​പ്പും വെ​ട്ടി​പ്പും ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ജിപിഎ​സ്​ ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി വാ​ഹ​ന​ങ്ങ​ളെ​ല്ലാം ​ത​ന്നെ കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ ഒ​ന്നി​പ്പി​ക്കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.​ പൊ​തു​വി​ത​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ കാ​രാ​റി​ൽ എ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ജിപിഎ​സ്​ മു​ഖേ​ന ബ​ന്ധി​പ്പി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ​ല്ലാം​ത​ന്നെ കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ ഒ​ന്നി​പ്പി​ക്കാ​ൻ​ സ​ർ​വ​ർ ഉ​പ​യോ​ഗി​ക്കും. അ​തി​നാ​ൽ ക​രാ​റി​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ പൊ​തു​വി​ത​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​നാ​വൂ.

https://www.youtube.com/watch?v=Rqu7onEiBO0

 

 

By Binsha Das

Digital Journalist at Woke Malayalam