പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

പാലക്കാട് കുനിശ്ശേരിയില്‍ ആണ് മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചത്. കരിയക്കാട് ജസീറിന്‍റെ മക്കളാണ് മരിച്ചത്. വെള്ളക്കെട്ടിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍ കെെ കഴുകാന്‍ ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

0
169
Reading Time: < 1 minute

പാലക്കാട്:

പാലക്കാട് കുനിശ്ശേരിയില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്‍റെ മക്കളാണ് മരിച്ചത്. വെള്ളക്കെട്ടിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍ കെെ കഴുകാന്‍ ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത് . ജിന്‍ഷാദ് (12), റിന്‍ഷാദ്  (7), റിഫാസ് (3) വയസ്സ് എന്നീ കുട്ടികളാണ് മരിച്ചത്.

കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ കെെയ്യില്‍ ചെളിപറ്റിയത് കഴുകാനായി ആഴമേറിയ ഒരു വെളളക്കെട്ടിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പാറമടയിലേക്ക് വീണത്. ഒരു കുട്ടി വെള്ളത്തിലേക്ക് വീണതോടെ മറ്റ് കുട്ടികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്.

പള്ളിയുടെ പുറക് വശത്ത് ഒറ്റപ്പെട്ട പ്രദേശമാണ്. രക്ഷപ്പെടുത്താന്‍ ആരും ആ സമയം അവിടെ ഉണ്ടായിരുന്നില്ല. ഇത് കണ്ട ഒരു കുട്ടിയാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

https://www.youtube.com/watch?v=4DvSfxZS7vg

 

Advertisement