Thu. Mar 28th, 2024

ദോ​ഹ:

ജ​നു​വ​രി 27 മു​ത​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ യു എ ​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും. ഖ​ത്ത​ർ ഉ​പ​​രോധം അ​വ​സാ​നി​പ്പി​ച്ച്​ ജി സി ​സി ഉ​ച്ച​കോ​ടി​യി​ൽ അ​ൽ ഉ​ല ക​രാ​ർ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണി​ത്. മൂ​ന്ന​ര​വ​ർ​ഷ​െ​ത്ത ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ദു​ബൈ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കും നേ​രി​ട്ട്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ വി​മാ​ന​സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​ത്. 27ന്​ ​ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും 28ന്​ ​അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​മാ​ണ്​ വി​മാ​നം പ​റ​ക്കു​ക. ഇ​രു സ​ർ​വി​സി​നു​മു​ള്ള ബു​ക്കി​ങ്​ ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
27ന്​ ​ദോ​ഹ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഖ​ത്ത​ർ സ​മ​യം വൈ​കീ​ട്ട്​ ഏ​ഴി​ന്​ പു​റ​െ​പ്പ​ടു​ന്ന വി​മാ​നം​ യു എ ​ഇ സ​മ​യം രാ​ത്രി 9.10ന്​ ​ദു​ബൈ​യി​ൽ എ​ത്തും. ഒ​രു​മ​ണി​ക്കൂ​റും 10 മി​നി​റ്റു​മാ​യി​രി​ക്കും യാ​ത്രാ​സ​മ​യം. 28ന്​ ​വൈ​കീ​ട്ട്​ 7.50ന്​ ​ദോ​ഹ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം യു എ ​ഇ സ​മ​യം രാ​ത്രി 9.55ന്​ ​അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങും. ഒ​രു മ​ണി​ക്കൂ​റും അ​ഞ്ചു മി​നി​റ്റു​മാ​യി​രി​ക്കും യാ​ത്രാ​സ​മ​യം.

By Divya