Sun. Jul 6th, 2025
ദുബായ്:

യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകർത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയിൽ എത്തി. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 25,000 കിലോമീറ്റർ അകലെ നിന്നുള്ളതാണ് ആദ്യചിത്രം.
യുഎഇ ഉപ സർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനാണ് ചിത്രം പങ്കുവെച്ചത്. പുതിയ കണ്ടെത്തലുകൾക്കും ഗവേഷണങ്ങൾക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

By Divya