Fri. Apr 26th, 2024
കു​വൈ​ത്ത്​ സി​റ്റി:

അ​ന​ധി​കൃ​ത ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ റ​സ്​​റ്റാ​റ​ൻ​റ്​ ഓണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്.ഫ്ലാ​റ്റു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ണ്ട​ർ ​ഗ്രൗ​ണ്ടി​ലും അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ​യും ഫേ​സ്​​ബു​ക്കി​ലൂ​ടെ​യും പ​ര​സ്യം ചെ​യ്​​ത്​ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്. നി​യ​മാ​നു​സൃ​തം പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ നി​ല​നി​ൽ​പി​ന്​ ഇ​വ ഭീ​ഷ​ണി​യാ​ണ്.

ലൈ​സ​ൻ​സ്, വാ​ട​ക, സ്​​പോ​ൺ​സ​ർ ഫീ​സ്​ ചെ​ല​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക്​ ചെ​ല​വ്​ കു​റ​വാ​ണ്. അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​യി കൃ​ത്യ​മാ​യ ശു​ചി​​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യും പു​തി​യ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ത​യാ​റാ​ക്കി വി​ൽ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന്​ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​ന​ധി​കൃ​ത കേ​ന്ദ്ര​ങ്ങ​ളു​ടെ ശു​ചി​ത്വ​വും ഉ​പ​യോ​ഗി​ക്കു​ന്ന അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കാ​ല​പ്പ​ഴ​ക്ക​വും പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല.

രാ​ജ്യ​ത്തെ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ എ​തി​രാ​യ ഇ​ത്ത​രം അ​ന​ധി​കൃ​ത വ്യാ​പാ​രം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ റ​സ്​​റ്റാ​റ​ൻ​റ്​ ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ബു കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ എം.​സി. നാ​സ​ർ പ​യ്യോ​ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

By Divya