25 C
Kochi
Thursday, September 16, 2021

Daily Archives: 14th February 2021

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ്, രാജ്യാന്തര  ക്രൂസ് ടെർമിനൽ തുടങ്ങിയവ രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപിയുടെ നിർണായക കോര്‍കമ്മിറ്റി യോഗത്തിലും മോദി പങ്കെടുക്കും.ചെന്നൈയിൽ നിന്ന് തിരിച്ച് ഉച്ചയ്ക്ക് 2.45 ദക്ഷിണനാവികാസ്ഥനത്തെ ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡിലേക്ക് തിരിക്കും.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ വീശിഷ്ടഥിതികൾ മോദിയെ...
യുനൈറ്റഡ്‌നേഷന്‍സ്:അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയായ 34കാരിയും രംഗത്ത്. യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അന്റോണിയോ ഗുട്ടറസിനെതിരെ മത്സരിക്കുന്നത്. 2022ലാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ അടുത്ത ടേം ആരംഭിക്കുന്നത്.ഈ മാസം പ്രചാരണം ആരംഭിക്കുമെന്നും അറോറ വ്യക്തമാക്കി. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയും അറോറ പുറത്തുവിട്ടു.75 വര്‍ഷമായി യുഎന്‍ അഭയാര്‍ത്ഥികളുടേതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ല....
ന്യൂദല്‍ഹി:തൻ്റെ വസതിക്ക് മുന്നില്‍ അനുമതിയില്ലാതെ സായുധ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. താന്‍ സര്‍ക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നെ നിരീക്ഷിക്കുന്നതിനായാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.സായുധ ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസിന് കത്തയച്ചിട്ടുണ്ടെന്നും മഹുവ മൊയ്ത്ര അറിയിച്ചു.ആയുധധാരികളായ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ എൻ്റെ വീടിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. എൻ്റെ സംരക്ഷണത്തിന് വേണ്ടിയാണെന്നാണ് പറയുന്നത്. ഞാന്‍ ഈ രാജ്യത്തിലെ സ്വതന്ത്ര...
റിയാദ്:സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.തുടര്‍ച്ചയായി സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഹൂതികള്‍ അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന...
ന്യൂഡൽഹി:സമരത്തിനുള്ള അവകാശമെന്നത് ഏതുസമയത്തും എവിടെയും സമരം ചെയ്യാനുള്ള അവകാശമല്ലെന്നു സുപ്രീം കോടതി. പൗരത്വനിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ നടന്ന  സമരം സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി.  നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ജനത്തിന് അവകാശമുള്ളപ്പോഴും പൊതുവഴികളും പൊതുസ്ഥലങ്ങളും സ്ഥിരംസമരവേദി ആക്കുന്നത് ഒരിടത്തും അനുവദിക്കാനാവില്ലെന്നാണു ഷഹീൻ ബാഗ് സമരം ചോദ്യം ചെയ്ത ഹർജിയിൽ കഴിഞ്ഞ ഒക്ടോബർ 7നു സുപ്രീം കോടതി വിധിച്ചത്. ഷഹീൻബാഗിലെ സമരക്കാരിലൊരാളായ കനീസ് ഫാത്തിമയാണ് ഈ വിധിക്കെതിരെ പുനഃപരിശോധനാ...
കോഴിക്കോട്:രോഗിയായ കുട്ടിയുടെ ചികിൽസയ്ക്ക് സാമൂഹ മാധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിന്‍റെ വാദം.മാനന്തവാടി സ്വദേശിയായ സഞ്ജയ്‍യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പ കുറവായിരുന്നു. ഇത് പരിഹരിക്കാന്‍  കുഞ്ഞിന‍്റെ ദുരിത ജീവിതം പകര്‍ത്തി ഫിറോസ് കുന്നംപറമ്പില്‍  സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. തുടര്‍ന്ന് സഞ്ജയ്‍യുടെയും ഫിറോസ്...
ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം.അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേരില്‍ ആറ് മാസത്തിനിടയില്‍ 200 പേര്‍ മരിക്കില്ലേ? ചിലര്‍ക്ക് ഹൃദയാഘാതം വരും മറ്റ് ചിലര്‍ക്ക് പനിയും ദലാല്‍ പറഞ്ഞു.ഇന്ത്യയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം എത്രയാണെന്നും ഒരു വര്‍ഷത്തില്‍ രാജ്യത്ത് എത്ര പേര്‍ മരിക്കുന്നുണ്ടെന്നും അദ്ദേഹം...
കോട്ടയം:എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറയുന്നു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എല്ലാ സംസ്ഥാന നേതാക്കളും കാപ്പനെ തള്ളി.മുന്നണി മാറിയ കാപ്പന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോട്ടയം ജില്ലയിലെ എന്‍സിപി എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും കെഎസ്എഫ്ഇ ഡയറക്ടറുമായ കെ ആനന്ദക്കുട്ടന്‍ പറഞ്ഞു. ജില്ലയിലെ 9 മണ്ഡലം കമ്മിറ്റികളും എല്‍ഡിഎഫില്‍ തുടരണമെന്ന...
കാസര്‍ഗോഡ്:കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാലുടന്‍ സിഎഎ നടപ്പാക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. കേരളത്തിലൊരിക്കലും ഈ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണ് അര്‍ത്ഥമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് ആളുകളെ പതുക്കെ ഇതില്‍...