ഗോഡ്‌സെ ഭക്തൻ കോൺഗ്രസിൽ ചേർന്നു

'ഗോഡ്‌സെ’ ഭക്തനായ ബാബുലാൽ ചൗരാസിയ കോൺഗ്രസിൽ ചേർന്നു. ഗോഡ്‌സെയുടെ അവസാന കോടതിമൊഴി ഒരുലക്ഷം പേരില്‍ എത്തിക്കാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള ഹിന്ദുസഭ നേതാവായിരുന്നു ചൗരാസിയ.

0
64
Reading Time: < 1 minute

 

ഭോപ്പാൽ:

‘ഗോഡ്‌സെ ഭക്തനായ ബാബുലാൽ ചൗരസിയ കോൺഗ്രസിൽ ചേർന്നുമധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമർശത്തിൽ ആക്ഷേപം ഉന്നയിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ ഒരു  ഗോഡ്‌സെ ഭക്തനെ പാർട്ടിയിൽ ഉൾപ്പെടുത്തിയത്തിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പാണ് ചൗരാസിയുടെ പാർട്ടി പ്രവേശം എന്നുള്ളതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ ഗ്വാളിയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിൽ ഹിന്ദുമഹാസഭയുടെ ടിക്കറ്റില്‍ ചൗരാസിയ മത്സരിച്ച് വിജയിച്ചിരുന്നു. 2019-ല്‍ ഹിന്ദു മഹാസഭ ഗോഡ്‌സെയുടെ 70-ാമത് ത്യാഗദിനം’ ഗ്വാളിയറില്‍ ആചരിച്ചിരുന്നു.

Advertisement