പ്രധാനമന്ത്രിക്കെതിരെ ‘പോ മോനെ മോദി’ ഹാഷ്ടാഗുമായി മലയാളികള്‍

'അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയിലേക്ക് പ്രവേശനം ഇല്ല, ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്'.

0
250
Reading Time: < 1 minute

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധവുമായി മലയാളികള്‍. മോദിക്കെതിരെ ട്വിറ്ററില്‍ PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കിയാണ് മലയാളികളുടെ പ്രതിഷേധം. അതോടൊപ്പം തന്നെ Gobackmodi ഹാഷ്ടാഗ് ഇന്ത്യയൊട്ടാകെ തരംഗമാകുന്നുണ്ട്.

തമിഴ്മനാട്ടുകാര്‍ക്ക് Gobackmodi ആണെങ്കില്‍, ഞങള്‍ക്ക് പോ മോനെ മോദിയാണെന്ന് മലയാളികള്‍ പറയുന്നു. GobackfacistModi എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ് ആണ്. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യയിലേക്ക് പ്രവേശം ഇല്ല, ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്, കേരളവും തമിഴ്‌നാടും മോദിയെ അംഗീകരിക്കില്ല, സേ നോ ടു സംഘീസ്, ക്ഷമിക്കണം മോദീ നിങ്ങളുടെ ഭിന്നിപ്പിന്റെ ആ രാഷ്ട്രീയം ഇവിടെ വേവില്ല എന്നു തുടങ്ങി വിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

 

Advertisement